കോൾ, SMS, ഇ-മെയിൽ എന്നിവയിലൂടെ ഞങ്ങളെ സമീപിക്കുക അല്ലെങ്കിൽ ഞങ്ങളുടെ ബ്രാഞ്ച് ഓഫീസുകളിൽ സന്ദർശിക്കുക.

Contact Us FAQ

  1. ഞങ്ങളെ സമീപിക്കുക
  2. >
  3. മൊറട്ടോറിയം (Covid-19)

മൊറട്ടോറിയത്തിനുള്ള FAQകൾ (കോവിഡ്-19)

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ബജാജ് ഫൈനാൻസ് ലിമിറ്റഡ് (BFL) അതിന്‍റെ ഉപഭോക്താക്കൾക്ക് മൊറട്ടോറിയം വാഗ്ദാനം ചെയ്യുന്നുണ്ടോ?

തുടർച്ചയായ ലോൺ റീപേമെന്‍റ് ട്രാക്ക് റെക്കോർഡ് സഹിതം BFL അതിന്‍റെ ഉപഭോക്താക്കൾക്ക് മൊറട്ടോറിയം നൽകുന്നു. മൊറട്ടോറിയത്തിന് യോഗ്യത നേടുന്നതിന്, കസ്റ്റമേഴ്സിന് ഫെബ്രുവരി 29, 2020 പ്രകാരം തങ്ങളുടെ ഏതെങ്കിലും ലോണിൽ 2-EMI കുടിശ്ശിക ഉണ്ടായിരിക്കരുത്. 31st മാർച്ച് 2020-ന് ശേഷം വിതരണം ചെയ്ത ഏത് പുതിയ ലോണും മൊറട്ടോറിയത്തിന് യോഗ്യമല്ല.

ഏത് മാസത്തെ EMI ക്ക് എനിക്ക് ഒരു മൊറട്ടോറിയം അഭ്യർത്ഥിക്കാൻ കഴിയും?

ജൂൺ, ജൂലൈ, ആഗസ്റ്റ് 2020 എന്നീ മാസങ്ങളിൽ കുടിശ്ശികയുള്ളതും അടയ്ക്കാത്തതുമായ EMI കൾക്കായി കസ്റ്റമേർസിന് മൊറട്ടോറിയം അഭ്യർത്ഥിക്കാം.

മൊറട്ടോറിയത്തിനുള്ള അഭ്യർത്ഥന എനിക്ക് എപ്പോഴാണ് നൽകാൻ കഴിയുക?

ബാങ്ക് അക്കൗണ്ടിൽ നിന്ന് EMI ഡെബിറ്റ് ചെയ്യുന്ന മാസത്തിന് മുമ്പുള്ള മാസത്തിലെ 26th ന് മുമ്പ് നിങ്ങൾ EMI മൊറട്ടോറിയത്തിന് വേണ്ടി അഭ്യർത്ഥന ഉന്നയിക്കേണ്ടതാണ്. ഉദാഹരണത്തിന്, ജൂൺ മാസത്തെ EMI പിന്നീടത്തേക്ക് മാറ്റാൻ, നിങ്ങൾ മെയ് 26 ന് മുമ്പ് അഭ്യർത്ഥന ഉന്നയിക്കേണ്ടതാണ്.

മൊറട്ടോറിയത്തിനായുള്ള എന്‍റെ അഭ്യർത്ഥന സ്വീകരിച്ചോയെന്ന് എന്നെ അറിയിക്കുമോ?

നിങ്ങളുടെ അഭ്യർത്ഥന ലഭിച്ചതിന് ശേഷം, ഏതെങ്കിലും കാരണത്താൽ നിങ്ങളുടെ അഭ്യർത്ഥന നിരസിക്കപ്പെട്ടാൽ മാത്രമേ ഞങ്ങൾ വിവരം അറിയിക്കുകയുള്ളൂ.

BFLമായുള്ള എന്‍റെ സജീവമായ എല്ലാ ലോണുകൾക്കും എനിക്ക് മൊറട്ടോറിയം നൽകുമോ, കൂടാതെ എല്ലാ ലോണുകൾക്കും പ്രത്യേക അഭ്യർത്ഥന നൽകേണ്ടതുണ്ടോ?

