ഞങ്ങളുടെ ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും
ഞങ്ങളുടെ ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും സംബന്ധിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക. കാർഡ് പരിധി, പാർട്ട്ണർ നെറ്റ്‌വർക്ക്, വെൽനെസ് ആനുകൂല്യങ്ങൾ, എവിടെ ഉപയോഗിക്കണം, റീപേമെന്‍റ് കാലയളവ് തുടങ്ങിയവ സംബന്ധിച്ച് അറിയുക.
-
5,500 ഹോസ്പിറ്റൽ, വെൽനെസ് പങ്കാളികൾ
1,000+ നഗരങ്ങളിലുടനീളമുള്ള എല്ലാ പ്രമുഖ ആശുപത്രി ശൃഖലകളിലും കോസ്മെറ്റിക് കെയർ സെന്‍ററുകളിലും നിങ്ങൾക്ക് ഞങ്ങളുടെ കാർഡ് ഉപയോഗിക്കാം.
-
ഈസി ഇഎംഐകളിൽ ഹെൽത്ത്കെയർ ചെലവുകൾ
നിങ്ങളുടെ എല്ലാ മെഡിക്കൽ, ഹെൽത്ത് കെയർ ചെലവുകളും പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകളായി അടച്ച് 24 മാസത്തിനുള്ളിൽ തിരിച്ചടയ്ക്കുക.
-
പ്രീ-അപ്രൂവ്ഡ് കാർഡ് ലോൺ പരിധി
രൂ. 4,00,000 വരെയുള്ള കാർഡ് ലോൺ പരിധി നേടുകയും നിങ്ങളുടെ ഹെൽത്ത്കെയർ ചെലവുകളും മെഡിക്കൽ ബില്ലുകളും ഈസി ഇഎംഐകളായി മാറ്റുകയും ചെയ്യുക.
-
നിങ്ങളുടെ കുടുംബത്തിന് ഒറ്റ കാർഡ്
നിങ്ങളുടെ എല്ലാ കുടുംബാംഗങ്ങൾക്കും അവരുടെ എല്ലാ ഹെൽത്ത് കെയർ ചെലവുകൾക്കും ഒരേ ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിക്കാം. ഒന്നിലധികം കാർഡുകൾ കൊണ്ടുപോകേണ്ടതില്ല.
-
ഇൻഷുറൻസ് പരിരക്ഷിക്കാത്ത ചെലവുകൾ പരിരക്ഷിക്കുന്നു
ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഹെൽത്ത്കെയറിലെ എല്ലാം പരിരക്ഷിക്കുകയും ഹെൽത്ത് ഇൻഷുറൻസിന് അപ്പുറമുള്ള ചികിത്സകൾക്കും പരിരക്ഷ നൽകുകയും ചെയ്യുന്നു.
-
ഫ്ലെക്സിബിൾ റീപേമെന്‍റ് കാലയളവുകൾ
നിങ്ങളുടെ ഹെൽത്ത്കെയർ ചെലവുകൾ പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകളായി മാറ്റി 3 മുതൽ 24 മാസം വരെ തിരിച്ചടയ്ക്കുക.
-
100% ഡിജിറ്റൽ പ്രക്രിയ
അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാനും ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് നേടാനും 10 മിനിറ്റ് മതി.
-
ഡിജിറ്റൽ കാർഡ്
നിങ്ങളുടെ വാലറ്റിൽ ഒരു പ്ലാസ്റ്റിക് കാർഡ് കൊണ്ടുപോകേണ്ടതില്ല. ബജാജ് ഫിൻസെർവ് ആപ്പിൽ നിങ്ങൾക്ക് കാർഡ് ആക്സസ് ചെയ്യാം.
-
നിങ്ങൾ തിരയുന്നത് ഇപ്പോഴും കണ്ടെത്തിയില്ലേ?? ഈ പേജിന്‍റെ മുകളിലുള്ള ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
പുതിയ ഉപഭോക്താക്കൾക്കുള്ള പ്രീ-അപ്രൂവ്ഡ് ഓഫറുകൾ
ഞങ്ങളുടെ പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്ക് പ്രീ-അപ്രൂവ്ഡ് ഓഫറുകളിൽ നിന്ന് തിരഞ്ഞെടുക്കാം. പരിശോധിക്കുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പർ മാത്രമാണ് ഞങ്ങൾക്ക് വേണ്ടത്.
നിങ്ങൾ പ്രീ-അപ്രൂവ്ഡ് ഉപഭോക്താക്കളിൽ ഒരാളാണെങ്കിൽ നിങ്ങൾ പൂർണ്ണമായ അപേക്ഷാ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതില്ല.
