ട്രെക്ക് കവർ

play

അടുത്ത ട്രെക്കിംഗ് അഡ്വഞ്ചറിനെക്കുറിച്ചുള്ള ആലോചനയിലാണ് നിങ്ങളെങ്കില്‍, മുന്‍കൂറായി ആസൂത്രണം ചെയ്യുകയും എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുകയും ചെയ്യണം. ഇതില്‍ വാലറ്റ് നഷ്ടപ്പെടുന്നത് മൂലമുള്ള സാമ്പത്തിക പ്രശ്നങ്ങള്‍, അല്ലെങ്കില്‍ യാത്രക്കിടെ ഒരു അപകടത്തില്‍ പെടുക എന്നിവ ഉള്‍പ്പെടുന്നു.

ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള ട്രെക്ക് പരിരക്ഷ വഴി നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഒറ്റ കോളില്‍ ബ്ലോക്ക് ചെയ്യുകയും, ട്രാവല്‍ ഹോട്ടല്‍ സഹായം നേടുകയും, ഒരു അടിയന്തിര സാഹചര്യത്തില്‍ നിങ്ങളുടെ കുടുംബവുമായി ബന്ധപ്പെടുന്നതിന് ഒരു താല്‍ക്കാലിക സ്മാര്‍ട്ട്‍ഫോണ്‍ നേടുകയും, കോംപ്ലിമെന്‍ററി പേഴ്‍സണല്‍ ആക്സിഡന്‍റ് പരിരക്ഷ നേടുകയും തുടങ്ങി പല കാര്യങ്ങള്‍ സാധ്യമാകും.

സവിശേഷതകളും ആനുകൂല്യങ്ങളും

 • അടിയന്തിര യാത്ര സഹായം

  നിങ്ങള്‍ യാത്രക്കിടയില്‍ കുടുങ്ങിപ്പോയാല്‍ ഇന്ത്യയില്‍ രൂ. 1,00,000-ന്‍റെയും വിദേശത്ത് രൂ. 1,80,000 -ന്‍റെയും അടിയന്തിര ട്രാവല്‍ ഹോട്ടല്‍ സഹായം നേടാനാവും.

 • ഒറ്റ കോളില്‍ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുക

  യാത്ര ചെയ്യുന്നതിനിടെ വാലറ്റ് നഷ്ടപ്പെട്ടോ? ഒറ്റ കോളില്‍ നിങ്ങളുടെ നഷ്ടപ്പെട്ട എല്ലാ ക്രെഡിറ്റ് കാര്‍ഡുകളും, ഡെബിറ്റ് കാര്‍ഡുകളും വേഗത്തില്‍ ബ്ലോക്ക് ചെയ്ത് നിങ്ങളുടെ പണം സംരക്ഷിക്കുക. ഈ സേവനത്തിന്‍റെ ടോള്‍ ഫ്രീ നമ്പര്‍: 1800-419-4000

 • കോംപ്ലിമെന്‍ററി ഇന്‍ഷുറന്‍സ്

  വ്യക്തിപരമായ അപകടത്തിനുള്ള രൂ. 1,50,000 ലക്ഷം വരെയുള്ള കോംപ്ലിമെന്‍ററി ഇന്‍ഷുറന്‍സ് പരിരക്ഷ വഴി നിങ്ങളുടെ യാത്രയില്‍ സംരക്ഷണം നേടുക. അഡ്വഞ്ചര്‍ സ്പോര്‍ട്സിനിടെയുള്ള അപകടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

 • PAN കാർഡ് റീപ്ലേസ്മെന്‍റ്

  നിങ്ങളുടെ PAN കാര്‍ഡ് നഷ്ടപ്പെട്ടാല്‍ സൗജന്യമായി മാറ്റിയെടുക്കാൻ കഴിയും.

ട്രാവല്‍ സേഫ് മെമ്പര്‍ഷിപ്പ്

ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള ട്രെക്ക് പരിരക്ഷയിൽ ഒരു വര്‍ഷത്തെ ട്രാവല്‍ സേഫ് മെമ്പര്‍ഷിപ്പും ഉള്‍പ്പെടുന്നതാണ്. അതിന് താഴെ പറയുന്ന നേട്ടങ്ങളുണ്ട്:

• മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ അവയുടെ ദുരുപയോഗം തടയാനായി നിങ്ങളുടെ എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും ബ്ലോക്ക് ചെയ്യാന്‍ സാധിക്കും.

നഷ്ടപ്പെടുന്ന സമയത്ത് നിങ്ങള്‍ ഇന്ത്യയിലാണെങ്കില്‍, ഹോട്ടല്‍ ബില്ലുകളും വീട്ടിലേക്ക് തിരികെയുള്ള വിമാന യാത്ര ചെലവും ഉള്‍ക്കൊള്ളിക്കുന്നതിനായി രൂ.1,00,000 വരെ ഫൈനാന്‍ഷ്യല്‍ സഹായം ലഭിക്കും. ഈ അഡ്‍വാന്‍സ് പരമാവധി 28 ദിവസത്തേക്കുള്ള പലിശ രഹിത അഡ്‍വാന്‍സാണ്. നിങ്ങള്‍ 28 ദിവസത്തിനുള്ളില്‍ പണം തിരികെ അടയ്ക്കണം.

നിങ്ങളുടെ കുടുംബാംഗങ്ങളുമായി ബന്ധം പുലര്‍ത്തുന്നതിന് ഒരു പകരം സ്മാര്‍ട്ട്‍ഫോണ്‍ നേടാനാവും. നിങ്ങളുടെ യാത്ര പൂര്‍ത്തിയായി 7 ദിവസത്തിനുള്ളില്‍ സ്മാര്‍ട്ട്‍ഫോണ്‍ തിരികെ നല്‍കേണ്ടതുണ്ട്. ഈ സംവിധാനം ചില നഗരങ്ങളില്‍ മാത്രം ലഭ്യമാണ്.

അടിസ്ഥാന ജീവിത ചിലവുകളില്‍ സഹായിക്കാനും വീട്ടിലേക്ക് തിരിച്ചെത്തുന്നതിനും നിങ്ങള്‍ക്ക് രൂ. 5000-ന്‍റെ പെട്ടന്നുള്ള ക്യാഷ് അഡ്‍വാന്‍സ് നേടാനാവും.

• നിങ്ങളുടെ മറ്റ് കാര്‍ഡുകള്‍ക്കും രേഖകള്‍ക്കുമൊപ്പം നഷ്ടപ്പെട്ടാല്‍ PAN പുനസ്ഥാപിക്കുന്നതിനുള്ള ചിലവും ട്രാവല്‍ സേഫ് അംഗത്വത്തില്‍ ഉള്‍പ്പെടുന്നു.

• വ്യക്തിപരമായ അപകടങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു കോംപ്ലിമെന്‍ററി ഇന്‍ഷുറന്‍സ് പരിരക്ഷ വഴി സംരക്ഷണം നേടാം. അതില്‍ അഡ്വഞ്ചര്‍ സ്പോര്‍ട്‍സും ഉള്‍പ്പെടുന്നു. നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ പരമാവധി 10 ദിവസത്തേക്ക് രൂ.1,50,000 വരെ ഇതിന് ബാധകമാണ്.
 

എന്താണ് ഉള്‍പ്പെടാത്തതായുള്ളത്

•    ലഹരിയുള്ളപ്പോള്‍ നിങ്ങളുടെ വിലപിടിപ്പുള്ളവ നഷ്ടപ്പെട്ടാല്‍ പരിരക്ഷ ലഭ്യമാക്കില്ല.

ആവശ്യമായ ഡോക്യുമെന്‍റുകൾ

•    KYC ഡോക്യുമെന്‍റുകൾ
•    ട്രാവല്‍ സേഫ് മെമ്പര്‍ഷിപ്പ് ലെറ്റര്‍

അപേക്ഷിക്കേണ്ട വിധം

•    ട്രെക്ക് പരിരക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കുന്നത് എളുപ്പമാണ്. നിങ്ങള്‍ ആകെ ചെയ്യേണ്ടത് ബജാജ് ഫിന്‍സെര്‍വ് വെബ്‍സൈറ്റിലേക്ക് ലോഗ് ഇന്‍ ചെയ്യുകയും ട്രെക്ക് ആപ്ലിക്കേഷന്‍ ഫോമില്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കുകയും പ്രീമിയം തുക ഓണ്‍ലൈനായി അടയ്ക്കുകയുമാണ്.

ക്ലെയിം പ്രോസസ്സ്

•    കാർഡുകള്‍ നഷ്ടപ്പെടുകയാണെങ്കില്‍, 24 മണിക്കൂറുകൾക്കുള്ളിൽ 1800-419-4000 ല്‍ ഞങ്ങളുടെ ടോൾ ഫ്രീ നമ്പറില്‍ വിളിക്കുക
• അടിയന്തിര സഹായത്തിനുള്ള ആവശ്യത്തിന് നിങ്ങള്‍ തെളിവ് ലഭ്യമാക്കണം.