നിങ്ങള്‍ ഒരു അധിക ലോണ്‍ ഹോം ലോണ്‍ തുകയ്ക്ക് മുകളില്‍ അധികമായി എടുക്കുമ്പോഴാണ് ഒരു ടോപ്പ് അപ്പ് ലോണ്‍ വാഗ്ദാനം ചെയ്യുന്നത്. നിങ്ങള്‍ക്ക് അധിക ഫണ്ടുകള്‍ സാധാരണമായി ആവശ്യമാണെങ്കില്‍ ടോപ്പ് അപ്പ് ലോണ്‍ ഈ ലോണില്‍ ഒരു നിബന്ധനകളുമില്ല. നിങ്ങള്‍ക്ക് ഇത് വീടുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് വേണ്ടിയോ അല്ലെങ്കില്‍ നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം, ഒരു കാര്‍ പോലുള്ള ആസ്തി വാങ്ങുന്നതിനോ അല്ലെങ്കില്‍ അവധിക്കാലം പോലുള്ളവയ്ക്ക് വേണ്ടി പോലുമോ ഉപയോഗിക്കാം.
ഇവയാണ് പ്രധാന സവിശേഷതകളിലേക്കുള്ള എത്തിനോട്ടവും ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള ടോപ് അപ്പ് ലോണിന്റെ നേട്ടങ്ങളും:
ഇതിന് നാമമാത്രമായ പലിശ നിരക്കാണ് ഉള്ളത്: ഈ ലോണ്‍ നാമമാത്രമായ പലിശ നിരക്കോട് കൂടിയതാണ്, ഇത് താങ്ങാവുന്നതും ഇതിന്റെ തിരിച്ചടവ് വളരെ എളുപ്പവുമാണ്. നിങ്ങളുടെ EMI-യിൽ ചെറിയൊരു ക്രമീകരണം വരുത്തി നിങ്ങള്‍ക്ക് വലിയ തുക നേടാവുന്നതുമാണ്.
നീണ്ട കാലാവധി: ഈ ടോപ് അപ് ലോണ്‍ കാലാവധി നിങ്ങളുടെ ഹോം ലോണ്‍ കാലാവധി പോലെ തന്നെയാണ്. ഇത് നിങ്ങളുടെ EMI തുക കുറയ്ക്കുകയും, തിരിച്ചടവില്‍ എളുപ്പമാക്കുകയും ചെയ്യുന്നു.
അതിവേഗം പണം നല്കുന്നു: ഈ ലോണിന് വളരെ ലളിതമായ യോഗ്യതാ മാനദണ്ഡവും പെട്ടന്ന് വിതരണം ചെയ്യുന്ന സാങ്കേതികതയും ഉണ്ട്. ഇത് നിങ്ങള്‍ക്ക് അപേക്ഷിച്ച ഉടന്‍ ഫണ്ട് ലഭിക്കാനുള്ള സാഹചര്യം ഉറപ്പാക്കുന്നു.
ഇതിനു പ്രത്യേകം അപേക്ഷ ആവശ്യമില്ല: നിങ്ങള്‍ ഒരു ടോപ് അപ് ലോണ്‍ എടുക്കുമ്പോള്‍ നിങ്ങള്‍ക്ക് ആദ്യം മുതല്‍ പ്രത്യേക ലോണിനായി അപേക്ഷിക്കേണ്ടതില്ല. ഈ അപേക്ഷ വളരെ ലളിതവും എളുപ്പമുള്ളതുമാണ്.
ഇത് നികുതി ഇളവുകൾ നൽകുന്നു: നിങ്ങൾ ടോപ്-അപ് ലോണിനു നൽകുന്ന പലിശയ്ക്ക് ആദായ നികുതി നിയമം 24 വകുപ്പ് പ്രകാരം നികുതിയിളവു ലഭിക്കുന്നതാണ്. ഈ ഇളവ് ലഭിക്കാൻ നിങ്ങൾ ഈ ടോപ്-അപ് ലോൺ താമസസ്ഥലം വാങ്ങാനോ, നിർമ്മാണം നടത്താനോ, വികസനം, റിപ്പയർ, അല്ലെങ്കിൽ പുതുക്കിപ്പണിയൽ എന്നിവ നടത്താനോ ആണ് ഉപയോഗിച്ചത് എന്ന് തെളിയിക്കണം. കുട്ടിയുടെ വിദ്യാഭ്യാസത്തിനാണ് ഈ പണം ഉപയോഗിച്ചത് എങ്കിലും നിങ്ങൾക്ക് നികുതി ഇളവ് ലഭിക്കും.
