രണ്ട് തരം ടു-വീലര്‍ ഇൻഷുറൻസുകൾ ഉണ്ട് - കോംപ്രിഹെന്‍സീവ് ടു വീലർ ഇൻഷുറൻസ്, തേര്‍ഡ്-പാര്‍ട്ടി ടു-വീലര്‍ ഇൻഷുറൻസ്. ഒരു തേര്‍ഡ്-പാര്‍ട്ടി ടു-വീലര്‍ ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് നിയമപ്രകാരം നിർബന്ധമാണ്. എന്നിരുന്നാലും, കോംപ്രിഹെന്‍സീവ് ടു-വീലർ ഇൻഷുറൻസ് കൂടുതല്‍ നിര്‍ദ്ദേശിക്കപ്പെടുന്നു.
ഇൻഷുര്‍ ചെയ്യപ്പെട്ട ടു-വീലറിന്റെ തകരാര്‍ അല്ലെങ്കില്‍ നാശനഷ്ടം, തേര്‍ഡ് പാര്‍ട്ടിയോടുള്ള ഫൈനാൻഷ്യൽ ബാധ്യത ഉടമയ്ക്കുള്ള / റൈഡറിനുള്ള അപകട പരിരക്ഷ എന്നിവ ഒരു കോംപ്രിഹെന്‍സീവ് ടു വീലർ ഇൻഷുറൻസ് പോളിസി നല്കുന്നു.
ബൈക്ക് ഇൻഷുറൻസ് പുതുക്കുന്നത് ഇപ്പോള്‍ വളരെ എളുപ്പമാണ്. നിങ്ങളുടെ പോളിസി കാലഹരണ തീയതി സംബന്ധിച്ച് നിങ്ങൾക്ക് മുൻകൂറായി അറിയിപ്പ് ലഭിക്കുന്നതാണ്. ഇൻഷുററുടെ വെബ്സൈറ്റ് സന്ദർശിച്ച് പ്രീമിയം അടച്ച് വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ബൈക്ക് ഇൻഷുറൻസ് ഓൺലൈനില്‍ പുതുക്കുവാന്‍ കഴിയുന്നതാണ്. നിങ്ങൾ അത് ഓഫ്ലൈനിൽ പുതുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഒരു ബ്രാഞ്ച് സന്ദർശിക്കുകയോ അല്ലെങ്കിൽ കസ്റ്റമര്‍ കെയര്‍ ടീമില്‍ വിളിക്കുകയോ ചെയ്യാവുന്നതാണ്.
വളരെ കുറച്ചുമിനിട്ടുകളില് ബൈക്ക് ഇൻഷുറൻസിനായി ഓൺലൈനിൽ പണമടയ്ക്കുവാന്‍ കഴിയുന്നതാണ്. നെറ്റ് ബാങ്കിങ്ങ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഒരു മൊബൈൽ വാലറ്റ് മുഖേന നിങ്ങള്‍ക്ക് നിങ്ങളുടെ പ്രീമിയം ഓൺലൈനില്‍ അടയ്ക്കുവാന്‍ കഴിയുന്നതാണ്.
ഓരോ പോളിസി ഉടമയ്ക്കും ടു-വീലര്‍ ഇൻഷുറൻസ് പ്രീമിയത്തിൽ വ്യത്യാസമുണ്ടായേക്കാം. ബൈക്കിന്റെ മോഡൽ, മേക്ക്, നിർമ്മിക്കപ്പെട്ട വര്‍ഷം, എഞ്ചിൻ ശേഷി, ഭൂമിശാസ്ത്രപരമായ സ്ഥാനം, ബൈക്ക് ഉടമയുടെ പ്രായം, സ്ഥാപിച്ചിട്ടുള്ള ആന്റി-തെഫ്റ്റ് ഉപകരണം, ഡിഡക്റ്റിബിള്‍ തുടങ്ങിയ പോലുള്ള ചില ഘടകങ്ങള്‍ പ്രീമിയം തുക നിര്‍ണ്ണയിക്കുന്നു.
പോളിസി വാങ്ങുമ്പോള്‍ നിങ്ങൾക്ക് ലഭിക്കുന്ന ഇൻഷുറൻസ് സർട്ടിഫിക്കറ്റില്‍ നിന്നും നിങ്ങളുടെ ബൈക്ക് ഇൻഷുറൻസ് പോളിസി നമ്പർ നിങ്ങള്‍ക്ക് കണ്ടെത്താൻ കഴിയും. നിങ്ങളുടെ ബൈക്ക് പോളിസി നമ്പര്‍ ഉള്ള ഇമെയിലുകൾ, കത്തുകള്‍ മുഖേന ഇന്‍ഷുറര്‍ പതിവായി നിങ്ങളെ വിവരങ്ങള്‍ അറിയിക്കുന്നതാണ്. നിങ്ങളുടെ ബൈക്ക് ഇൻഷുറൻസ് രേഖകൾ നഷ്ടപ്പെട്ടെങ്കിൽ നിങ്ങൾക്ക് ഒരു FIR ഫയൽ ചെയ്യാനും , ഒരു ഡ്യൂപ്ലിക്കേറ്റ് ബൈക്ക് ഇൻഷുറൻസ് പോളിസിയ്ക്ക് വേണ്ടി അപേക്ഷിക്കുവാനും കഴിയുന്നതാണ്.
അതെ, പോളിസി കാലയളവില്‍ ടു-വീലര്‍ ഇൻഷുറൻസ് റദ്ദാക്കുവാന്‍ കഴിയുന്നതാണ്. എന്നാൽ, നിങ്ങൾ മറ്റൊരു ടു-വീലര്‍ ഇൻഷുറൻസ് പോളിസി വാങ്ങിയതായി അല്ലെങ്കിൽ നിങ്ങളുടെ ടു-വീലര്‍ രജിസ്ട്രേഷൻ RTO റദ്ദാക്കിയതായി തെളിയിക്കാന്‍ പിന്തുണയ്ക്കുന്ന രേഖകൾ നിങ്ങള്‍ സമർപ്പിക്കേണ്ടതാണ്.