നിങ്ങളുടെ EMIകളുടെ സ്ഥിരമായ മുൻ‌കാല തിരിച്ചടവിനെ അടിസ്ഥാനമാക്കി മൊറട്ടോറിയത്തിന് നിങ്ങൾ‌ യോഗ്യനാണെങ്കിൽ‌, കൂടാതെ BFLനൊപ്പമുള്ള നിങ്ങളുടെ ഏതെങ്കിലും ലോണുകളിൽ‌ 2 ൽ കൂടുതൽ EMIകൾ‌ അവശേഷിക്കുന്നില്ലെങ്കിൽ‌, BFLനൊപ്പമുള്ള നിങ്ങളുടെ എല്ലാ ആക്ടീവ് ലോണുകൾക്കും നിങ്ങൾക്ക് മൊറട്ടോറിയം വാഗ്ദാനം ചെയ്യും. നിങ്ങളുടെ ഓരോ ആക്ടീവ് ലോണുകള്‍ക്കും മൊറട്ടോറിയം ലഭ്യമാക്കാൻ നിങ്ങള്‍ പ്രത്യേക അഭ്യര്‍ത്ഥനകള്‍ നല്‍കേണ്ടതുണ്ട്. നിങ്ങളുടെ ലോൺ അക്കൌണ്ട് നമ്പറുകളുടെ വിശദാംശങ്ങളും മൊറട്ടോറിയം കാലയളവിലുള്ള ബാധകമായ പലിശ ചിലവ് വഹിക്കാൻ നിങ്ങൾ തയ്യാറാണെന്ന സ്ഥിരീകരണവും നൽകണം

മൊറട്ടോറിയം കാലയളവിനുശേഷം എന്‍റെ ലോൺ നടപടി എങ്ങനെ ആയിരിക്കും?

• നിങ്ങൾ EMI മൊറട്ടോറിയം ലഭ്യമാക്കുകയാണെങ്കിൽ, കുടിശ്ശികയുള്ള ലോണിൽ EMI മൊറട്ടോറിയത്തിന്‍റെ കാലയളവിൽ പലിശ ഈടാക്കുന്നതാണ്. ലോണിന്‍റെ യഥാർത്ഥ കാലയളവ് അതിനനുസരിച്ച് നീട്ടിക്കൊണ്ട് അത്തരം പലിശ ശേഖരിക്കുന്നതായിരിക്കും.

• ഈ മൊറട്ടോറിയം കാലയളവിൽ നോ കോസ്റ്റ് EMI കൺസ്യൂമർ ഡ്യൂറബിൾ ലോണുകൾക്കും പലിശ ബാധകമായിരിക്കും. നിങ്ങളുടെ മൊറട്ടോറിയം അഭ്യർത്ഥനയ്ക്ക് ബാധകമായ പലിശ സംബന്ധിച്ച് നിങ്ങളെ അറിയിക്കുകയും കൂടാതെ ഞങ്ങളുടെ സെൽഫ് സർവീസ് പോർട്ടൽ https://customer-login.bajajfinserv.in/ എന്നതിലെ നിങ്ങളുടെ അക്കൌണ്ട് സ്റ്റേറ്റ്മെന്‍റിലും കസ്റ്റമർ, എക്സ്പീരിയ മൊബൈൽ ആപ്പിലും നിങ്ങൾക്ക് ഇത് പരിശോധിക്കാം.

എനിക്ക് EMI മൊറട്ടോറിയം ആവശ്യമില്ലെങ്കിൽ, ഞാൻ എന്ത് ചെയ്യണം?

• നിങ്ങൾക്ക് EMI മൊറട്ടോറിയം ആവശ്യമില്ലെങ്കിൽ, നിങ്ങളുടെ ഭാഗത്തുനിന്ന് കൂടുതൽ പ്രവർത്തനം ആവശ്യമില്ല. നിങ്ങളുടെ തിരിച്ചടവ് നിർദ്ദേശങ്ങൾ ഞങ്ങൾ ബാങ്ക് ചെയ്യുന്നത് തുടരും.
• അധികമായുള്ള പലിശ നിരക്കും കാലാവധി നീട്ടലും ഒഴിവാക്കാൻ ഈ കാലയളവിൽ അടയ്ക്കൽ തുടരാൻ വേണ്ടത്ര ഫണ്ട് കരുതാനാണ് ഞങ്ങൾ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുക.

RBI മൊറട്ടോറിയം പ്രഖ്യാപിച്ചപ്പോൾ എന്തിനാണ് എന്‍റെ അക്കൗണ്ട് ഡെബിറ്റ് ചെയ്തത്?

