സവിശേഷതകളും നേട്ടങ്ങളും

ഏറ്റവും കുറഞ്ഞ ചിലവിൽ പരമാവധി ആനുകൂല്യങ്ങൾ.

നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഭാവിയില്‍ നേട്ടം സൃഷ്ടിക്കുന്നതിനായി നിങ്ങള്‍ കഠിനമായി പ്രയത്നിക്കുന്നത് പോലെ നിങ്ങളുടെ പണത്തെയും പ്രയത്നിക്കുവാന്‍ അനുവദിക്കുക. നിക്ഷേപ പ്ലാൻ വാഗ്ദാനങ്ങൾ ഉപയോഗിച്ച്, നിങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് മികച്ച ലാഭം സൃഷ്ടിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന നിരവധി നിക്ഷേപ രീതികളിൽ നിന്നും ഫണ്ടുകളിൽ നിന്നും തിരഞ്ഞെടുക്കാനുള്ള അധികാരം നിങ്ങൾക്ക് ലഭിക്കുന്നു.

  • പരമാവധി പ്രീമിയം അലോക്കേഷൻ

    നിക്ഷേപങ്ങളിൽ നിങ്ങളുടെ പ്രീമിയത്തിന്‍റെ പരമാവധി വിഹിതം നേടുക, അങ്ങനെ പരമാവധി റിട്ടേൺ സൃഷ്ടിക്കുന്നു.

  • ഇന്‍വെസ്റ്റ്‌മെന്‍റ് സ്ട്രാറ്റജികളുടെ തിരഞ്ഞെടുപ്പ്

    നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്കുള്ള ആനുകൂല്യങ്ങളുടെ സംയോജനം ലഭിക്കുന്നതിന് രണ്ട് വ്യത്യസ്ത നിക്ഷേപ മാർഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുക.

  • ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ടുകളുടെ തിരഞ്ഞെടുപ്പ്

    നഷ്ടസാധ്യത കുറഞ്ഞതും മികച്ച ആനുകൂല്യങ്ങള്‍ നല്‍കുന്നതുമായ വൈവിധ്യമാര്‍ന്ന ഇന്‍വെസ്റ്റ്‌മെന്‍റ് പോര്‍ട്ട്‌ഫോളിയോക്ക് വേണ്ടി വിവിധ ഫണ്ടുകളില്‍ നിന്നും തിരഞ്ഞെടുക്കുക.

  • ഭാഗികമായ പിൻവലിക്കൽ സൌകര്യം

    എന്തെങ്കിലും അപ്രതീക്ഷിതമായ ഫൈനാൻഷ്യൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിങ്ങളുടെ ഫണ്ടില്‍ നിന്നും ഭാഗികമായി പണം പിന്‍വലിക്കുന്നതിനുള്ള അധികാരം നേടുക.

  • ഫ്ലെക്സിബിൾ പ്രീമിയം പേമെന്‍റ്

    ടോപ്പപ്പ് പ്രീമിയം അടയ്ക്കുന്നത് ഉള്‍പ്പെടെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഇടവേളകളില്‍ നിങ്ങളുടെ പ്രീമിയം അടയ്ക്കുന്നതിനുള്ള ഓപ്ഷൻ നേടുക.

  • സൗകര്യപ്രദമായ പേമെന്‍റ് ഓപ്ഷനുകൾ

    നിങ്ങളുടെ മെച്യൂരിറ്റി ആനുകൂല്യങ്ങൾ എങ്ങനെയാണ് അടയ്ക്കേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നേടുക - നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ലംപ്സം അല്ലെങ്കിൽ ഇൻസ്റ്റാൾമെന്‍റുകൾ എന്ന നിലയിൽ.

  • ടാക്സ് ആനുകൂല്യം

    ആദായ നികുതി നിയമത്തിലെ 80C, 10(10D) സെക്ഷനുകള്‍ പ്രകാരം, അടച്ച പ്രീമിയത്തിന്‍ മേല്‍ നികുതി ആനുകൂല്യം നേടുക.



നിരാകരണം - *വ്യവസ്ഥകൾ ബാധകം. ബജാജ് ഫൈനാൻസ് ലിമിറ്റഡ് മാസ്റ്റർ പോളിസി ഉടമയായ ഗ്രൂപ്പ് ഇൻഷുറൻസ് സ്കീമിന് കീഴിൽ ഈ ഉൽപ്പന്നം വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ പാർട്ട്ണർ ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ബജാജ് ഫൈനാൻസ് ലിമിറ്റഡ് റിസ്ക് ഏറ്റെടുക്കുകയില്ല. IRDAI കോർപ്പറേറ്റ് ഏജൻസി രജിസ്ട്രേഷൻ നമ്പർ CA0101 മേൽപ്പറഞ്ഞ ആനുകൂല്യങ്ങളും പ്രീമിയം തുകയും ഇൻഷുർ ചെയ്തയാളുടെ പ്രായം, ലൈഫ്സ്റ്റൈൽ ശീലങ്ങൾ, ആരോഗ്യം തുടങ്ങിയ വിവിധ ഘടകങ്ങൾക്ക് വിധേയമാണ് (ബാധകമെങ്കിൽ). ഇഷ്യൂവൻസ്, ഗുണനിലവാരം, സർവ്വീസ് ലഭ്യത, മെയിന്‍റനൻസ്, വിൽപ്പനയ്ക്ക് ശേഷമുള്ള ക്ലെയിമുകൾ എന്നിവയ്ക്ക് BFL ഉത്തരവാദിത്തം വഹിക്കുകയില്ല. ഈ ഉൽപ്പന്നം ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഈ ഉൽപ്പന്നം വാങ്ങുക എന്നത് തികച്ചും സ്വമേധയാ ഉള്ളതാണ്. ഏതെങ്കിലും തേർഡ് പാർട്ടി ഉൽപ്പന്നങ്ങൾ നിർബന്ധമായും വാങ്ങിക്കാൻ BFL തങ്ങളുടെ ഉപഭോക്താക്കളെ നിർബന്ധിക്കുകയില്ല.”

ന്യൂസ്‍ലെറ്റർ സബ്സ്ക്രൈബ് ചെയ്യുക

ബജാജ് ഫിൻ‌സെർവിലെ പേഴ്സണൽ ലോണിനെ കുറിച്ച് നിങ്ങൾ അറിയേണ്ടത്