ടോപ് അപ് ലോണ്‍ ഉപയോഗിക്കാനുള്ള ചില വഴികള്‍ ഇവയാണ്:
• വീടു പുതുക്കിപ്പണിയാനും മോടി പിടിപ്പിക്കാനും
• വീട്ടില്‍ ഫര്‍ണിച്ചര്‍ വാങ്ങാന്‍
• സോഫ്റ്റ് ഫര്‍ണിഷിങ്ങുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവ പുതിയവ വാങ്ങാന്‍
• വീടിനു ഘടനാപരമായ മാറ്റങ്ങളും റിപ്പയറും ചെയ്യാന്‍
• പ്ലംബിംഗ് വയറിംഗ് എന്നിവ മാറ്റാന്‍
അടുത്തതായി നിങ്ങള്‍ക്ക് ഈ എളുപ്പമുള്ള ലോണിന് എങ്ങനെ അപേക്ഷിക്കാം എന്ന് നോക്കാം.
അപേക്ഷാഫോറം പൂരിപ്പിക്കുക:
നിങ്ങൾ ഈ ലോണിന് അപേക്ഷിക്കുമ്പോൾ നിങ്ങൾക്ക് ഓൺലൈൻ അല്ലെങ്കിൽ ഓഫ്ലൈൻ സൌകര്യം തിരഞ്ഞെടുക്കാം. ഓൺലൈനിൽ അപേക്ഷിക്കുന്നത് വളരെ ലളിതമാണ്, ഇതിൽ നിമിഷങ്ങൾക്കകം നിങ്ങൾക്ക് അടിസ്ഥാന വിവരങ്ങൾ ചേർത്ത് അപേക്ഷ നൽകാം. എന്നാലും വിവരങ്ങൾ കൃത്യമായി നൽകുന്നത് അപേക്ഷ പരിഗണിക്കുന്നത് എളുപ്പമാക്കും. നിങ്ങൾ ബജാജ് ഫിൻസെർവിൽ ഒരു ലോണിന് അപേക്ഷിക്കുകയാണെങ്കിൽ 1-800-209-4151 എന്ന നമ്പറിൽ വിളിക്കാം. ഞങ്ങളുടെ പ്രതിനിധി നിങ്ങൾ ചെയ്യേണ്ട നടപടികൾ വ്യക്തമാക്കിത്തരും.
ആവശ്യമുള്ള ഡോക്യുമെന്റുകള്‍ പൂരിപ്പിക്കുക
നിങ്ങൾ KYC രേഖകളും നിങ്ങളുടെ വസ്തുവിന്റെ രേഖകളും നൽകണം. അപേക്ഷിക്കുന്നതിനു മുൻപ് ഹോം ലോണിന് ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ നിങ്ങൾക്ക് ലോൺ അപേക്ഷ പരിഗണിക്കുന്നത് വേഗത്തിലാക്കാം. ഇതിനു ശേഷം ബജാജ് ഫിൻസെർവ് നിങ്ങളുടെ അപേക്ഷ പരിശോധിക്കുകയും ആവശ്യമായ പണം നേരിട്ട് നിങ്ങളുടെ അക്കൌണ്ടിലേക്ക് അയയ്ക്കുകയും ചെയ്യും.
ഈ വിവരങ്ങളുപയോഗിച്ച്, നിങ്ങൾക്ക് 50% വരെ ടോപ്പ്-അപ്പ് മൂല്യമുള്ള ടോപ്പ്-അപ്പ് ലോണിന് എളുപ്പത്തിൽ അപേക്ഷിക്കാനും അതിന്റെ പൂര്‍ണ്ണ ഗുണഫലം നേടാവുന്നതുമാണ്.