ഇരുചക്ര, മുച്ചക്ര വാഹന ലോണുകൾ
-
നാമമാത്രമായ ഫോർക്ലോഷർ നിരക്കുകൾ
ബാക്കിയുള്ള പ്രിൻസിപ്പലിൽ 3% കുറഞ്ഞ ഫീസ് ഉപയോഗിച്ച് 12th ഇഎംഐക്ക് മുമ്പ് നിങ്ങളുടെ ലോൺ ഫോർക്ലോസ് ചെയ്യൂ.
-
ഭാഗികമായ ഫോർക്ലോഷർ സൗകര്യം
നിങ്ങളുടെ ലോൺ എളുപ്പത്തിൽ ഭാഗിക-പ്രീപേ ചെയ്ത് നിങ്ങളുടെ കാലയളവ് അല്ലെങ്കിൽ കുടിശ്ശികയുള്ള ഇഎംഐ തുക കുറയ്ക്കുക.
-
സുതാര്യമായ നടപടികള്‍
ക്രെഡിറ്റ് സൗകര്യം പ്രയോജനപ്പെടുത്തി 10 ദിവസത്തിനുള്ളിൽ നിങ്ങളുടെ ലോൺ വിശദാംശങ്ങൾ നേടുക.
-
കോൾ സെന്റർ അസിസ്റ്റൻസ്
മികച്ചതും സൗഹൃദപരവുമായ ആശയവിനിമയത്തിനായി നിങ്ങൾ തിരഞ്ഞെടുക്കുന്ന ഭാഷയിൽ ഞങ്ങളുമായി ബന്ധപ്പെടുക.
-
എളുപ്പമുള്ള പേ-ഇന്‍- കാഷ് ഓപ്ഷന്
നിങ്ങൾക്ക് ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിൽ പണമായി നിങ്ങളുടെ ലോൺ എളുപ്പത്തിൽ തിരിച്ചടയ്ക്കുക.
-
സ്പെഷ്യല്‍ പ്രീ അപ്പ്രൂവ്ഡ് ഓഫറുകള്‍
ഞങ്ങളുടെ നിലവിലുള്ള കസ്റ്റമേർസിന് പ്രത്യേകമായി ഓഫർ ചെയ്യുന്ന പ്രത്യേക പ്രീ-അപ്രൂവ്ഡ് ഡീലുകൾ പ്രയോജനപ്പെടുത്തുക.
ഇന്ത്യയിലുടനീളമുള്ള 1.7 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതും വിവിധോദ്ദേശ എൻബിഎഫ്സികളിൽ ഒന്നുമായ ബജാജ് ഫൈനാൻസ് ലിമിറ്റഡിൽ നിന്നുള്ള തടസ്സരഹിതമായ ടു, ത്രീ-വീലർ ഫൈനാൻസ് ഉപയോഗിച്ച് ഒരു ബൈക്ക് സ്വന്തമാക്കുക എന്ന നിങ്ങളുടെ സ്വപ്നം നിറവേറ്റുക. രാജ്യത്തുടനീളമുള്ള ബജാജ് ഷോറൂമുകളിലും മറ്റ് അംഗീകൃത സർവ്വീസ് സ്റ്റേഷനുകളിലും നിങ്ങൾക്ക് ഈ ക്രെഡിറ്റ് സൗകര്യം പ്രയോജനപ്പെടുത്താം.
ബജാജ് ഓട്ടോ ഫൈനാൻസ്, ഓട്ടോ ഫൈനാൻസ് ഡിവിഷൻ, KTM മോട്ടോർസൈക്കിളുകൾക്ക് പുറമെ നിങ്ങളുടെ പ്രിയപ്പെട്ട ബജാജ് മോട്ടോർസൈക്കിളുകളായ Pulsar, Avenger, Discover, Platina ഏറ്റവും പുതിയ V എന്നിവ വാങ്ങുന്നതിന് നിങ്ങളെ സഹായിക്കുന്നതിന് വെഹിക്കിൾ ലോൺ വാഗ്ദാനം ചെയ്യുന്നു. വൈവിധ്യമാർന്ന ബജാജ് RE ത്രീ-വീലറുകൾക്കായി ഞങ്ങൾ ലളിതവും ആകർഷകവുമായ ഫൈനാൻസിംഗ് സ്കീമുകളും നൽകുന്നു.
ഇരുചക്ര മുച്ചക്ര വാഹന ലോണുകള്‍ക്കുള്ള യോഗ്യതാ മാനദണ്ഡം
ഒരു ടു, ത്രീ-വീലര്‍ ലോണിന് യോഗ്യത നേടാൻ, നിങ്ങള്‍ താഴെ പരാമര്‍ശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കണം:
- നിങ്ങള്‍ക്ക് (അപേക്ഷയുടെ സമയത്ത്) കുറഞ്ഞത് 21 വയസ്സ് പ്രായവും (ലോണ്‍ കാലയളവിന്റെ അവസാനത്തില്‍) 65 വയസ്സിൽ കുറവോ തുല്യമോ ആയിരിക്കണം
- നിങ്ങൾ നഗരത്തിൽ കുറഞ്ഞത് 1 വർഷമായി താമസിക്കുന്നതായിരിക്കണം
- നിങ്ങൾ കുറഞ്ഞത് 1 വർഷമായി തൊഴിൽ ചെയ്യുന്നവരായിരിക്കണം
- നിങ്ങൾക്ക് വീട്ടിലോ ഓഫീസിലോ ഒരു ലാൻഡ്ലൈൻ നമ്പർ ഉണ്ടായിരിക്കണം
ഇരുചക്ര, മുച്ചക്ര വാഹന ലോണുകള്‍ക്ക് ആവശ്യമായ രേഖകൾ
ടു വീലർ, ത്രീ വീലർ ലോണ്‍ പ്രയോജനപ്പെടുത്തുന്നതിന് നിങ്ങള്‍ ഏതാനും ഡോക്യുമെന്റുകൾ സമര്‍പ്പിക്കേണ്ടതുണ്ട്. ഡോക്യുമെന്റുകള്‍ ഇവയാണ്:
- ഐഡന്റിറ്റി പ്രൂഫ്: പാസ്പോർട്ട്, വോട്ടർ ഐഡി കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് മുതലായവ.
- അഡ്രസ് പ്രൂഫ്: റെന്റൽ എഗ്രിമെന്റ്, ടെലിഫോൺ ബിൽ, ഗ്യാസ് കണക്ഷൻ ബിൽ, റേഷൻ കാർഡ് മുതലായവ.
- വരുമാന തെളിവ്: അപേക്ഷകന്റെ പ്രൊഫൈലിനെ ആശ്രയിച്ച് സാലറി സ്ലിപ്പുകളും മറ്റ് പ്രസക്തമായ ഡോക്യുമെന്റുകളും.
വിശദമായ യോഗ്യതയും ഡോക്യുമെന്റുകളുടെ ആവശ്യകതകളും പരിശോധിക്കാൻ, നിങ്ങൾക്ക് ഞങ്ങളുടെ ടു-വീലർ അല്ലെങ്കിൽ ത്രീ-വീലർ ലോണുകൾക്കായുള്ള യോഗ്യത, ഡോക്യുമെന്റേഷൻ പേജ് സന്ദർശിക്കാം.
ത്രീ വീലർ ലോണിന് എങ്ങനെ അപേക്ഷിക്കാം
- 1 അപേക്ഷാ ഫോം തുറക്കാന്‍ ക്ലിക്ക് ചെയ്യുക
- 2 നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന വാഹനത്തിന്റെ വിശദാംശങ്ങൾ പൂരിപ്പിക്കുക
- 3 നിങ്ങളുടെ അടിസ്ഥാന വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾ പങ്കുവെയ്ക്കുക
- 4 ഫോം സമർപ്പിച്ച് നിങ്ങൾക്ക് യോഗ്യതയുള്ള ലോൺ തുക അറിയുക
തുടർന്നുള്ള ഘട്ടങ്ങളിൽ നിങ്ങളെ ഗൈഡ് ചെയ്യാൻ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്.