മൊറട്ടോറിയം തിരഞ്ഞെടുക്കുന്നത് കസ്റ്റമേഴ്സിന്‍റെ ചോയിസ് ആണ്, കമ്പനിയുടെ മൊറട്ടോറിയം പോളിസിക്ക് വിധേയവുമാണ്. മൊറട്ടോറിയത്തിന്‍റെ നിബന്ധനകൾ‌ക്ക് വിധേയമായി അധിക പലിശ നൽകേണ്ടതിനാൽ ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളും മൊറട്ടോറിയം തിരഞ്ഞെടുക്കില്ലെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.

മൊറട്ടോറിയം ലഭ്യമാക്കിയിട്ടുള്ള നോ കോസ്റ്റ് EMI ലോണുകള്‍ക്ക് പലിശ എങ്ങനെയാണ് വീണ്ടെടുക്കുക?

നോ കോസ്റ്റ് EMI ലോണുകൾക്കും കൺസ്യൂമർ ഡ്യൂറബിൾ ലോണുകൾക്കും ഉള്ള ബാധകമായ രൊക്കം പലിശ വാങ്ങുന്ന സമയത്ത് ഡീലർ/റീട്ടെയിലർ വഹിക്കുന്നു, അത് നിങ്ങളുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റിൽ ഷെയർ ചെയ്തിട്ടുണ്ട്. അങ്ങനെ, ലംസം തുകയ്ക്ക് പകരം ഇൻസ്റ്റാൾമെന്‍റുകളിൽ ഉൽപ്പന്ന വില അടയ്ക്കാനായി ഇത് നിങ്ങളെ സഹായിച്ചു. നിങ്ങൾ ഇപ്പോൾ മൊറട്ടോറിയം തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങളുടെ ലോൺ കാലയളവ് വർദ്ധിക്കുന്നതാണ്. അതിനാൽ, പ്രതിവർഷം പലിശ @ 24% ബാക്കിയുള്ള ലോൺ തുകയിൽ പ്രയോഗിക്കും. ഈ തുക നിങ്ങളുടെ EMI റീപേമെന്‍റുകളിൽ ചേർക്കുന്നതാണ്.

എനിക്ക് ഏതെങ്കിലും ഡോക്യുമെന്‍റുകൾ, പുതിയ NACH ഡെബിറ്റ് മാൻഡേറ്റ് സമർപ്പിക്കേണ്ടതുണ്ടോ?

കമ്പനി ആവശ്യപ്പെടുന്നതനുസരിച്ച് കടം വാങ്ങുന്നയാൾ പുതിയ NACH ഡെബിറ്റ് മാൻഡേറ്റ് നൽകേണ്ടതുണ്ട്

മൊറട്ടോറിയം കാലയളവിൽ EMI എന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്യുമോ?

മൊറട്ടോറിയം ഓഫർ ചെയ്ത എല്ലാ ലോണുകൾക്കും, നിങ്ങളുടെ മൊറട്ടോറിയം അഭ്യർത്ഥന കട്ട് ഓഫ് തീയതിക്ക് മുമ്പ് ലഭിക്കുന്നതിനും, മൊറട്ടോറിയം അഭ്യർത്ഥന അംഗീകരിക്കുന്നതിനും വിധേയമായി, ഞങ്ങൾ മികച്ച ശ്രമത്തിന്‍റെ അടിസ്ഥാനത്തിൽ EMI ഹോൾഡ് ചെയ്യുന്നതായിരിക്കും.

മൊറട്ടോറിയം കാലയളവിലെ EMIകൾക്ക് ബൌൺസ് ചാർജ്ജുകൾ ഈടാക്കുമോ?

• തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് EMI ഡെബിറ്റ് ചെയ്യുന്ന മാസത്തിന് മുമ്പുള്ള, മാസത്തിലെ 26th ന് മുമ്പ് EMI മൊറട്ടോറിയത്തിന് വേണ്ടിയുള്ള അഭ്യർത്ഥന ഉന്നയിക്കുന്ന ഉപഭോക്താക്കൾക്ക്, EMI ബൌൺസ് ചാർജ്ജുകൾ ഈടാക്കുന്നതല്ല.

• മാസത്തിലുടനീളമായുള്ള കുടിശ്ശിക തീർക്കാത്ത ഉപഭോക്താക്കൾക്ക് ആ മാസത്തേക്ക് ഓട്ടോമാറ്റിക് മൊറട്ടോറിയം നൽകുന്നത് വിലയിരുത്തപ്പെടും. ബൌൺ‌സ് ചാർ‌ജുകൾ‌ നൽ‌കാൻ‌ അവർ‌ ബാധ്യസ്ഥരാണെങ്കിലും ലേറ്റ് പേമെന്‍റ് പിഴ ഈടാക്കുന്നതല്ല. അവർക്ക് നിലവിലെ സാധാരണ റിക്വസ്റ്റ് പ്രോസസ്സിലൂടെ ഭാവി EMI കൾക്ക് മൊറട്ടോറിയത്തിന് അപേക്ഷിക്കാം

മൊറട്ടോറിയം കാലയളവിലെ EMI മാസങ്ങൾക്ക് ലേറ്റ് പേമെന്‍റ് പിഴ ഈടാക്കുമോ?

മൊറട്ടോറിയം ഓഫർ ചെയ്ത EMI മാസങ്ങൾക്ക്, BFL ലേറ്റ് പേമെന്‍റ് ചാർജ്ജുകൾ ഈടാക്കുന്നതല്ല. ലേറ്റ് പേമെന്‍റ് നിരക്കുകൾ ഈടാക്കുകയാണെങ്കിൽ, അത് ഒഴിവാക്കുകയോ/തിരികെ നൽകുകയോ ചെയ്യും.

ഞാൻ മൊറട്ടോറിയത്തിന് അപേക്ഷിച്ചാൽ എന്‍റെ ക്രെഡിറ്റ് ബ്യൂറോ റെക്കോർഡുകൾ ബാധിക്കപ്പെടുമോ?

നിങ്ങൾക്ക് യോഗ്യതയുണ്ട് കൂടാതെ മൊറട്ടോറിയം ലഭ്യമാക്കിയിട്ടുണ്ട് എങ്കിൽ, മൊറട്ടോറിയം കാലയളവിൽ EMIകൾ അടക്കാത്തത് കാരണം നിങ്ങളുടെ ക്രെഡിറ്റ് ബ്യൂറോ റെക്കോർഡുകൾ ബാധിക്കപ്പെടുകയില്ല. 01 മാർച്ച് 2020 ന് മുമ്പ് ക്രെഡിറ്റ് ബ്യൂറോയിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ള അടക്കാത്ത EMIകൾക്ക് ഇത് ബാധകമല്ല. എന്നിരുന്നാലും, നിങ്ങൾ മൊറട്ടോറിയം സൗകര്യം നേടിയത് ക്രെഡിറ്റ് ബ്യൂറോകൾക്ക് റിപ്പോർട്ട് ചെയ്യും.

കടം വാങ്ങുന്നയാൾക്ക് മൊറട്ടോറിയം കാലയളവിനുള്ളിൽ പണമടയ്ക്കാൻ കഴിയുമോ?

പെട്ടെന്നുള്ള ലോക്ക്ഡൗൺ മൂലമുണ്ടായ താൽക്കാലിക തടസ്സം കാരണം വായ്പക്കാരന് ലഭ്യമാക്കിയ സഹായമാണിത്. എന്നിരുന്നാലും, വായ്പക്കാരന് തന്‍റെ ലോണിന്‍റെ നിലവിലുള്ള നിബന്ധനകൾ അനുസരിച്ച് മുൻകൂട്ടി EMI പേമെന്‍റ് നടത്താനുള്ള ഓപ്ഷൻ ഉണ്ട്.

എന്‍റെ ലോണ്‍ ഇതിനകം ഫെബ്രുവരി 29, 2020 പ്രകാരം NPA യില്‍ ആണെങ്കില്‍, എനിക്ക് മൊറട്ടോറിയം ബാധകമാകുമോ?

ഇല്ല. എന്നിരുന്നാലും, അത്തരം സാഹചര്യങ്ങളിൽ വ്യക്തിഗതമായ നടപടി എടുക്കാനുള്ള അധികാരം കമ്മിറ്റിയിൽ നിക്ഷിപ്തമാണ്.

