വാങ്ങുക image

സീറോ ഡൗൺ പേമെന്‍റിൽ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ

image
back

തിരഞ്ഞെടുത്ത ഭാഷ

തിരഞ്ഞെടുത്ത ഭാഷ

Convert Term Loan to Flexi Loan

നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ ഒരു ഫ്ലെക്സി ഹൈബ്രിഡ് ലോണാക്കി മാറ്റുക

അതേ പലിശ നിരക്കിൽ നിങ്ങളുടെ ടേം ലോൺ ഫ്ലെക്സി ഹൈബ്രിഡ് ലോണിലേക്ക് മാറ്റുക

ഇപ്പോൾ, നിങ്ങളുടെ നിലവിലുള്ള ബജാജ് ഫിൻസെർവ് പേഴ്സണൽ ലോൺ അതേ പലിശ നിരക്കിൽ ഫ്ലെക്സി ഹൈബ്രിഡ് ലോണിലേക്ക് മാറ്റാനും നിങ്ങളുടെ ലഭ്യമായ പരിധിക്കുള്ളിൽ കാലയളവിന്‍റെ ആദ്യ ഭാഗത്തെ പലിശ മാത്രമുള്ള ഇഎംഐ, അൺലിമിറ്റഡ് പിൻവലിക്കലുകൾ, പാർട്ട്-പ്രീപേമെന്‍റുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ നേടാനും കഴിയും.

നിങ്ങളുടെ നിലവിലുള്ള ടേം ലോൺ പരിവർത്തനം ചെയ്യാൻ തിരഞ്ഞെടുത്ത് നിങ്ങളുടെ പേഴ്സണൽ ലോണിൻ്റെ മുതൽ കുടിശ്ശികയ്ക്ക് തുല്യമായ ഫ്ലെക്സി ഹൈബ്രിഡ് ലോൺ നേടൂ. നിങ്ങളുടെ നിലവിലെ ലോൺ അതനുസരിച്ച് ക്ലോസ് ചെയ്യും, പുതിയ ഫ്ലെക്സി ഹൈബ്രിഡ് ലോണിന് മുമ്പത്തെ അതേ നിരക്കിൽ പലിശ ഈടാക്കും.

ബജാജ് ഫിന്‍സെര്‍വ് ഫ്ലെക്സി ഹൈബ്രിഡ് ലോണിന്‍റെ ചില സവിശേഷതകളും ആനുകൂല്യങ്ങളും ഇവിടെ കാണം:

 • Interest_Rate

  പലിശ നിരക്കിൽ മാറ്റമില്ല

  നിങ്ങളുടെ നിലവിലെ ടേം ലോണിന്‍റെ അതേ പലിശ നിരക്കിൽ ഫ്ലെക്സി പേഴ്സണൽ ലോൺ നേട്ടം സ്വന്തമാക്കൂ

 • Pay up to 45% lower EMI

  50% വരെ നിങ്ങളുടെ EMIകൾ കുറയ്ക്കുക*

  ലോൺ കാലയളവിന്‍റെ ആദ്യ 12 മാസം EMI ആയി പലിശ മാത്രം അടയ്ക്കുക, നിങ്ങളുടെ പ്രതിമാസ EMI തുക പകുതി വരെ കുറയ്ക്കുക

 • പിൻവലിക്കുകയും എളുപ്പത്തിൽ പാർട്ട് പ്രീപേ ചെയ്യുകയും ചെയ്യുക

  പാർട്ട് പ്രീപേ മിച്ച ഫണ്ടുകൾക്കുള്ള ഓപ്ഷൻ നേടുക, നിങ്ങൾക്ക് കൂടുതൽ പണം ആവശ്യമുള്ളപ്പോഴെല്ലാം ലഭ്യമായ പരിധിയിൽ നിന്ന് പിൻവലിക്കുക - നിരക്കുകളൊന്നുമില്ല

 • Flexi Term Loan facility

  നിങ്ങൾ ഉപയോഗിക്കുന്നതിന് പലിശ അടയ്ക്കുക

  നിങ്ങളുടെ ലോണ്‍ കാലയളവിന്‍റെ ആദ്യ ഘട്ടത്തിൽ നിങ്ങള്‍ ഉപയോഗിക്കുന്ന ലോണ്‍ തുകയ്ക്ക് മാത്രം പലിശ അടയ്ക്കുക

 • mortgage loan calculator

  ഡോക്യുമെന്‍റുകൾ ആവശ്യമില്ല

  അധിക ഡോക്യുമെന്‍റുകൾ സമർപ്പിക്കാതെ നിങ്ങളുടെ ലോൺ ഫ്ലെക്സി പേഴ്സണൽ ലോണിലേക്ക് മാറ്റുക

 • തടസ്സരഹിതമായ ഓൺലൈൻ പ്രോസസ്സ്

  ഏതാനും ക്ലിക്കുകളിൽ ലളിതവും പൂർണ്ണവുമായ ഓൺലൈൻ പ്രക്രിയ ആരംഭിക്കുക.

ഒരു ടേം ലോണിൽ നിന്ന് ഫ്ലെക്സി ഹൈബ്രിഡ് ലോൺ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

നിങ്ങൾ ഒരു പതിവ് റീപേമെന്‍റ് പ്ലാൻ ഉപയോഗിച്ച് ഒരു പേഴ്സണൽ ലോൺ എടുക്കുമ്പോൾ, നിങ്ങളുടെ ഇഎംഐകളിൽ മുതൽ ഘടകവും പലിശ ഘടകവും ഉൾപ്പെടുന്നു. നിങ്ങളുടെ ടേം ലോണിന്‍റെ തിരിച്ചടവ് കാലയളവിന്‍റെ മുഴുവൻ കാലയളവിലും ഇഎംഐ ആയി നിങ്ങൾ അടയ്ക്കുന്ന തുക ഓരോ മാസവും ഒന്നായിരിക്കും. നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ നിങ്ങളുടെ ലോൺ പാർട്ട്-പ്രീപേ ചെയ്യാം, എന്നാൽ നിങ്ങൾക്ക് അതിൽ നിന്ന് വീണ്ടും പണം പിൻവലിക്കാൻ കഴിയില്ല.

നിങ്ങള്‍ ഒരു ബജാജ് ഫിന്‍സെര്‍വ് ഫ്ലെക്സി ഹൈബ്രിഡ് പേഴ്സണല്‍ ലോണ്‍ തിരഞ്ഞെടുക്കുമ്പോള്‍, ലോണ്‍ തിരിച്ചടയ്ക്കുന്നതിനും ലോണ്‍ തുക ഉപയോഗിക്കുന്നതിനും നിങ്ങള്‍ക്ക് ഫ്ലെക്സിബിലിറ്റി ലഭിക്കുന്നു. ലോൺ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ് - നിങ്ങൾക്ക് ആവശ്യമുള്ള തുക നിലനിർത്താനും നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കാത്ത തുകയ്ക്ക് പാർട്ട് പ്രീ-പേമെന്‍റ് നടത്താനും കഴിയും.

ഈ കാലയളവിൽ, ഉപയോഗിച്ച തുകയിൽ മാത്രമേ പലിശ ഈടാക്കുകയുള്ളൂ. ഈ സമയത്ത് നിങ്ങളുടെ ഇഎംഐ ആയി പലിശ തുക മാത്രമേ അടയ്ക്കാനാകൂ, അത് നിങ്ങളുടെ പ്രതിമാസ ഔട്ട്ഗോ ലാഭിക്കാൻ സഹായിക്കുന്നു. പതിവ് ഇഎംഐകൾ, ഉൾപ്പെടുത്തിയ പ്രിൻസിപ്പൽ ഘടകം ഉപയോഗിച്ച്, കാലയളവിന്‍റെ ആദ്യ ഘട്ടത്തിന് ശേഷം ആരംഭിക്കുക.

ടേം ലോണുകളും ഫ്ലെക്സി പേഴ്സണൽ ലോണുകളും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് കൂടുതൽ വായിക്കുക, ഇന്ന് തന്നെ അറിവോടെയുള്ള തീരുമാനം എടുക്കുക.

പതിവ് ചോദ്യങ്ങൾ

എന്‍റെ പേഴ്സണല്‍ ലോണ്‍ ഫ്ലെക്സി ഹൈബ്രിഡ് ലോണിലേക്ക് മാറ്റുന്നതിന്‍റെ ഗുണങ്ങളും നേട്ടങ്ങളും എന്തൊക്കെയാണ്?

നിങ്ങളുടെ നിലവിലുള്ള പേഴ്സണല്‍ ലോണ്‍ ഫ്ലെക്സി ഹൈബ്രിഡ് ലോണാക്കി മാറ്റുന്നതിൽ നിരവധി നേട്ടങ്ങളുണ്ട്:

 • റീപേമെന്‍റ് കാലയളവിന്‍റെ ആദ്യ ഭാഗത്ത് EMI ആയി പലിശ മാത്രം അടയ്ക്കേണ്ടതിനാൽ പ്രതിമാസ EMI ഔട്ട്ഫ്ലോയിൽ കുറവ്
 • വിനിയോഗിച്ച ലോൺ തുകയിൽ മാത്രമേ പലിശ നൽകാവൂ എന്നതിനാൽ പലിശ ചെലവിലുള്ള ലാഭം
 • അധിക ചെലവില്ലാതെ മിച്ച ഫണ്ടുകൾ ഉപയോഗിച്ച് ലോൺ പ്രീ-പേ ചെയ്യാനുള്ള സൌകര്യം, അതിനാൽ പലിശയിൽ ലാഭിക്കാം
 • അധിക ഡോക്യുമെന്‍റേഷൻ ഇല്ലാതെ ലോൺ കാലയളവിനുള്ളിൽ ഏത് സമയത്തും ലഭ്യമായ പരിധിക്കുള്ളിൽ പ്രീ-പെയ്ഡ് തുക പിൻവലിക്കാനുള്ള സൗകര്യം
 • നിങ്ങളുടെ നിലവിലുള്ള ലോണിൽ നിന്ന് പലിശ നിരക്കിൽ മാറ്റമില്ല
 • അധിക ഡോക്യുമെന്‍റേഷൻ ആവശ്യമില്ല

ഫ്ലെക്സി ഹൈബ്രിഡ് ലോണിന് EMI എങ്ങനെയാണ് കണക്കാക്കുന്നത്?

 • തിരിച്ചടവ് കാലയളവിന്‍റെ തുടക്കത്തിൽ, നിങ്ങൾ ഉപയോഗിച്ച ലോൺ തുകയുടെ പലിശ മാത്രമേ EMI ഉൾക്കൊള്ളൂ.
 • കാലയളവിന്‍റെ തുടർന്നുള്ള ഭാഗത്ത്, EMI മുതലും പലിശ ഘടകങ്ങളും ഉൾക്കൊള്ളുന്നു
 • ലോൺ കാലയളവിലുടനീളം, നിങ്ങൾ ഉപയോഗിച്ച ലോൺ തുകയിൽ മാത്രമേ പലിശ ഈടാക്കൂ
 • ഫ്ലെക്സി ഹൈബ്രിഡ് ലോണുകൾക്കുള്ള പലിശ പ്രതിദിന അടിസ്ഥാനത്തിൽ കണക്കാക്കുന്നു, അതായത് നിങ്ങൾ ലോണിന്‍റെ പാർട്ട് പേമെന്‍റ് നടത്തുകയോ ലോണിൽ നിന്ന് പിൻവലിക്കുകയോ ചെയ്താൽ, പ്രതിദിനം ഉപയോഗിച്ച ലോൺ തുകയ്ക്ക് അതനുസരിച്ച് പലിശ ഈടാക്കുന്നതാണ്.

ഉദാഹരണം:

ലോൺ തുക നിരക്ക്‌ MOB ടേം ലോൺ EMI തുക ഫ്ലെക്സി ലോണിലേക്ക് മാറ്റുന്നതിനുള്ള POS പ്രാരംഭ കാലയളവിനുള്ള ഹൈബ്രിഡ് ഫ്ലെക്സി EMI തുക EMI റിഡക്ഷൻ
4,00,000 20% 0 12,172 4,00,000 6,667 45.22%
4,00,000 20% 12 12,172 3,27,529 5,489 54.90%
4,00,000 20% 24 12,172 2,39,158 3,986 67.25%
4,00,000 20% 36 12,172 1,31,400 2,190 82%
• ടേം ലോൺ കാലയളവ് 48 മാസമായി കണക്കാക്കുന്നു
• ഹൈബ്രിഡ് ഫ്ലെക്സി ലോൺ കാലയളവ് 60 മാസമായി കണക്കാക്കുന്നു (12 മാസത്തെ ആദ്യ കാലയളവ് + 48 മാസത്തെ തുടർന്നുള്ള കാലയളവ്)

പുതിയ ലോണിന് ബാധകമായ ROI എന്തായിരിക്കും?

നിങ്ങളുടെ ഫ്ലെക്സി ഹൈബ്രിഡ് ലോണിന് ബാധകമായ വാർഷിക പലിശ നിരക്ക് നിങ്ങളുടെ നിലവിലുള്ള പേഴ്സണൽ ലോണിന് സമാനമായിരിക്കും.

ടേം ൽ നിന്ന് ഫ്ലെക്സി ഹൈബ്രിഡ് ലോണിലേക്കുള്ള പരിവർത്തനത്തിന് എന്തെങ്കിലും അധിക നിരക്കുകൾ ബാധകമാണോ?

ലോൺ പരിവർത്തനത്തിനും ബാധകമായ സ്റ്റാമ്പ് ഡ്യൂട്ടിക്കും നാമമാത്രമായ പ്രോസസ്സിംഗ് ഫീസ് നിങ്ങൾ നൽകേണ്ടതുണ്ട്.*

പുതിയ ലോൺ തുകയിൽ - നിങ്ങളുടെ നിലവിലുള്ള ലോണിന്‍റെ മുതൽ കുടിശ്ശിക + ലോൺ പരിവർത്തനത്തിനുള്ള പ്രോസസ്സിംഗ് ഫീസ് + ബാധകമായ സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ ഉൾപ്പെടുന്നതാണ്.

*മറ്റേതെങ്കിലും നിരക്കുകൾ, ബാധകമെങ്കിൽ, ലോൺ എഗ്രിമെന്‍റിൽ വ്യക്തമാക്കും

പാർട്ട്-പേമെന്‍റിന് അല്ലെങ്കിൽ പിൻവലിക്കലിന് എന്തെങ്കിലും അധിക നിരക്കുകൾ ഈടാക്കുന്നുണ്ടോ?

അംഗീകൃത പരിധിക്കുള്ളിലും പാർട്ട് പേമെന്‍റുകളിലും അധികച്ചെലവില്ലാതെ നിങ്ങൾക്ക് ആവശ്യമുള്ളത്ര പിൻവലിക്കലുകൾ പ്രോസസ്സ് ചെയ്യാൻ കഴിയും.

ഫ്ലെക്സി ഹൈബ്രിഡ് ലോണുകളിലെ ബാധകമായ ഫോര്‍ക്ലോഷര്‍ ചാര്‍ജ്ജുകള്‍ എന്തൊക്കെയാണ്?

നിങ്ങളുടെ ലോൺ തരത്തിന്‍റെ അടിസ്ഥാനത്തിൽ കരാറിൽ വ്യക്തമാക്കിയ ഒന്നോ അല്ലെങ്കിൽ ആറോ ഇഎംഐകളുടെ ക്ലിയറൻസിന് ശേഷം ഫോർക്ലോഷർ പ്രോസസ് ചെയ്യാവുന്നതാണ്.

ഈ നിരക്കുകൾ ഈടാക്കുന്ന തീയതി പ്രകാരം മൊത്തം പിൻവലിക്കാവുന്ന തുകയിൽ ബാധകമായ ഫോർക്ലോഷർ നിരക്ക് 4% ആയിരിക്കും ഒപ്പം ബാധകമായ നികുതികളും സെസ്സും .

ടേം ൽ നിന്ന് ഫ്ലെക്സി ഹൈബ്രിഡിലേക്കുള്ള ലോൺ പരിവർത്തന നിർദ്ദേശം എല്ലാ ഉപഭോക്താക്കൾക്കും ബാധകമാണോ?

നിലവിൽ, ഈ ഓഫറിന്‍റെ ആനുകൂല്യങ്ങൾ ഞങ്ങളുടെ തിരഞ്ഞെടുത്ത പ്രീ-അപ്രൂവ്ഡ് കസ്റ്റമേർസിന് മാത്രമേ ലഭ്യമാകൂ.

ടേം - ഫ്ലെക്സി ഹൈബ്രിഡ് ലോൺ പരിവർത്തനത്തിന് ആവശ്യപ്പെടുകയാണെങ്കിൽ എന്‍റെ ലോൺ അക്കൗണ്ട് നമ്പർ മാറുമോ?

അതെ, നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ ടേം ലോണില്‍ നിന്ന് ഫ്ലെക്സി ഹൈബ്രിഡ് ലോണിലേക്ക് മാറ്റിയാല്‍ നിങ്ങളുടെ ലോണ്‍ അക്കൗണ്ട് നമ്പര്‍ മാറുന്നതാണ്.

ടേം ലോണിൽ നിന്ന് ഫ്ലെക്സി-ഹൈബ്രിഡ് ലോണിലേക്ക് ലോൺ മാറ്റുന്നതിന് ഞാൻ ഏതെങ്കിലും ഡോക്യുമെന്‍റുകൾ സമർപ്പിക്കേണ്ടതുണ്ടോ?

നിങ്ങളുടെ ടേം ലോൺ ഫ്ലെക്സി ഹൈബ്രിഡ് ലോണായി മാറ്റുന്നതിന് നിങ്ങൾ അധിക ഡോക്യുമെന്‍റേഷൻ സമർപ്പിക്കേണ്ടതില്ല.

ഇസിഎസ് അല്ലെങ്കിൽ ബാങ്ക് വിശദാംശങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ, ഇഎൻഎസിഎച്ച് പ്രോസസ് ഉപയോഗിച്ച് നിങ്ങൾ ബജാജ് ഫൈനാൻസിൽ ഒരു പുതിയ മാൻഡേറ്റ് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

എന്‍റെ പഴയ ലോണിന്‍റെ അതേ മുതൽ തുക ഉപയോഗിച്ച് പുതിയ ഫ്ലെക്സി ഹൈബ്രിഡ് ലോൺ ബുക്ക് ചെയ്യാമോ?

ഇല്ല, പുതിയ ലോണ്‍ തുകയില്‍ നിങ്ങളുടെ നിലവിലുള്ള പേഴ്സണല്‍ ലോണിന്‍റെ ശേഷിക്കുന്ന മുതൽ + ലോണ്‍ പരിവർത്തനത്തിനുള്ള പ്രോസസ്സിംഗ് ഫീസ് + ബാധകമായ സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ ഉൾപ്പെടും.

എന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് തുക വിതരണം ചെയ്യുമോ?

ഇത് ഒരു കണ്‍വേര്‍ഷന്‍ ലോണ്‍ ആയതിനാല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വിതരണം ചെയ്യുന്നതല്ല.

ECS/ബാങ്കിംഗ് വിശദാംശങ്ങളിൽ മാറ്റമുണ്ടെങ്കിൽ, ഞാൻ എന്ത് ചെയ്യണം?

ECS/ബാങ്കിംഗ് വിവരങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ, ENACH പ്രോസസ് ഉപയോഗിച്ച് നിങ്ങൾ ബജാജ് ഫൈനാൻസിൽ ഒരു പുതിയ മാൻഡേറ്റ് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

ഞാൻ ഒരു പുതിയ ഇ-എഗ്രിമെന്‍റ്/CMITC സമർപ്പിക്കേണ്ടതുണ്ടോ?

അതെ, ലോൺ കൺവേർഷൻ പ്രോസസ്സ് ചെയ്യുന്നതിന് ഒരു പുതിയ ഇ-എഗ്രിമെന്‍റ്/CMITC നടപ്പിലാക്കേണ്ടതുണ്ട്.

മുമ്പ് അടച്ച EMIകൾ ഈ ലോണിൽ ക്രമീകരിക്കുമോ?

ഇത് ഒരു കണ്‍വേര്‍ഷന്‍ ലോണ്‍ ആയതിനാല്‍, നിങ്ങളുടെ നിലവിലുള്ള ലോണില്‍ നിന്നുള്ള ശേഷിക്കുന്ന മുതല്‍ തുകയും ബാധകമായ ചാര്‍ജ്ജുകളും ചേർന്ന് മാത്രമേ മൊത്തം ലോണ്‍ മൂല്യം ഉണ്ടാവുകയുള്ളൂ. നിങ്ങളുടെ നിലവിലുള്ള ലോണിൽ അടച്ച EMIകൾ ഇതിനകം ഈ തുകയിൽ ക്രമീകരിക്കും. അതിനാൽ, പുതിയ ലോൺ കരാറിൽ സൂചിപ്പിച്ചിരിക്കുന്നത് പോലെ മുഴുവൻ കാലയളവിനും നിങ്ങൾ പതിവ് EMIകൾ നൽകണം.

എന്റെ ഇൻസ്റ്റാൾമെന്റ് പേമെന്റ് തീയതി എന്താണ്?

നിങ്ങളുടെ പുതിയ ലോൺ ഇൻസ്റ്റാൾമെന്‍റ്/EMI പേമെന്‍റ് തീയതി ലോൺ എഗ്രിമെന്‍റിലും വെൽകം ലെറ്ററിലും നിങ്ങളെ അറിയിച്ചതുപോലെ ആയിരിക്കും.

എന്‍റെ ഫ്ലെക്സി ഹൈബ്രിഡ് ലോണിൽ എനിക്ക് എങ്ങനെ പാർട്ട് പേമെന്‍റ് നടത്താനാകും?

കസ്റ്റമർ പോർട്ടൽ - എക്സ്പീരിയ വഴി നിങ്ങൾക്ക് പാർട്ട് പേമെന്‍റ് നടത്താം. പ്രോസസ് എങ്ങനെയാണ് വിശദമായി പ്രവർത്തിക്കുന്നതെന്ന് അറിയാൻ, ഈ വീഡിയോ കാണുക: https://www.youtube.com/watch?v=mXmvDaci-PM

എന്‍റെ ഫ്ലെക്സി ഹൈബ്രിഡ് ലോണിൽ പിൻവലിക്കലിന് ഞാൻ എങ്ങനെ അഭ്യർത്ഥിക്കും?

ലോണിലെ ലഭ്യമായ പരിധിക്ക് വിധേയമായി നിങ്ങളുടെ ലോൺ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം. നിങ്ങളുടെ നിലവിലുള്ള ലോണിന്‍റെ ശേഷിക്കുന്ന മുതലിൽ പുതിയ ലോൺ തുക ബുക്ക് ചെയ്തിട്ടുണ്ടെന്ന് പരിഗണിച്ച്, നിങ്ങളുടെ അക്കൗണ്ടിലേക്ക് ആദ്യം ഒരു പാർട്ട് പേമെന്‍റ് നടത്തിയിട്ടുണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് പിൻവലിക്കാൻ യോഗ്യതയുള്ളൂ.

കസ്റ്റമർ പോർട്ടൽ - എക്സ്പീരിയ വഴി പിൻവലിക്കൽ പ്രോസസ് ചെയ്യുന്നതാണ്.

പ്രക്രിയയെക്കുറിച്ച് കൂടുതൽ അറിയാൻ, ഈ വീഡിയോ കാണുക – https://www.youtube.com/watch?v=tugEdMf4OeQ

എന്‍റെ കസ്റ്റമർ പോർട്ടൽ/എക്‌സ്‌പീരിയ അക്കൌണ്ടിനായുള്ള ലോഗിൻ ക്രെഡൻഷ്യലുകൾ എനിക്ക് എങ്ങനെ, എപ്പോൾ ലഭിക്കും?

പരിവർത്തനത്തിന് മുമ്പായി നിങ്ങളുടെ നിലവിലുള്ള പേഴ്സണല്‍ ലോണിനുള്ള അക്കൗണ്ട് ക്രെഡൻഷ്യലുകൾ നിങ്ങളുടെ കസ്റ്റമർ പോർട്ടൽ/എക്സ്പീരിയ ക്രെഡൻഷ്യലുകൾക്ക് സമാനമായിരിക്കും. നിങ്ങളുടെ ബജാജ് ഫൈനാൻസ് രജിസ്റ്റേർഡ് മൊബൈൽ നമ്പറും OTP യും ഉപയോഗിച്ചും നിങ്ങളുടെ കസ്റ്റമർ പോർട്ടൽ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാം.

ആദ്യത്തെ പാർട്ട് പ്രീപേമെന്‍റ് എനിക്ക് എന്നാണ് നടത്താൻ കഴിയുക?

ലോൺ ബുക്കിംഗിന്‍റെ 48 മണിക്കൂറിന് ശേഷം ആദ്യത്തെ പാർട്ട് പ്രീപേമെന്‍റ് നടത്താവുന്നതാണ്.

എനിക്ക് എത്ര തവണ പാർട്ട് പ്രീപേമെന്‍റ് നടത്താൻ കഴിയും?

പേമെന്‍റുകൾ ലോൺ അനുമതിക്കുള്ളിൽ ഉള്ളിടത്തോളം കാലം നിങ്ങളുടെ ഫ്ലെക്‌സി ഹൈബ്രിഡ് ലോണിൽ നിങ്ങൾക്ക് നടത്താവുന്ന പാർട്ട് പ്രീപേമെന്‍റുകളുടെ എണ്ണത്തിന് പരിധിയില്ല.

എന്‍റെ ഫ്ലെക്സി ഹൈബ്രിഡ് ലോണിൽ നിന്ന് ഒരു ദിവസം എത്ര തവണ എനിക്ക് പിൻവലിക്കാൻ കഴിയും?

നിങ്ങളുടെ ലോണിൽ ലഭ്യമായ പിൻവലിക്കൽ പരിധിക്ക് വിധേയമായി നിലവിൽ ഒരു ദിവസം പരമാവധി അഞ്ച് പിൻവലിക്കലുകൾ നടത്താം.

ഒരേ ദിവസം തന്നെ പിൻവലിക്കുവാനും ഭാഗികമായി തിരിച്ചടക്കുവാനും എനിക്ക് കഴിയുമോ?

ഉവ്വ്, മുമ്പത്തെ ട്രാൻസാക്ഷൻ പൂർത്തിയായിട്ടുണ്ടെങ്കിൽ, അതേ ദിവസം തന്നെ നിങ്ങൾക്ക് പിൻവലിക്കാനും പാർട്ട് പ്രീപേ ചെയ്യാനും കഴിയും.

പിൻവലിച്ച പണം എന്‍റെ അക്കൗണ്ടിലേക്ക് എത്ര സമയത്തിനുള്ളിൽ ക്രെഡിറ്റ് ചെയ്യും?

പണം ട്രാൻസ്ഫർ ചെയ്യുന്നതിന് ബജാജ് ഫിൻസെർവ് RTGS/NEFT ഉപയോഗിക്കുന്നു. ബാങ്കിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ പിൻവലിച്ച തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ്.

എന്‍റെ ഇഎംഐ തീയതിക്ക് മുമ്പ് ഞാൻ പാർട്ട് പ്രീപേമെന്‍റ് നടത്തിയിട്ടുണ്ട്. എനിക്ക് എന്റെ തവണ തുക ഇനിയും അടക്കേണ്ടതുണ്ടോ?

ഉവ്വ്, ബില്ലിംഗ് കാലയളവിൽ ഉപയോഗിച്ച തുകയിൽ EMI വീണ്ടെടുക്കുന്നു എന്ന കാരണത്താൽ, പാർട്ട് പ്രീപേമെന്‍റ് തുക കണക്കിലെടുക്കാതെ കൃത്യ തീയതിയിൽ EMI ഇൻ‌സ്റ്റാൾ‌മെന്‍റ് കുറയ്ക്കുന്നതാണ്.

ഏത് സാഹചര്യത്തിലാണ് ഫ്ലെക്സി ലോൺ സൗകര്യം ഉപയോഗിക്കുന്നത് ബ്ലോക്ക് ചെയ്യുന്നത്?

ഇപ്പറയുന്ന കാരണത്താൽ നിങ്ങളുടെ ഫ്ലെക്സി ലോൺ സൌകര്യത്തിന്‍റെ ഉപയോഗം ബ്ലോക്ക് ചെയ്യാവുന്നതാണ്:

 • ബജാജ് ഫിനാൻസ് ലിമിറ്റഡുമായോ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങളുമായോ നിങ്ങളുടെ പ്രതിമാസ EMI ബൗൺസ് ആകുമ്പോൾ
 • നിങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ ഒരു ഡ്രോപ്പ്
 • നിങ്ങളുടെ തൊഴിലിൽ മാറ്റം
 • നിങ്ങളുടെ കോണ്ടാക്ട് വിവരങ്ങളിൽ മാറ്റമുണ്ടാകുമ്പോൾ (ബജാജ് ഫൈനാൻസ് ലിമിറ്റഡിനെ മുൻകൂട്ടി അറിയിച്ചില്ലെങ്കിൽ).

എന്‍റെ ലോണിലെ എന്തെങ്കിലും മാറ്റങ്ങളെക്കുറിച്ച് എന്നെ എങ്ങനെ അറിയിക്കും?

SMS, ഇ-മെയിൽ, ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ - എക്സ്പീരിയ എന്നിവ വഴി പ്രവർത്തനക്ഷമമാക്കിയ വിവിധ അറിയിപ്പകൾ വഴി നിങ്ങളുടെ ലോൺ അക്കൗണ്ടിനെ കുറിച്ച് ഞങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ്. നിങ്ങൾക്ക് ലഭിക്കുന്ന ചില പ്രധാന അറിയിപ്പുകൾ ഇതായിരിക്കും:

 • ലോൺ വിശദാംശങ്ങളും പാർട്ട് പേമെന്‍റും നിങ്ങളുടെ ലോൺ അക്കൗണ്ടിൽ നിന്നുള്ള പിൻവലിക്കലും പൂർത്തിയാക്കുന്നതിനുള്ള നടപടികളുള്ള ഒരു വെൽക്കം ലെറ്റർ
 • EMI പേമെന്‍റ് റിമൈൻഡർ
 • നിങ്ങൾ നടത്തിയ ഏതെങ്കിലും പാർട്ട് പ്രീപേമെന്‍റ് അല്ലെങ്കിൽ പിൻവലിക്കൽ സംബന്ധിച്ച അലർട്ട്
 • നിങ്ങളുടെ റീപേമെന്‍റ് കാലയളവിലെ മാറ്റവും നിങ്ങളുടെ EMI തുകയിലെ ബന്ധപ്പെട്ട മാറ്റങ്ങളും സംബന്ധിച്ച അറിയിപ്പ്
 • ലോണുകളിലും ക്രെഡിറ്റ് കാർഡുകളിലും മികച്ച ഡീൽ നേടാൻ ഒരു നല്ല സിബിൽ സ്കോർ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?