Group Structure
Group Structure mobile

ബജാജ് ഫിൻസെർവ് ലിമിറ്റഡിനെക്കുറിച്ച്

ബജാജ് ഫിൻസെർവ് ലിമിറ്റഡ് ('ബജാജ് ഫിൻസെർവ്', 'ബിഎഫ്എസ്' അല്ലെങ്കിൽ 'കമ്പനി') RBI റെഗുലേഷൻസ് 2020 ന് കീഴിലുള്ള ഒരു കോർ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയാണ് (സിഐസി) കൂടാതെ ബജാജ് ഗ്രൂപ്പിന് കീഴിലുള്ള വിവിധ സാമ്പത്തിക സേവന ബിസിനസുകൾക്കുള്ള ഹോൾഡിംഗ് കമ്പനിയുമാണ്. റീട്ടെയിൽ, എസ്എംഇ ഉപഭോക്താക്കൾക്ക് അവരുടെ ആജീവനാന്ത ധനസഹായം, ഇൻഷുറൻസിലൂടെയുള്ള ആസ്തി സംരക്ഷണം, ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് വഴിയുള്ള കുടുംബ സംരക്ഷണം, കുടുംബാരോഗ്യ സംരക്ഷണ ആവശ്യങ്ങൾ, സേവിംഗ്സ് സൊല്യൂഷൻസ്, റിട്ടയർമെന്‍റ്പ്ലാനിംഗ്, ആന്വിറ്റി എന്നിവയിലൂടെ സാമ്പത്തിക പരിഹാരങ്ങൾ നൽകാനാണ് ഇത് ലക്ഷ്യമിടുന്നത്. ബിഎഫ്എസ്, അതിന്‍റെ വിവിധ ബിസിനസുകളിലൂടെ ഈ പരിഹാരങ്ങൾ നൽകിക്കൊണ്ട് കോടിക്കണക്കിന് ഉപഭോക്താക്കളെ സേവിക്കുന്നു. ഈ ലക്ഷ്യത്തിന്‍റെ പുരോഗതിക്കായി, ഇവ ഉൾപ്പെടെയുള്ള ഓഹരികൾ നിയന്ത്രിക്കുന്നതിലൂടെ ബിഎഫ്എസ് വിവിധ ബിസിനസ്സുകളിൽ പങ്കെടുക്കുന്നു,

  • ബജാജ് ഫൈനാൻസ് ലിമിറ്റഡിലെ (‘ബിഎഫ്എൽ’) 52.49% ഹോൾഡിംഗിലൂടെയുള്ള ഫൈനാൻസിംഗ് ബിസിനസ്സ്
  • ലൈഫ്, ജനറൽ, ഹെൽത്ത് ഇൻഷുറൻസ് ബിസിനസ് നടപ്പിലാക്കുന്നത് അതിന്‍റെ 74% ഹോൾഡിംഗ് വഴി ഈ രണ്ട് ലിസ്റ്റ് ചെയ്യാത്ത സബ്‌സിഡിയറികളിൽ ആണ്:
  • ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ('ബാജിക്ക്')
  • ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ('ബാലിക്ക്')
  • ബജാജ് ഫിന്‍സെര്‍വ് ഡയറക്ട് ലിമിറ്റഡ് (ഫിന്‍സെര്‍വ് മാര്‍ക്കറ്റുകള്‍) വഴി ലോണുകള്‍ മുതല്‍ ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ടുകള്‍, നിക്ഷേപങ്ങള്‍, പേമെന്‍റുകള്‍, തിരഞ്ഞെടുത്ത ഇ-കൊമേഴ്സ് വരെയുള്ള ഫൈനാന്‍ഷ്യല്‍ സര്‍വ്വീസ് പ്രൊഡക്ടുകളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റ്‍പ്ലേസ്
  • ബജാജ് ഫിന്‍സെര്‍വ് ഹെല്‍ത്ത് ലിമിറ്റഡ് വഴി ഉപഭോക്താക്കളുടെ ആരോഗ്യ ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതിന് പൂര്‍ണ്ണമായ എളുപ്പമുള്ള ഫൈനാന്‍സിംഗ് സൊലൂഷനുകള്‍ പിന്തുണയ്ക്കുന്ന പ്രിവന്‍റീവ്, പേഴ്സണലൈസ്ഡ്, പ്രീ-പെയ്ഡ് ഹെല്‍ത്ത്‍കെയര്‍ സേവനങ്ങള്‍ക്കുള്ള ഒരു ഡിജിറ്റല്‍ പ്ലാറ്റ്‍ഫോം
  • ബജാജ് ഫിൻസെർവ് അസറ്റ് മാനേജ്മെന്‍റ് കമ്പനി വഴിയുള്ള മ്യൂച്വൽ ഫണ്ടും അസറ്റ് മാനേജ്മെന്‍റ് ബിസിനസുകളും
  • ബജാജ് ഫിൻസെർവ് വെഞ്ച്വേഴ്‌സ് ലിമിറ്റഡ് മുഖേനയുള്ള പ്രാരംഭ-മധ്യ-ഘട്ട വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപങ്ങൾക്കും ഇതര ആസ്തികൾക്കുമുള്ള ഒരു നിക്ഷേപ പ്ലാറ്റ്‌ഫോം