നിങ്ങൾക്ക് ഇപ്പോൾ ഒരു കാർഡ് ആവശ്യമില്ലായിരിക്കാം, അല്ലെങ്കിൽ നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് ഓഫർ ഇല്ലായിരിക്കാം. നിങ്ങൾക്ക് ഇപ്പോഴും വിവിധ ഓഫറുകളിൽ നിന്ന് തിരഞ്ഞെടുക്കാം:
-
നിങ്ങളുടെ ക്രെഡിറ്റ് നില പരിശോധിക്കുക
നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്തും സിബിൽ സ്കോറും ആണ് നിങ്ങൾക്ക് ഏറ്റവും നിർണായകമായ ചില ഘടകങ്ങൾ. നിങ്ങളുടെ ക്രെഡിറ്റ് മികച്ചതായി നിലനിർത്താൻ ഞങ്ങളുടെ ക്രെഡിറ്റ് ഹെൽത്ത് റിപ്പോർട്ട് നേടുക.
-
ഓരോ ലൈഫ് ഇവന്‍റിനും പരിരക്ഷയേകാൻ നിങ്ങൾക്കായുള്ള ഇൻഷുറൻസ്
ട്രെക്കിംഗ്, മൺസൂൺ സംബന്ധമായ അസുഖങ്ങൾ, കാറിന്‍റെ താക്കോൽ നഷ്ടപ്പെടൽ/കേടുപാടുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെ, നിങ്ങളുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും പരിരക്ഷിക്കുന്നതിനായി, കേവലം രൂ. 19 ൽ ആരംഭിക്കുന്ന 400 ലധികം ഇൻഷുറൻസ് പരിരക്ഷകൾ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.
-
ബജാജ് പേ വാലറ്റ് സൃഷ്ടിക്കുക
നിങ്ങളുടെ ഡിജിറ്റൽ വാലറ്റ്, ഇഎംഐ നെറ്റ്‌വർക്ക് കാർഡ്, ക്രെഡിറ്റ് കാർഡ്, യുപിഐ എന്നിവ ഉപയോഗിച്ച് പണം അടയ്ക്കാനോ ട്രാൻസ്ഫർ ചെയ്യാനോ നിങ്ങളെ അനുവദിക്കുന്ന ഇന്ത്യയിലെ ഏക ഫോർ-ഇൻ-വൺ വാലറ്റ്.
-
പ്രതിമാസം കേവലം രൂ. 100 കൊണ്ട് ഒരു എസ്ഐപി ആരംഭിക്കുക
SBI, Aditya Birla, HDFC, ICICI Prudential Mutual Fund തുടങ്ങിയ 40+ കമ്പനികളിലെ 900 ൽ അധികം മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് തിരഞ്ഞെടുക്കുക.
യോഗ്യതാ മാനദണ്ഡവും ആവശ്യമായ ഡോക്യുമെന്‍റുകളും
താഴെപ്പറയുന്ന അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കുന്നിടത്തോളം കാലം ആർക്കും ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ലഭിക്കും. നിങ്ങൾ മാനദണ്ഡം പാലിക്കുകയാണെങ്കിൽ, നിങ്ങളുടെ അപേക്ഷാ പ്രക്രിയ പൂർത്തിയാക്കുന്നതിന് നിങ്ങൾ ഏതാനും അടിസ്ഥാന വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്.
യോഗ്യതാ മാനദണ്ഡം
- ദേശീയത: ഇന്ത്യൻ
- വയസ്: 21 വയസ്സ് മുതൽ 65 വയസ്സ് വരെ
- വരുമാനം: നിങ്ങൾക്ക് പതിവ് വരുമാന ഉറവിടം ഉണ്ടായിരിക്കണം
ആവശ്യമായ ഡോക്യുമെന്‍റുകൾ
- പാൻ കാർഡ്
- അഡ്രസ് പ്രൂഫ്
- റദ്ദാക്കിയ ചെക്ക്
ബാധകമായ ഫീസും നിരക്കുകളും
ഫീസും നിരക്കുകളും | |
ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡിൽ താഴെപ്പറയുന്ന നിരക്കുകൾ ബാധകമാണ്: | |
ഫീസ് തരങ്ങള്‍ | ബാധകമായ ചാര്‍ജുകള്‍ |
ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഫീസ് - ഗോൾഡ് | രൂ. 707/- (ബാധകമായ നികുതികൾ ഉൾപ്പെടെ) |
ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഫീസ് - പ്ലാറ്റിനം | രൂ. 999/- (ബാധകമായ നികുതികൾ ഉൾപ്പെടെ) |
ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് വഴി ലഭ്യമാക്കിയ ലോണിന് ബാധകമായ ഫീസും നിരക്കുകളും | |
പ്രോസസ്സിംഗ് ഫീസ് | രൂ. 1,017/- വരെ (ബാധകമായ നികുതികൾ ഉൾപ്പെടെ) മുൻകൂര്‍ ശേഖരിച്ചു |
ബൗൺസ് നിരക്കുകൾ | ഓരോ ബൗൺസിനും രൂ. 500/ |
പിഴ പലിശ | പ്രതിമാസ ഇൻസ്റ്റാൾമെന്‍റ്/ഇഎംഐ പേമെന്‍റിലെ കാലതാമസം ഡിഫോൾട്ട് തീയതി മുതൽ പ്രതിമാസ ഇൻസ്റ്റാൾമെന്‍റ്/ഇഎംഐ ലഭിക്കുന്നത് വരെ കുടിശ്ശികയുള്ള പ്രതിമാസ ഇൻസ്റ്റാൾമെന്‍റ്/ഇഎംഐയിൽ പ്രതിമാസം 3.5% പലിശ നിരക്ക് ഈടാക്കും. |
മാൻഡേറ്റ് റിജക്ഷൻ നിരക്കുകൾ | പുതിയ മാൻഡേറ്റ് രജിസ്റ്റർ ചെയ്യുന്നതുവരെ ഉപഭോക്താവിന്‍റെ ബാങ്ക് നിരസിച്ച മാൻഡേറ്റിനായി കൃത്യ തീയതി മുതൽ പ്രതിമാസം രൂ. 450/ |
മാൻഡേറ്റ് രജിസ്ട്രേഷൻ നിരക്കുകൾ | രൂ. 118/- (ബാധകമായ നികുതികൾ ഉൾപ്പെടെ) ബാധകമാണെങ്കിൽ |
ലോൺ എൻഹാൻസ്മെന്‍റ് ഫീസ് | ലോൺ ട്രാൻസാക്ഷന് ഇഎംഐ കാർഡ് പരിധിയിൽ താൽക്കാലിക വർദ്ധനവിന് രൂ. 117/- (ബാധകമായ നികുതികൾ ഉൾപ്പെടെ). ആദ്യ ഇൻസ്റ്റാൾമെന്‍റിനൊപ്പം ശേഖരിക്കേണ്ട രൂ. 999/- ൽ കൂടുതൽ പരിധി വർദ്ധിപ്പിക്കുന്നതിന് മാത്രമേ അത് ഈടാക്കുകയുള്ളൂ |
സൌകര്യ ഫീസ് | ആദ്യ ഇൻസ്റ്റാൾമെന്‍റിനൊപ്പം രൂ. 117/- (ബാധകമായ നികുതികൾ ഉൾപ്പെടെ) വാങ്ങുന്നതാണ് |
ഫുൾ പ്രീ-പേമെന്‍റ് (ഫോർക്ലോഷർ) നിരക്കുകൾ | ഇല്ല, ലോൺ വിതരണത്തിന് ശേഷം എപ്പോൾ വേണമെങ്കിലും |
പാർട്ട് പ്രീ-പേമെന്‍റ് നിരക്കുകൾ | ഇല്ല, ലോൺ വിതരണത്തിന് ശേഷം എപ്പോൾ വേണമെങ്കിലും |
ഞങ്ങളുടെ ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡിന്‍റെ 2 സവിശേഷ വേരിയന്‍റുകൾ
-
ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് – പ്ലാറ്റിനം
ഞങ്ങളുടെ പ്ലാറ്റിനം ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് വേരിയന്‍റ് രൂ. 4,00,000 വരെയുള്ള പ്രീ-അപ്രൂവ്ഡ് കാർഡ് പരിധി വാഗ്ദാനം ചെയ്യുന്നു. 5,500 ആശുപത്രിയിലും വെൽനെസ് പങ്കാളികളിലും ഉള്ള 1,000+ ചികിത്സകൾക്കായി നിങ്ങൾക്ക് കാർഡ് ഉപയോഗിക്കുകയും നിങ്ങളുടെ മെഡിക്കൽ ബില്ലുകൾ ലളിതമായ ഇഎംഐകളായി മാറ്റുകയും ചെയ്യാം. 90,000+ ഡോക്ടർമാരിൽ നിന്ന് 35+ സ്പെഷ്യാലിറ്റികളിൽ 10 സൗജന്യ ടെലി കൺസൾട്ടേഷനുകൾക്കൊപ്പം നിങ്ങൾക്ക് രൂ. 2,500 വിലയുള്ള ലാബ്, ഒപിഡി ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താം.
-
ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് – ഗോൾഡ്
ഞങ്ങളുടെ ഗോൾഡ് ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് രൂ. 8,000 വിലയുള്ള പ്രത്യേക ഹെൽത്ത് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, രൂ. 3,000 വിലയുള്ള 45+ ടെസ്റ്റുകൾക്കൊപ്പം നിങ്ങൾക്ക് ആനുവൽ പ്രിവന്‍റീവ് ഹെൽത്ത് ചെക്ക്-അപ്പ് പാക്കേജും ലഭിക്കും.
