സെക്യൂരിറ്റികളിലെ ലോണിനെക്കുറിച്ച് അറിയുക
2 മിനിറ്റ് വായിക്കുക
സെക്യൂരിറ്റികളിലെ ലോണുകള്‍ ഓവര്‍ഡ്രാഫ്റ്റ് സൗകര്യത്തിന്റെ രൂപത്തില്‍ ലഭ്യമാണ്. ഷെയറുകള്‍, സ്റ്റോക്കുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഫിക്സഡ് മെച്യൂരിറ്റി പ്ലാനുകള്‍, യൂണിറ്റുകള്‍, ബോണ്ടുകള്‍ തുടങ്ങിയ ഫൈനാന്‍ഷ്യല്‍ സെക്യൂരിറ്റികൾ പണയം വെച്ച് ലഭ്യമാക്കുന്ന ലോണ്‍ ആണിത്. ലോൺ തുകയുടെ കൊലാറ്ററൽ ആയി നിങ്ങൾ നിക്ഷേപിച്ച സെക്യൂരിറ്റികൾ പണയം വെയ്ക്കുന്നു. നിങ്ങളുടെ നിക്ഷേപങ്ങൾ വളർത്തുന്നതിനും മികച്ചതുമാക്കുന്നതിനുള്ള ഒരു അനുയോജ്യമായ മാർഗമാണ് സെക്യൂരിറ്റികളിലുള്ള ലോൺ.