ബജാജ് ഫൈനാൻസ് ലിമിറ്റഡിന്‍റെ സബ്‌സിഡിയറികളിലൂടെ, ബജാജ് ഫിൻസെർവ് ഇതിൽ പങ്കെടുക്കുന്നു,

  • ബജാജ് ഹൗസിംഗ് ഫൈനാൻസ് ലിമിറ്റഡ് വഴിയുള്ള ഹൗസിംഗ്, ഡെവലപ്പർ ഫൈനാൻസിംഗ്
  • ഡിജിറ്റൽ ബ്രോക്കിംഗ്, ബജാജ് ഫൈനാൻഷ്യൽ സെക്യൂരിറ്റീസ് ലിമിറ്റഡ് വഴിയുള്ള ഇക്വിറ്റി ട്രേഡിംഗ് സേവനങ്ങൾ, സെബി രജിസ്റ്റേർഡ് സ്റ്റോക്ക് ബ്രോക്കിംഗ്, ഡിപ്പോസിറ്ററി പാർട്ടിസിപ്പന്‍റ്

കൂടുതൽ അറിയാൻ, ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.

ഞങ്ങളുടെ ഗ്രൂപ്പ് കമ്പനികൾ

ബജാജ് ഫൈനാൻസ് ലിമിറ്റഡ്

ഉപഭോക്താക്കൾ, എസ്എംഇ, വാണിജ്യ വായ്പകൾ, പേമെന്‍റുകൾ, ഫിക്സഡ് ഡിപ്പോസിറ്റുകൾ എന്നിവയിൽ വ്യാപിച്ച ബിസിനസുകൾ ഉപയോഗിച്ച്, ഇത് രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന നോൺ-ബാങ്കുകളിൽ ഒന്നാണ്.

ബജാജ് അലയന്‍സ് ലൈഫ് ഇൻഷുറൻസ്

Allianz SE, ജർമ്മനിയുമായുള്ള ഒരു സംയുക്ത സംരംഭമാണിത്, ഓരോ വിഭാഗത്തിനും പ്രായത്തിനും/വരുമാന പ്രൊഫൈലിനും ടേം, യുഎൽഐപി, ചൈൽഡ് പ്ലാനുകൾക്കും ഇത് ലൈഫ് ഇൻഷുറൻസ് സൊലൂഷനുകൾ നൽകുന്നു.

ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്

Allianz SE, ജർമ്മനിയുമായുള്ള ഒരു സംയുക്ത സംരംഭമാണിത്, ആരോഗ്യം, മോട്ടോർ, വീട്, യാത്ര, തുടങ്ങിയവയിൽ വിപുലമായ ഇൻഷുറൻസ് പരിഹാരങ്ങളുണ്ട്.

ബജാജ് ഫിൻസെർവ് ഡയറക്ട് ലിമിറ്റഡ്

റീട്ടെയിൽ, എസ്എംഇ ഉപഭോക്താക്കൾക്കായുള്ള വൺ-സ്റ്റോപ്പ് ഡിജിറ്റൽ ഫൈനാൻഷ്യൽ സർവ്വീസസ് മാർക്കറ്റ്‌പ്ലേസ് വ്യത്യസ്ത അനുഭവത്തിലൂടെ വിപുലമായ ശ്രേണിയിലുള്ള ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ബജാജ് ഫിൻസെർവ് ഹെൽത്ത് ലിമിറ്റഡ്

ഹെൽത്ത്കെയർ ഇക്കോസിസ്റ്റത്തിന്‍റെ വിവിധ ഭാഗങ്ങളെ ഏകോപിപ്പിക്കുന്നതും ഉപഭോക്താക്കളുടെ ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുമായ ഒരു ഹെൽത്ത്കെയർ മാനേജ്മെന്‍റ് പ്ലാറ്റ്ഫോം.

