image

തേര്‍ഡ് പാര്‍ട്ടി ഇൻഷുറൻസ്

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ഒരു തേര്‍ഡ്-പാര്‍ട്ടി ഇൻഷുറൻസ് എനിക്ക് എങ്ങനെ വാങ്ങാന്‍ കഴിയും?

ബജാജ് ഫിന്‍സെര്‍വ് വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനിൽ നിങ്ങളുടെ തേര്‍ഡ്-പാര്‍ട്ടി ആപ്ലിക്കേഷൻ ആരംഭിക്കുക. നിങ്ങളുടെ വിശദാംശങ്ങൾ നൽകുക, നിങ്ങളുടെ പ്ലാൻ തിരഞ്ഞെടുത്ത് ഉടനടി അംഗീകാരം നേടുക.

എന്തുകൊണ്ട് ഞാന്‍ തേര്‍ഡ്-പാര്‍ട്ടി ഇൻഷുറൻസ് എടുക്കണം?

തേര്‍ഡ്-പാര്‍ട്ടി നാശനഷ്ടത്തിന് പണം നല്‍കുന്നത് വലിയ ചെലവുകള്‍ക്ക് കാരണമാകുന്നതാണ്. നിങ്ങള്‍ക്ക് ഒരു തേര്‍ഡ് പാര്‍ട്ടി ഇൻഷുറൻസ് ഉണ്ടെങ്കിൽ നിങ്ങള്‍ക്ക് ഒരു അപകടം സംഭവിക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് മനസമാധാനവും സാമ്പത്തിക സുരക്ഷയും നല്‍കുന്നതാണ്. പരിക്കുകള്‍, വൈകല്യം, മൂന്നാം കക്ഷിയുടെ മരണം അല്ലെങ്കിൽ അവരുടെ വാഹനത്തിനോ വസ്തുവകകൾക്കോ ​​ഉണ്ടാകുന്ന നഷ്ടം എന്നിവയ്ക്കുള്ള നഷ്ടപരിഹാരം തേര്‍ഡ് പാര്‍ട്ടി ഇൻഷുറൻസിന് നല്‍കാന്‍ കഴിയുന്നതാണ്.

തേര്‍ഡ്-പാര്‍ട്ടി ഇൻഷുറൻസ് എടുക്കുന്നത് ‍നിര്‍ബന്ധമാണോ?

അതെ, മോട്ടോർ വെഹിക്കിൾ ആക്ട്, 1988 പ്രകാരം ഇന്ത്യയിൽ തേര്‍ഡ്-പാര്‍ട്ടി കാർ ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്.

ഒരു അപകടത്തിന് ശേഷം തേര്‍ഡ്-പാര്‍ട്ടി ഇൻഷുറൻസ് ക്ലെയിം ഞാൻ ആരംഭിക്കേണ്ടത് എപ്പോഴാണ്?

എത്രയും പെട്ടെന്ന്. അപകടം സംഭവിച്ച തീയതിയില്‍ നിന്നും 60 ദിവസത്തിനുള്ളിൽ നിങ്ങളുടെ തേര്‍ഡ്-പാര്‍ട്ടി ഇൻഷുറൻസിന് കീഴിൽ നിങ്ങൾക്ക് ക്ലെയിം ചെയ്യാന്‍ കഴിയും.