ബജാജ് ഫൈനാൻസിൽ നിന്ന് കൺസ്യൂമർ ഡ്യൂറബിൾ ലോൺ എടുക്കുമ്പോൾ എനിക്ക് ക്യാഷ്ബാക്ക്/വൌച്ചറുകൾ വാഗ്ദാനം ചെയ്തു. ഞാൻ മൊറട്ടോറിയം തിരഞ്ഞെടുത്താൽ, എന്‍റെ ലോണിൽ ക്യാഷ്ബാക്ക്/വൌച്ചറുകൾ സ്വീകരിക്കാൻ എനിക്ക് യോഗ്യതയുണ്ടോ

ഏതെങ്കിലും ക്യാഷ്ബാക്ക്/വൌച്ചറുകൾ എന്നിവയ്ക്ക് യോഗ്യത നേടാൻ, ലോൺ എടുക്കുമ്പോൾ നിങ്ങളെ അറിയിച്ച എല്ലാ നിബന്ധനകളും വ്യവസ്ഥകളും കസ്റ്റമർ പാലിക്കണം.

ക്യാഷ്ബാക്ക്/വൌച്ചറുകൾക്ക് യോഗ്യത നേടാൻ എന്‍റെ കൺസ്യൂമർ ഡ്യൂറബിൾ ലോണിന്‍റെ 1st 3 EMI ഞാൻ ക്ലിയർ ചെയ്യണം എന്ന് എന്നെ അറിയിച്ചു. എന്‍റെ 1st EMI 2nd മാർച്ച് 2020 ന് ക്ലിയർ ചെയ്തു, ഞാൻ ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള EMIകൾക്ക് മൊറട്ടോറിയം തിരഞ്ഞെടുത്തു. എന്‍റെ ക്യാഷ്ബാക്ക്/വൌച്ചറുകൾക്ക് ഞാൻ എപ്പോഴാണ് യോഗ്യത നേടുക?

വ്യവസ്ഥകളിൽ ബൌൺസ് കൂടാതെ 3 EMIകളുടെ റീപേമെന്‍റ് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഉപഭോക്താവ് മൊറട്ടോറിയം തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ‌, മൊറട്ടോറിയം കാലയളവ് ഒഴികെയുള്ളത് ബൌൺ‌സ് കൂടാതെ 3 EMI കളും ഉപഭോക്താവ് ക്ലിയർ ചെയ്യണം.

ഈ സാഹചര്യത്തിൽ, 1st EMI 2nd മാർച്ച് 2020 ന് ക്ലിയർ ചെയ്തു, ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ മൊറട്ടോറിയം തിരഞ്ഞെടുത്താൽ, ഏതെങ്കിലും ഓഫറിന് യോഗ്യത നേടാൻ കസ്റ്റമർ ശേഷിക്കുന്ന 2 EMI കൾ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ക്ലിയർ ചെയ്യേണ്ടതാണ്

ക്യാഷ്ബാക്ക്/വൌച്ചറുകൾക്ക് യോഗ്യത നേടാൻ എന്‍റെ കൺസ്യൂമർ ഡ്യൂറബിൾ ലോണിന്‍റെ 1st 3 EMI ഞാൻ ക്ലിയർ ചെയ്യണം എന്ന് എന്നെ അറിയിച്ചു. മതിയായ ബാലൻസ് ഇല്ലാത്തതിനാൽ 2nd മാർച്ച് 2020 ന് കുടിശ്ശികയായിരുന്ന എന്‍റെ 1st EMI ബൌൺസായി. എന്നിരുന്നാലും, മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള EMIകളിൽ ഞാൻ മൊറട്ടോറിയം തിരഞ്ഞെടുത്തു. ഓഫറിന് എനിക്ക് യോഗ്യതയുണ്ടോ?

ഏതെങ്കിലും കൺസ്യൂമർ പ്രൊമോ പൂർത്തീകരണത്തിനായുള്ള പൂർത്തീകരണ മാനദണ്ഡത്തിന് കീഴിലാണ് മാർച്ച് EMI വരുന്നതെങ്കിൽ, കസ്റ്റമർ ആ EMI ബൌൺസ് ചെയ്താൽ, കസ്റ്റമർ മോറട്ടോറിയം പിന്നീട് തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും പ്രൊമോ പൂർത്തീകരണത്തിന് സ്വയമേവ യോഗ്യനായിരിക്കില്ല.

ഞങ്ങളുടെ സോഷ്യൽ ചാനലുകൾ

സോഷ്യൽ മീഡിയയിൽ ഞങ്ങളുമായി ബന്ധപ്പെടുക, ഞങ്ങളുടെ ഏറ്റവും പുതിയ വാർത്തകളും ഓഫറുകളും അറിഞ്ഞിരിക്കുക