ട്രക്കുകൾ, വാനുകൾ, ട്രെയിലറുകൾ, ബസുകൾ, ടാക്സികൾ, ട്രാക്ടറുകൾ തുടങ്ങിയ കൊമേഴ്ഷ്യൽ വാഹനങ്ങൾ സുരക്ഷിതമാക്കുന്ന ഒരു തരത്തിലുള്ള മോട്ടോർ ഇൻഷുറൻസ് പോളിസിയാണ് കൊമേഴ്ഷ്യൽ വെഹിക്കിൾ ഇൻഷുറൻസ്. അടിസ്ഥാനപരമായി, ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾ, ഗതാഗതം അല്ലെങ്കിൽ ഹെവി-ഡ്യൂട്ടി വാഹനങ്ങൾ എന്നിവ കൊമേഴ്ഷ്യൽ വാഹനങ്ങളായി കണക്കാക്കുന്നു. വാഹനങ്ങൾക്കും ഉടമയ്ക്കും/ഡ്രൈവർക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കും അല്ലെങ്കിൽ തകരാറുകൾക്കും സാമ്പത്തിക പരിരക്ഷ നൽകുന്നതിന് പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്നവയാണ് കൊമേഴ്ഷ്യൽ വെഹിക്കിൾ ഇൻഷുറൻസ് പോളിസികൾ. ഉദാഹരണത്തിന്, ക്യാബ് സേവനങ്ങൾക്കായി നിങ്ങളുടെ കാർ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു കൊമേഴ്ഷ്യൽ കാർ ഇൻഷുറൻസ് പോളിസി വാങ്ങാം.
അപകടങ്ങൾ, പ്രകൃതിദത്ത അല്ലെങ്കിൽ മനുഷ്യനിർമ്മിത ദുരന്തങ്ങൾ, കൂട്ടിയിടികൾ, അഗ്നിബാധ തുടങ്ങിയ സംഭവങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് അല്ലെങ്കിൽ നഷ്ടങ്ങൾക്ക് എതിരെ നിങ്ങൾക്ക് പരിരക്ഷ ലഭിക്കും. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ കൊമേഴ്ഷ്യൽ വാഹന ഇൻഷുറൻസിനായി ഓൺലൈനിൽ ലഭ്യമായ ഒന്നിലധികം പ്ലാനുകളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇൻഷുറർമാർ കൊമേഴ്ഷ്യൽ വെഹിക്കിൾ ഇൻഷുറൻസ് പുതുക്കൽ സൗകര്യങ്ങളും ഓൺലൈനിൽ ഓഫർ ചെയ്യുന്നുണ്ട്.
കൊമേഴ്ഷ്യൽ വെഹിക്കിൾ ഇൻഷുറൻസ് പ്ലാനുകളുടെ ചില സവിശേഷതകൾ ഇതാ, ഇത് നിങ്ങൾക്ക് എങ്ങനെ ഗുണകരമാകും എന്ന് അറിയുക.
രണ്ട് തരത്തിലുള്ള കൊമേഴ്ഷ്യൽ വെഹിക്കിൾ ഇൻഷുറൻസ് ഉണ്ട്.
നിങ്ങളുടെ കൊമേഴ്ഷ്യൽ വാഹനത്തിന് അധിക സാമ്പത്തിക പരിരക്ഷ ലഭിക്കുന്നതിന് നിരവധി ആഡ്-ഓൺ പരിരക്ഷകളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. അവയിൽ ചിലത് ഇതാ.
വാഹനത്തിന്റെ ഉടമയ്ക്ക് കൊമേഴ്ഷ്യൽ വെഹിക്കിൾ ഇൻഷുറൻസ് ആവശ്യമായി വരുന്നത് ഇവിടെയാണ്:
ഒരു ദശാബ്ദത്തിലേറെയായി, ഉപഭോക്താവിന്റെ താൽപ്പര്യം കണക്കിലെടുത്ത് ഏറ്റവും മികച്ച ഇൻഷുറൻസ് പോളിസികൾ വാഗ്ദാനം ചെയ്യുന്ന മികച്ച ഇൻഷുററുമായി ബജാജ് ഫൈനാൻസ് കൈകോർത്ത് വരികയാണ്. ബജാജ് ഫൈനാൻസിൽ നിന്ന് കൊമേഴ്ഷ്യൽ വെഹിക്കിൾ ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നത് ഒരു മികച്ച തീരുമാനമാകുന്നത് എന്തുകൊണ്ടാണ് എന്നത് ഇതാ.
കൊമേഴ്ഷ്യൽ വെഹിക്കിൾ ഇൻഷുറൻസിൽ പരിരക്ഷിക്കപ്പെടുന്ന പല തകരാറുകളും നഷ്ടങ്ങളും ഉണ്ട്, അവയിൽ ചിലത് താഴെപ്പറയുന്നവയാണ്:
കൊമേഴ്ഷ്യൽ വെഹിക്കിൾ ഇൻഷുറൻസിൽ പരിരക്ഷിക്കപ്പെടാത്ത വിവിധ കാര്യങ്ങളുണ്ട്. പരിരക്ഷിക്കപ്പെടാത്ത ചില വശങ്ങൾ താഴെപ്പറയുന്നവയാണ്:
ഓൺലൈൻ കൊമേഴ്ഷ്യൽ വെഹിക്കിൾ ഇൻഷുറൻസിൽ പരിരക്ഷിക്കപ്പെടുന്ന വിവിധ തരം കൊമേഴ്ഷ്യൽ വാഹനങ്ങളുണ്ട്, അവയിൽ ചിലത് താഴെപ്പറയുന്നവയാണ്:
ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യുന്നതിനുള്ള പ്രോസസ് വളരെ എളുപ്പമാണ്, താഴെപ്പറയുന്ന ലളിതമായ ഘട്ടങ്ങൾ പിന്തുടർന്ന് ഓൺലൈനിൽ ഫയൽ ചെയ്യാവുന്നതാണ്:
കൊമേഴ്ഷ്യൽ വെഹിക്കിൾ ഇൻഷുറൻസ് പ്ലാനിൽ ക്ലെയിം ഉന്നയിക്കുന്നതിന് ഈ ഘട്ടങ്ങൾ പിന്തുടരുക.
അതെ, ഈ പ്ലാനിന് കീഴിൽ നൽകുന്ന കവറേജുകൾ സാധാരണ കാർ ഇൻഷുറൻസ് പ്ലാനുകളിൽ നിന്ന് വ്യത്യസ്തമായതിനാൽ നിങ്ങൾ ഒരു പുതിയ കൊമേഴ്ഷ്യൽ കാർ ഇൻഷുറൻസ് പ്ലാൻ വാങ്ങേണ്ടതുണ്ട്. ഒരെണ്ണം ലഭിക്കുന്നതിന് പുതിയ രജിസ്ട്രേഷൻ കോപ്പി, പ്രൊപ്പോസൽ ഫോം അല്ലെങ്കിൽ ഇൻസ്പെക്ഷൻ റിപ്പോർട്ട് പോലുള്ള ഏതാനും ഡോക്യുമെന്റുകൾ നിങ്ങൾ നൽകേണ്ടതുണ്ട്. അനുയോജ്യമായ ഡോക്യുമെന്റേഷനായി നിങ്ങൾ തിരഞ്ഞെടുക്കുന്ന ഇൻഷുററുമായി നിങ്ങൾക്ക് പരിശോധിക്കാം. ആനുകൂല്യങ്ങളുടെ ട്രാൻസ്ഫർ ഇൻഷുററുടെ നിബന്ധനകളും വ്യവസ്ഥകളും ആശ്രയിച്ചിരിക്കും.
ഒരു ക്ലെയിം ഉന്നയിക്കുന്നതിന് ഇൻഷുറർക്ക് നിങ്ങൾ സമർപ്പിക്കേണ്ട ചില ഡോക്യുമെന്റുകൾ ഇതാ.
കൊമേഴ്ഷ്യൽ വെഹിക്കിള്‍ ഇന്‍ഷുറന്‍സിലെ തേര്‍ഡ്-പാര്‍ട്ടി പോളിസി തേര്‍ഡ്-പാര്‍ട്ടി പ്രോപ്പര്‍ട്ടി, ആളുകള്‍ അല്ലെങ്കില്‍ വാഹനങ്ങള്‍ എന്നിവയ്ക്കുള്ള നാശനഷ്ടങ്ങളും തകരാറുകളും മാത്രമേ പരിരക്ഷിക്കുകയുള്ളൂ. കോംപ്രിഹെന്‍സീവ് കവറേജിൽ തേര്‍ഡ്-പാര്‍ട്ടിയും സ്വന്തം തകരാറും/നഷ്ടവും ഉള്‍പ്പെടും. അതിന്റെ ഫലമായി, ഓൺലൈനിൽ ശരിയായ തരം കൊമേഴ്ഷ്യൽ കാർ ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നത് നിർണായകമാണ്. മോട്ടോർ വാഹന നിയമപ്രകാരം, തേർഡ് പാർട്ടി ബാധ്യത പരിരക്ഷിക്കുന്ന അടിസ്ഥാന ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്, അല്ലാത്തപക്ഷം അത് നിയമ ലംഘനമായി കണക്കാക്കുന്നതാണ്.
തേര്‍ഡ്-പാര്‍ട്ടി പോളിസി താഴെ പറയുന്ന റിസ്കുകള്‍ പരിരക്ഷിക്കുന്നു:
• തേര്‍ഡ് പാര്‍ട്ടിക്ക് മരണം അല്ലെങ്കില്‍ പരിക്ക്.
• തേര്‍ഡ്-പാര്‍ട്ടി പ്രോപ്പര്‍ട്ടി നാശനഷ്ടം.
കൊമേഴ്ഷ്യൽ വെഹിക്കിൾ ഇൻഷുറൻസിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് പ്രധാന കക്ഷികളാണ് ഇൻഷുററും ഇൻഷുർ ചെയ്തവരും. ഇൻഷുർ ചെയ്ത വ്യക്തിയെ അല്ലാതെ മറ്റൊരാൾക്ക് തകരാറുകളും നഷ്ടവും സംഭവിക്കുമ്പോഴാണ് 'തേർഡ്-പാർട്ടി' ഉണ്ടാകുന്നത്. ഇൻഷുർ ചെയ്ത വ്യക്തി ഓൺലൈനിൽ അല്ലെങ്കിൽ ഓഫ്ലൈനിൽ കൊമേഴ്ഷ്യൽ കാർ ഇൻഷുറൻസ് വാങ്ങുന്നത്, സ്വന്തം പിശകുകൾ അല്ലെങ്കിൽ തേർഡ് പാർട്ടിയുടെ പിശകുകൾ കാരണം ഉണ്ടാകുന്ന നാശനഷ്ടങ്ങളിൽ നിന്നും സ്വയം സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. മറിച്ച് അത് തന്റെ തെറ്റാണെങ്കിൽ തേർഡ് പാർട്ടിക്ക് മേൽ ഉണ്ടാകുന്ന നിയമപരമായ ബാധ്യതകളിൽ നിന്ന് സ്വയം സംരക്ഷിക്കപ്പെടണമെന്നും ഇൻഷുർ ചെയ്തയാൾ ആഗ്രഹിക്കുന്നു.
ഒരു വ്യക്തിക്ക് ഇൻഷുററുടെ എംപാനൽഡ് സർവ്വീസ് സെന്ററുകളിൽ എവിടെ നിന്നും കൊമേഴ്ഷ്യൽ വാഹനം റിപ്പയർ ചെയ്യാൻ കഴിയും, ആ സാഹചര്യത്തിൽ ഇൻഷുറർ നേരിട്ട് ഗ്യാരേജിലേക്ക് പേമെന്റ് നടത്തുന്നതാണ്. ഇൻഷുർ ചെയ്ത വ്യക്തിക്ക് സ്വയം തിരഞ്ഞെടുത്ത ഏത് ഗ്യാരേജുകളിലും വാഹനം റിപ്പയർ ചെയ്യാൻ സാധിക്കും, റിപ്പയറിൽ ചെലവഴിച്ച തുക പിന്നീട് ഇൻഷുറർ തിരിച്ചു നൽകും.
നിങ്ങളുടെ കൊമേഴ്ഷ്യൽ വാഹനത്തിന് കൂട്ടിയിടി അല്ലെങ്കിൽ അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഇതാ:
ബജാജ് ഫിൻസെർവിലെ പേഴ്സണൽ ലോണിനെ കുറിച്ച് നിങ്ങൾ അറിയേണ്ടത്
ലോണുകളിലും ക്രെഡിറ്റ് കാർഡുകളിലും മികച്ച ഡീൽ നേടാൻ ഒരു നല്ല സിബിൽ സ്കോർ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?