ബജാജ് ഫിൻസെർവ് വെഞ്ച്വർസ് ലിമിറ്റഡ്

ബജാജ് ഫിൻസെർവ് ലിമിറ്റഡിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി പ്രോപ്പർട്ടികളിലും സ്റ്റാർട്ടപ്പുകളിലും ബദൽ നിക്ഷേപം നടത്തുന്നു. റിയൽ എസ്റ്റേറ്റ് നിക്ഷേപം ജനങ്ങളിലേക്ക് എത്തിക്കാനും അവർക്ക് വിപണിയിലേക്ക് ആക്സസ് നൽകാനും കമ്പനി ലക്ഷ്യമിടുന്നു.

ബജാജ് ഫിൻസെർവ് അസറ്റ് മാനേജ്മെന്‍റ് ലിമിറ്റഡ്

ബജാജ് ഫിൻസെർവ് ലിമിറ്റഡിന്‍റെ പൂർണ്ണമായ ഉടമസ്ഥതയിലുള്ള ഒരു സബ്‌സിഡിയറിയായ ഇത് നിക്ഷേപ സൊലൂഷൻസ് ഇൻഡസ്ട്രിയിൽ ഒരു പ്രധാന സാനിധ്യമാകാൻ തയ്യാറെടുക്കുകയാണ്. നവീനമായ ഉൽ‌പ്പന്നങ്ങളും സൊലൂഷനുകളും ഞങ്ങളുടെ നിക്ഷേപകർക്ക് നൽകി നിക്ഷേപ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പ്രധാന പങ്ക് വഹിക്കാനും അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാനും ഞങ്ങൾ സഹായിക്കുന്നു.

ബജാജ് ഫിൻസെർവ് മ്യൂച്വൽ ഫണ്ട് ട്രസ്റ്റി ലിമിറ്റഡ്

ബജാജ് ഫിൻസെർവ് ലിമിറ്റഡിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി, ഗ്രൂപ്പിന്‍റെ അസറ്റ് മാനേജ്‌മെന്‍റ് ബിസിനസ്സിന് ഇത് ഉത്തരവാദിയാണ്. ട്രസ്റ്റികൾ എന്ന നിലയിൽ, ബി‌എഫ്‌എസും എ‌എം‌സിയും റെഗുലേറ്ററി ആവശ്യകതകൾ പാലിക്കുന്നുണ്ടെന്നും യൂണിറ്റ് ഹോൾഡർമാരുടെ മികച്ച താൽപ്പര്യങ്ങൾക്കനുസൃതമായാണ് ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതെന്നും ഉറപ്പാക്കാൻ കമ്പനി ഉത്തരവാദിയാണ്.

ബജാജ് ഹൗസിംഗ് ഫൈനാൻസ് ലിമിറ്റഡ്

നാഷണൽ ഹൗസിംഗ് ബാങ്ക് (എൻഎച്ച്ബി) നിയന്ത്രിക്കുന്ന ഒരു ഹൗസിംഗ് ഫൈനാൻസ് കമ്പനിയാണ് ഇത്. ഉപഭോക്താക്കൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, ബിൽഡർമാർ, ഡെവലപ്പർമാർ എന്നിവർക്കായി നിരവധി ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന ബജാജ് ഫിനാൻസ് ലിമിറ്റഡിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയാണിത്.

ബജാജ് ഫൈനാൻഷ്യൽ സെക്യൂരിറ്റീസ് ലിമിറ്റഡ്

കോർപ്പറേറ്റുകൾ, ഉയർന്ന നെറ്റ് മൂല്യമുള്ള വ്യക്തികൾ, കുടുംബങ്ങൾ എന്നിവർക്ക് വിപുലമായ മൂലധന വിപണി പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന ബജാജ് ഫൈനാൻസ് ലിമിറ്റഡിന്‍റെ പൂർണ്ണമായ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയാണിത്.

കോർപ്പറേറ്റ് സോഷ്യൽ ഉത്തരവാദിത്തം

പരമ്പരാഗത സാമ്പത്തിക അളവുകോലുകളിൽ മാത്രമല്ല, ജനങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കിയ വ്യത്യാസത്തിലാണ് സമ്പൂർണ്ണവും യഥാർത്ഥവുമായ വളർച്ചയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

Careers

കരിയർ

ഇന്ത്യയിലെ ഏറ്റവും വേഗമേറിയതും വലിയതുമായ വിജയകഥകളിൽ നിങ്ങൾക്ക് എങ്ങനെ ഭാഗമാകാമെന്ന് കാണുക.