ഞങ്ങളുടെ ഗോൾഡ് ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിച്ച്, ഞങ്ങളുടെ 90,000 സ്പെഷ്യലിസ്റ്റുകളുമായി നിങ്ങൾക്ക് എളുപ്പത്തിൽ ഓൺലൈൻ ടെലികൺസൾട്ടേഷൻ ബുക്ക് ചെയ്യാം. നിങ്ങൾ ചെയ്യേണ്ടത്, ബജാജ് ഹെൽത്ത് ആപ്പിൽ ഒരു ഡോക്ടറെ തിരഞ്ഞെടുത്ത് സൗകര്യപ്രകാരം ഒരു അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യുക എന്നതാണ്.
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
1,000+ ഹെൽത്ത്കെയർ ചികിത്സകളുടെ ചെലവ് ഇഎംഐകളായി മാറ്റുന്നതിന് ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിക്കാം. നിങ്ങൾക്ക് ഇത് 5,500+ ആശുപത്രി, വെൽനെസ് പങ്കാളികളുടെ നെറ്റ്‌വർക്കിൽ ഉപയോഗിക്കാം.
ബജാജ് ഫിൻസെർവ് ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ്, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടിയുള്ള മെഡിക്കൽ ചെലവുകൾക്കായി ഫൈനാൻസ് ലഭ്യമാക്കാനും എളുപ്പമുള്ള ഇഎംഐകളിൽ അടയ്‌ക്കാനും നിങ്ങളെ അനുവദിക്കുന്ന ഒരു യുനീക്ക് പേമെന്‍റ് സൊലൂഷനാണ്. 5,500+ പങ്കാളികളിൽ നിന്ന് ഡെന്‍റൽ കെയർ, ഐ കെയർ, ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ, കോസ്മെറ്റിക് ചികിത്സകൾ, ഡയഗ്നോസ്റ്റിക് കെയർ തുടങ്ങിയ ചികിത്സകൾക്കായി ഫൈനാൻസ് ലഭ്യമാക്കാൻ ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിക്കാം.
ഡെന്‍റൽ കെയർ, കോസ്മെറ്റിക് ചികിത്സകൾ, ഹെയർ ട്രാൻസ്പ്ലാന്‍റുകൾ, വെൽനെസ് നടപടിക്രമങ്ങൾ, ഐ കെയർ, ഡയഗ്നോസ്റ്റിക് കെയർ, സ്റ്റം സെൽ ബാങ്കിംഗ് തുടങ്ങിയ 1,000+ ചികിത്സകൾക്കായി ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിക്കാം.
നിങ്ങൾ നിലവിലുള്ള ബജാജ് ഫിൻസെർവ് കസ്റ്റമർ ആണെങ്കിൽ, താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങൾക്ക് ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് പ്രയോജനപ്പെടുത്താം:
- വെബ്സൈറ്റിലെ "ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ്" വിഭാഗത്തിലേക്ക് പോകുക
- "ഇപ്പോൾ അപേക്ഷിക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുക
- ബജാജ് ഫിൻസെർവിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് സ്വയം വെരിഫൈ ചെയ്യുക
- യോഗ്യരായ ഉപഭോക്താക്കൾക്ക് അവരുടെ ഓഫർ കാണാനും ഓൺലൈനിൽ പേമെന്‍റ് നടത്താനും കഴിയും
- നിങ്ങളുടെ ബജാജ് ഫിൻസെർവ് ആപ്പിൽ ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് കാണാവുന്നതാണ്
പകരമായി, നിങ്ങൾക്ക് ഒരു സ്റ്റോറിലോ അല്ലെങ്കിൽ പാർട്ട്ണർ ഹോസ്പിറ്റൽ/ക്ലിനിക്/മെഡിക്കൽ സെന്‍റർ എന്നിവിടങ്ങളിലോ കാർഡ് ലഭ്യമാക്കാം.
നിങ്ങൾ ബജാജ് ഫിൻസെർവ് കസ്റ്റമർ അല്ലെങ്കിൽ, നിങ്ങളുടെ സമീപത്തുള്ള പാർട്ട്ണർ സ്റ്റോർ അല്ലെങ്കിൽ പാർട്ട്ണർ ഹോസ്പിറ്റൽ/ക്ലിനിക്/മെഡിക്കൽ സെന്‍ററിൽ ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ലഭ്യമാക്കാം.
നിങ്ങളുടെ ബജാജ് ഫിൻസെർവ് ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡിലെ ലോൺ പരിധി ഇതിനകം അംഗീകരിച്ചതിനാൽ, നിങ്ങളുടെ കാർഡ് തൽക്ഷണം ആക്ടിവേറ്റ് ചെയ്യപ്പെടും.