പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എഫ്‌ഡി ഫെസിലിറ്റിക്ക് മേലുള്ള ലോണ്‍ എന്നാല്‍ എന്താണ്?

മുഴുവന്‍ ഫണ്ടുകളും ലിക്വിഡേറ്റ് ചെയ്യാതെയും, മെച്യൂരിറ്റിയിലെ റിട്ടേണ്‍ നഷ്ടപ്പെടുത്താതെയും നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ഫണ്ട് ലഭ്യമാകുന്നതിന് നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിന്മേല്‍ എളുപ്പം ലോണ്‍ എടുക്കാന്‍ എഫ്‍ഡി-യിലുള്ള ലോണ്‍ സൗകര്യം നിങ്ങളെ സഹായിക്കുന്നു.

ഫിക്സഡ് ഡിപ്പോസിറ്റിന്മേലുള്ള എന്‍റെ ലോണിന് പ്രോസസ്സിംഗ് ഫീസ് ഉണ്ടോ?

എഫ്‍ഡി- ക്ക് മേലുള്ള ലോണിന്‍റെ കാര്യത്തിൽ പ്രോസസ്സിംഗ് ഫീസ് ഇല്ല.

എനിക്ക് കടം വാങ്ങാവുന്ന പരമാവധി ലോൺ തുക എത്രയാണ്?

നിങ്ങളുടെ പെട്ടന്നുള്ള ലിക്വിഡിറ്റി ആവശ്യങ്ങൾക്ക് പണം ലഭിക്കുന്നതിന് സഞ്ചിത fd യിൽ നിക്ഷേപിച്ച തുകയുടെ 75% വരെയും അസഞ്ചിത fd യിൽ നിക്ഷേപിച്ച തുകയുടെ 60% ഉം ലോണ്‍ എടുക്കാവുന്നതാണ്.

ഫിക്സഡ് ഡിപ്പോസിറ്റിന്മേലുള്ള എന്‍റെ ലോണിന് എത്രയാണ് പലിശ നിരക്ക്?

നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിന്മേലുള്ള ലോണിന്‍റെ പലിശ നിരക്ക് നിലവിലുള്ള എഫ്‍ഡി പലിശ നിരക്കിനേക്കാള്‍ 2% കൂടുതലാണ്.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക