2 മിനിറ്റ് വായിക്കുക
25 മെയ് 2021

ഒരു ഡിമാറ്റ് അക്കൗണ്ട് തുറക്കുന്നത് ലളിതവും ഏതാനും ഘട്ടങ്ങളിൽ പൂർത്തിയാക്കാവുന്നതുമാണ് നിങ്ങൾ ഓൺലൈനിൽ ട്രേഡ് ചെയ്യുമ്പോൾ ഡിമാറ്റ് അക്കൗണ്ട് ഷെയറുകൾ ഡിജിറ്റലായി സംഭരിക്കുന്നു ഇന്നത്തെകാലത്ത് ഷെയറുകൾ ഡിജിറ്റൽ മോഡിൽ ട്രേഡ് ചെയ്യുന്നതിനാൽ, ഓൺലൈൻ ട്രേഡിംഗ് ആരംഭിക്കുന്നതിന് ഡിമാറ്റ് അക്കൗണ്ട് അനിവാര്യമാണ് അതിനാൽ, ഡിമാറ്റ് അക്കൗണ്ട് എങ്ങനെ തുറക്കാം എന്ന് അറിയുന്നതും അവരുടെ സമ്പത്ത് നിർമ്മിക്കുന്നതിനും വളർത്തുന്നതിനും അത് ഉപയോഗിക്കുന്നതും ഒരു നിക്ഷേപകൻ എന്ന നിലയിൽ അത്യാവശ്യമാണ് ഇന്‍റർനെറ്റിന്‍റെ സഹായത്താൽ, ഇന്ന് നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ ഏതാനും ക്ലിക്കുകളിലൂടെ ഡീമാറ്റ് അക്കൗണ്ട് തുറക്കാൻ സാധിക്കും.

എന്താണ് ഡിമാറ്റ് അക്കൗണ്ട്, അത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

1996-ന് മുമ്പ്, ട്രേഡിംഗ് നേരിട്ടാണ് നടന്നിരുന്നത് എന്നാൽ, സെബി ഡീമാറ്റ് അക്കൗണ്ട് അവതരിപ്പിച്ചതോടെ, അത് ആളുകളുടെ നിക്ഷേപ രീതിയെ മാറ്റിമറിച്ചു - ഇത് ഒരു ഡിജിറ്റൽ പ്രോസസ് ആയി ഡീമാറ്റ് അക്കൗണ്ടുകൾ അവതരിപ്പിക്കുന്നത് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ഏറ്റവും ധീരമായ നടപടികളിലൊന്നായി മാറി, അതാകട്ടെ, സാധാരണക്കാരെ താരതമ്യേന അനായാസമായി ഓഹരി വിപണിയിൽ നിക്ഷേപം ആരംഭിക്കാൻ പ്രാപ്തരാക്കുകയും ചെയ്തു.

ഡീമെറ്റീരിയലൈസ്‌ഡ് അക്കൗണ്ട് എന്ന് പൊതുവായി അറിയപ്പെടുന്ന ഡീമാറ്റ് അക്കൗണ്ട്, സ്റ്റോക്ക് മാർക്കറ്റിൽ ട്രേഡ് ചെയ്യുന്നതിനുള്ള ഒരു പ്രധാന ആവശ്യകതയാണ്. ഒരു ഡീമാറ്റ് അക്കൗണ്ടിന്‍റെ ലക്ഷ്യം നിങ്ങൾ വാങ്ങുന്ന ഷെയറുകൾ ഇലക്ട്രോണിക് രീതിയിൽ സംഭരിക്കുക എന്നതാണ്. സ്റ്റോക്കുകൾ, ഇടിഎഫുകൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിങ്ങനെ നിരവധി സെക്യൂരിറ്റികൾ നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ടിൽ സൂക്ഷിക്കാം.

പേര് സൂചിപ്പിക്കുന്നത് പോലെ, സെക്യൂരിറ്റികളും ഷെയറുകളും ഡിജിറ്റൽ രൂപത്തിൽ നിക്ഷേപിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ഡിമാറ്റ് അക്കൗണ്ട് ഒരു നിക്ഷേപകന് തന്‍റെ ഡിമാറ്റ് അക്കൗണ്ട് എവിടെ നിന്നും ആക്സസ് ചെയ്യാൻ കഴിയുമെന്നതിനാൽ, ഇത് കൂടുതൽ സൗകര്യപ്രദമായ ആക്സസ് ഉറപ്പുവരുത്തുന്നു ഡിമാറ്റ് അക്കൗണ്ടുകൾ ഉപയോഗിച്ച്, ഫിസിക്കൽ ഷെയർ സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റുന്നു, അക്കൗണ്ട് ഉടമകൾക്ക് അവ ആവശ്യമനുസരിച്ച് ആക്സസ് ചെയ്യാൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്നു.

ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള നടപടിക്രമം

നിങ്ങളുടെ വീട്ടിൽ നിന്ന് പുറത്ത് കടക്കാതെ തന്നെ നിങ്ങൾക്ക് ഒരു ഡിമാറ്റ് അക്കൗണ്ട് തുറക്കാം. മുഴുവൻ പ്രോസസും ഡിജിറ്റൈസ് ചെയ്‌തിരിക്കുന്നു കൂടാതെ ഒരു മൊബൈൽ ഫോൺ ഉപയോഗിച്ച് 10-15 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും. ഒരു ഡിമാറ്റ് അക്കൗണ്ട് തുറക്കാൻ നിങ്ങളെ സഹായിക്കുന്ന ഘട്ടങ്ങൾ താഴെപ്പറയുന്നു:

 • ഘട്ടം ഒന്ന്: ഡിപ്പോസിറ്ററി പങ്കാളിയെ തിരയുക
  നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്ന ഒരു ഡിപി തിരഞ്ഞെടുക്കുക. ഡിപിയുടെ പ്രശസ്തിയും നിങ്ങൾ തിരയുന്ന പ്രത്യേക സേവനങ്ങളും നൽകാൻ കഴിയുമോ എന്നതും പരിഗണിക്കുക
 • ഘട്ടം രണ്ട്: അടിസ്ഥാന വിവരങ്ങൾ നൽകുക
  ഒരു ഡിപി തിരഞ്ഞെടുത്താൽ, അടുത്തതായി പൂരിപ്പിക്കുക ഓൺലൈൻ അക്കൗണ്ട് തുറക്കൽ ഡിപിയുടെ വെബ്സൈറ്റിലെ ഫോം പ്രാരംഭത്തിൽ നിങ്ങളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ, വിലാസം മുതലായ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതുണ്ട് നിങ്ങളുടെ പാൻ കാർഡ് വിശദാംശങ്ങളും ചേർക്കേണ്ടതുണ്ട്
 • ഘട്ടം മൂന്ന്: ബാങ്ക് വിശദാംശങ്ങൾ ചേർക്കുക
  അക്കൗണ്ട് നമ്പർ, അക്കൗണ്ട് തരം, ഐ‌എഫ്‌എസ്‌സി കോഡ് മുതലായവ പോലുള്ള ബാങ്ക് വിശദാംശങ്ങൾ നിങ്ങൾ ചേർക്കേണ്ടതുണ്ട്. നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടിലുള്ള ഷെയറുകളുടെ ഇഷ്യൂവർ കമ്പനി ഡിവിഡന്‍റ്, പലിശ തുടങ്ങിയ നിങ്ങൾക്ക് അടയ്‌ക്കേണ്ട തുക ക്രെഡിറ്റ് ചെയ്യാൻ ഉപയോഗിക്കുന്നതിനാൽ ബാങ്ക് അക്കൗണ്ട് ചേർക്കേണ്ടത് അത്യാവശ്യമാണ്
 • ഘട്ടം നാല്: ഡോക്യുമെന്‍റ് അപ്‌ലോഡ് ചെയ്യുക
  ഈ ഘട്ടം പൂർത്തിയാക്കുന്നതിന് നിങ്ങളുടെ അഡ്രസ്, ഐഡന്‍റിറ്റി പ്രൂഫുകൾ സംബന്ധിച്ച ഡോക്യുമെന്‍റുകളും അപ്‌ലോഡ് ചെയ്യുക
 • ഘട്ടം അഞ്ച്: ഇൻ-പേഴ്സൺ വെരിഫിക്കേഷൻ
  മുഴുവൻ പ്രോസസും ഡിജിറ്റൈസ് ചെയ്തതിനാൽ, നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ നിങ്ങൾക്ക് വെരിഫിക്കേഷൻ നടത്താം. നിങ്ങളെ സന്ദർശിക്കുന്നതിനും നിങ്ങളുടെ ഐഡന്‍റിറ്റി സ്ഥിരീകരിക്കുന്നതിനും ഡിപിയിൽ നിന്നുള്ള ഏജന്‍റിനായി കാത്തിരിക്കേണ്ടതില്ല. നിങ്ങളുടെ ഒരു ഹ്രസ്വ വീഡിയോ റെക്കോർഡ് ചെയ്ത്, നൽകിയ സ്ക്രിപ്റ്റ് (നിങ്ങളുടെ പേര്, പാൻ നമ്പർ, വിലാസം മുതലായവ) വായിച്ച് ഘട്ടം പൂർത്തിയാക്കാൻ സമർപ്പിക്കുക
 • ഘട്ടം ആറ്: ഇ-സൈൻ
  ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് നിങ്ങളുടെ ആപ്ലിക്കേഷൻ ഡിജിറ്റലായി ഒപ്പിടുന്നതിനുള്ള ഓപ്ഷൻ മിക്ക ഡിപികളും നിങ്ങൾക്ക് നൽകും. ഇത് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയും, പേപ്പർവർക്ക് കുറയ്ക്കുകയും ചെയ്യുന്നു
 • ഘട്ടം ഏഴ്: ഫോം സമർപ്പിക്കൽ
  നിങ്ങൾ ഈ ഘട്ടങ്ങൾ പൂർത്തിയാക്കിയാൽ, നിങ്ങളുടെ ഫോം സമർപ്പിക്കുകയും നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ട് ഉടൻ തന്നെ സൃഷ്ടിക്കുകയും ചെയ്യും. ഡിമാറ്റ് അക്കൗണ്ട് നമ്പർ, നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യുന്നതിന് ലോഗിൻ ക്രെഡൻഷ്യലുകൾ തുടങ്ങിയ നിങ്ങളുടെ അക്കൗണ്ടിന്‍റെ വിശദാംശങ്ങൾ നിങ്ങൾക്ക് ലഭിക്കും

ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട വിവിധ തരം നിരക്കുകൾ

ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനും ബന്ധപ്പെട്ട സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും സ്റ്റോക്ക്ബ്രോക്കർമാർ നിരക്കുകൾ ഈടാക്കുന്നു. സ്റ്റോക്ക്ബ്രോക്കർ അനുസരിച്ച് ഫീസ് വ്യത്യാസപ്പെടും. അതിനാൽ, ശരിയായ സ്റ്റോക്ക്ബ്രോക്കറെ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്, അതിലൂടെ ഡിമാറ്റ് അക്കൗണ്ട് തുറക്കുന്നതിന് കുറഞ്ഞ തുക അടച്ച് എല്ലാ സവിശേഷതകളും ആനുകൂല്യങ്ങളും ആസ്വദിക്കാനാകും.

ഈ നിരക്കുകൾ താഴെപ്പറയുന്ന പ്രകാരം വിശാലമായി തരംതിരിക്കാം:

 • അക്കൗണ്ട് തുറക്കുന്നതിനുള്ള ഫീസ്: സാധാരണയായി, ആദ്യമായി നിങ്ങൾ ഡീമാറ്റ് അക്കൗണ്ട് തുറക്കുമ്പോൾ അക്കൗണ്ട് തുറക്കുന്നതിനുള്ള ഫീസ് ഒരു തവണ ഈടാക്കുന്നതാണ്. അതിന് ശേഷം, സ്റ്റോക്ക്ബ്രോക്കർ ഈ ഫീസ് വീണ്ടും ഈടാക്കില്ല.
 • ആനുവൽ മെയിന്‍റനൻസ് ചാർജ് (എഎംസി): ഡീമാറ്റ് അക്കൗണ്ട് നിലനിർത്തുന്നതിന് ഡിപി ഡിമാറ്റ് അക്കൗണ്ട് ഉടമയിൽ നിന്ന് ഈടാക്കുന്ന റിക്കറിംഗ് ഫീസാണ് വാർഷിക മെയിന്‍റനൻസ് നിരക്ക്.
 • പ്ലെഡ്ജിംഗ് ചാർജ്: ട്രേഡിംഗ് പരിധികൾ ലഭ്യമാക്കുന്നതിന് ഡീമാറ്റ് അക്കൗണ്ടിൽ സെക്യൂരിറ്റികൾ പണയം വെയ്ക്കുന്നതിന് ഈടാക്കുന്ന ഫീസാണ് ഇത്.
 • അൺപ്ലെഡ്ജിംഗ് ചാർജ്: പണയം വെച്ച ഷെയറുകൾ അൺപ്ലെഡ്ജ് ചെയ്യുമ്പോൾ, ഈ നിരക്കുകൾ ബാധകമാണ്.
 • ഡിമെറ്റീരിയലൈസേഷൻ നിരക്ക്: ഒരു ഫിസിക്കൽ ഷെയർ സർട്ടിഫിക്കറ്റ് ഡിമറ്റീരിയലൈസേഷൻ വഴി ഡിജിറ്റൽ ഫോമിലേക്ക് മാറ്റാവുന്നതാണ്. ഇതിൽ ഡിമറ്റീരിയലൈസേഷൻ നിരക്ക് ഉൾപ്പെടുന്നു.
 • റിമറ്റീരിയലൈസേഷൻ ചാർജ്: ഇത് ഡിമെറ്റീരിയലൈസേഷന്റെ വിപരീതമാണ്, അവിടെ ഒരു ഡിജിറ്റൽ ഷെയർ സർട്ടിഫിക്കറ്റ് ഫിസിക്കൽ രൂപത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നു.
 • ഡിപി നിരക്കുകൾ: ഡിമാറ്റ് അക്കൗണ്ടിൽ നിന്ന് ഒരു ഐഎസ്ഐഎൻ ഡെബിറ്റ് ചെയ്യുമ്പോഴെല്ലാം ഡിപി നിരക്ക് ബാധകമാണ്.

ചില സ്റ്റോക്ക്ബ്രോക്കർമാർ ഡീമാറ്റ് അക്കൗണ്ട് ഓപ്പണിംഗ് ചാർജ് ഒഴിവാക്കിയേക്കാം. ഉദാഹരണത്തിന്, ബജാജ് ഫൈനാൻഷ്യൽ സെക്യൂരിറ്റീസിൽ ഡീമാറ്റ് അക്കൗണ്ട് ഓപ്പണിംഗ് നിരക്കുകൾ ഇല്ല. ട്രേഡിംഗിൽ വ്യത്യസ്ത ബ്രോക്കറേജ് നിരക്കുകൾ തിരഞ്ഞെടുക്കാൻ നിക്ഷേപകർക്ക് ഓപ്ഷൻ നൽകുന്ന സബ്സ്ക്രിപ്ഷൻ പായ്ക്കുകൾ ഉണ്ട്.

ഡിമാറ്റ് അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?

ട്രേഡിംഗ് ആരംഭിക്കുന്നതിനും സ്റ്റോക്ക് മാർക്കറ്റുകളിൽ നിക്ഷേപിക്കുന്നതിനും സമയമാണെന്ന് നിങ്ങൾ തീരുമാനിക്കുമ്പോൾ, ഡിമാറ്റ് അക്കൗണ്ട് ഓപ്പണിംഗ് ഫോമിനൊപ്പം നിങ്ങൾ ഏതാനും അനിവാര്യമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കേണ്ടതുണ്ട് ഈ ഡോക്യുമെന്‍റുകൾ അനിവാര്യവും സെബി വ്യവസ്ഥ ചെയ്യുന്നതുമാണ് ഡിമാറ്റ് അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ വളരെ കുറവാണ്, അവ ശേഖരിക്കുന്നതിന് നെട്ടോട്ടമോടേണ്ടതില്ല എന്നതാണ് ശുഭവാർത്ത തൽഫലമായി, റീട്ടെയിൽ നിക്ഷേപകർക്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോം പൂരിപ്പിക്കുകയും തടസ്സമില്ലാതെ ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കുകയും ചെയ്യുന്നത് എളുപ്പമാക്കുന്നു.

ഒരു ഡിമാറ്റ് അക്കൗണ്ട് തുറക്കുന്നതിന് നിങ്ങൾ താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ സമർപ്പിക്കേണ്ടതുണ്ട്

 1. പാൻ കാർഡ്
 2. പാസ്പോർട്ട് സൈസ് ഫോട്ടോ
 3. നിങ്ങളുടെ ഒപ്പിന്‍റെ ഒരു പകർപ്പ്
 4. ഐഡന്‍റിറ്റി പ്രൂഫ് - നിങ്ങളുടെ പാൻ കാർഡ് ഐഡന്‍റിറ്റി പ്രൂഫ് ആയി ഉപയോഗിക്കാം
 5. അഡ്രസ് പ്രൂഫ് - ഈ ഡോക്യുമെന്‍റുകളിൽ ഏതെങ്കിലും സമർപ്പിക്കാം- ആധാർ ആർഡ്, വോട്ടർ ഐഡി, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, കൂടാതെ/അല്ലെങ്കിൽ യൂട്ടിലിറ്റി ബിൽ (3 മാസത്തിൽ കൂടുതൽ പഴക്കമില്ലാത്തത്)
 6. ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കുന്നതിന്‍റെ തെളിവായി ബാങ്ക് സ്റ്റേറ്റ്‌മെന്‍റ് അല്ലെങ്കിൽ അക്കൗണ്ട് പാസ്ബുക്കിന്‍റെ പകർപ്പ്
 7. റദ്ദാക്കിയ ചെക്ക്
 8. നിങ്ങൾക്ക് കറൻസിയിലോ ഡെറിവേറ്റീവ് മാർക്കറ്റിലോ താൽപ്പര്യമുണ്ടെങ്കിൽ ഐടി റിട്ടേൺ അല്ലെങ്കിൽ പേസ്ലിപ്പ്

കൂടുതലായി വായിക്കുക: ഓൺലൈനിൽ എങ്ങനെ ട്രേഡിംഗ് ആരംഭിക്കാം

നിങ്ങൾ എന്തുകൊണ്ട് ഒരു ഡിമാറ്റ് അക്കൗണ്ട് തുറക്കണം?

ഒരു വ്യക്തി സ്റ്റോക്ക് മാർക്കറ്റിൽ ട്രേഡ് ചെയ്ത് തന്‍റെ പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ഡിമാറ്റ് അക്കൗണ്ട് ഇല്ലാതെ അത് ചെയ്യാൻ കഴിയില്ല റീട്ടെയിൽ നിക്ഷേപകർക്ക് വേഗത്തിലും അനായാസമായും ഡിമാറ്റ് അക്കൗണ്ട് ലഭിക്കുന്നത് ഓൺലൈൻ ബ്രോക്കർമാർ ലളിതമാക്കിയിരിക്കുന്നു അതിനാൽ, ഓൺലൈനായി ഒരു ഡീമാറ്റ് അക്കൗണ്ട് എങ്ങനെ തുറക്കാമെന്ന് അറിയുന്നത്, സെബി നിർബന്ധമാക്കിയിട്ടുള്ള കെവൈസി ആവശ്യകതകൾ മനസ്സിലാക്കാൻ അനുവദിക്കുന്നു, കൂടാതെ എല്ലാ സ്റ്റോക്ക് ബ്രോക്കർമാരും അവ പാലിക്കേണ്ടതുണ്ട്. 

മുമ്പ് പറഞ്ഞതുപോലെ ഷെയറുകൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ ഫൈനാൻഷ്യൽ സെക്യൂരിറ്റികൾ നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടിൽ ഉണ്ടായിരിക്കും സെക്യൂരിറ്റികൾ ഒരു ഡിജിറ്റൽ മോഡിൽ സൂക്ഷിക്കുന്നു എന്നതിന് പുറമേ, ഡിമാറ്റ് അക്കൗണ്ടിനെ കൂടുതൽ പ്രാധാന്യമുള്ളതാക്കുന്ന മറ്റ് കാരണങ്ങളുണ്ട്:

 1. സംരക്ഷണം/സുരക്ഷ: മുമ്പ്, ഷെയറുകൾ ഫിസിക്കൽ രൂപത്തിലായിരുന്നപ്പോൾ, അവ നിലനിർത്തുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. കാണാതെ പോകുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ അത് നഷ്ടപ്പെടുന്നതിനുള്ള റിസ്ക് എല്ലായ്‌പ്പോഴും ഉണ്ടായിരുന്നു. ഇപ്പോൾ, ഒരു ഡിമാറ്റ് അക്കൗണ്ട് ഉപയോഗിച്ച്, വളരെ സുരക്ഷിതമായ ഇലക്ട്രോണിക് രൂപത്തിൽ ഒരാൾക്ക് സെക്യൂരിറ്റികൾ കൈവശം വയ്ക്കാം. നിയമങ്ങൾ, ചട്ടങ്ങൾ, നിയമപരമായ അനുവർത്തനങ്ങൾ എന്നിവ ഒരു ഡിമാറ്റ് അക്കൗണ്ട് കൂടുതൽ സംരക്ഷിതവും സുരക്ഷിതവുമായ ഓപ്ഷനാക്കുന്നു.
 2. സൗകര്യപ്രദം: എല്ലാ സെക്യൂരിറ്റികളും ഇലക്ട്രോണിക് രൂപത്തിലായതിനാൽ, എവിടെ നിന്നും എപ്പോൾ വേണമെങ്കിലും അവ ആക്സസ് ചെയ്യാം.
 3. വൺ-സ്റ്റോപ്പ്: നിക്ഷേപകൻ നിക്ഷേപിക്കുന്ന നിരവധി ഫൈനാൻഷ്യൽ പ്രോഡക്ടുകളുണ്ട്. ഈ പ്രോഡക്ടുകൾക്കായി പ്രത്യേക അക്കൗണ്ടുകൾ നിലനിർത്തുന്നത് ആശയക്കുഴപ്പവും സമയ നഷ്ടവും സൃഷ്ടിക്കുന്നു. ഒരൊറ്റ അക്കൗണ്ടിൽ ഒന്നിലധികം സെക്യൂരിറ്റികൾ നിലനിർത്താനും ട്രാക്കിംഗ് പ്രായസ രഹിതമാക്കാനും ഒരു ഡിമാറ്റ് അക്കൗണ്ട് ഒരു നിക്ഷേപകനെ സഹായിക്കുന്നു.
 4. സൗകര്യപ്രദമായ ട്രാൻസ്ഫർ: നിങ്ങൾ ഒരു ട്രേഡ് നടപ്പിലാക്കുമ്പോൾ, സ്റ്റോക്ക്ബ്രോക്കറിന് സെക്യൂരിറ്റികൾ വിൽപ്പനക്കാരനിൽ നിന്ന് വാങ്ങുന്നയാൾക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യാം. നിങ്ങൾ ഒരു മൈനറിന് ഡിമാറ്റ് അക്കൗണ്ട് നിലനിർത്തുകയാണെങ്കിൽ, നിങ്ങൾക്ക് ഷെയറുകൾ വാങ്ങുകയും മൈനറിന്‍റെ ഡിമാറ്റ് അക്കൗണ്ടിലേക്ക് നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടിൽ നിന്ന് സൗകര്യപ്രദമായി ട്രാൻസ്ഫർ ചെയ്യുകയും ചെയ്യാം.
 5. സെക്യൂരിറ്റികളുടെ അനായാസമായ ഡീമറ്റീരിയലൈസേഷൻ: നിങ്ങൾക്ക് ഫിസിക്കൽ സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ, നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് വഴി അവ എളുപ്പത്തിൽ ഇലക്ട്രോണിക് ഫോം ആക്കി മാറ്റാൻ കഴിയും. ഒരൊറ്റ ക്ലിക്കിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇലക്ട്രോണിക്കലായി നടത്തിയ സെക്യൂരിറ്റികളെ ഫിസിക്കൽ രൂപമാക്കി മാറ്റാവുന്നതാണ്.
 6. തൽക്ഷണവും എളുപ്പവുമായ ആക്സസ്: ഇന്‍റർനെറ്റ് ഉപയോഗിച്ച് നിങ്ങളുടെ നിക്ഷേപങ്ങൾ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ ഒരു ഡിമാറ്റ് അക്കൗണ്ട് നിങ്ങളെ അനുവദിക്കുന്നു. അതിനാൽ, ഏത് സമയത്തും, നിങ്ങൾക്ക് ഉള്ള നിക്ഷേപങ്ങൾ അറിയുകയും നിങ്ങളുടെ സമ്പത്ത് വളർത്തുന്നതിന് മികച്ച തീരുമാനങ്ങൾ എടുക്കുകയും ചെയ്യാം.
 7. ഡിവിഡന്‍റുകളിലേക്കുള്ള സൗകര്യപ്രദമായ ആക്സസ്: ഡിമാറ്റ് അക്കൗണ്ട് അവതരിപ്പിക്കുന്നതിന് മുമ്പ്, ഡിവിഡന്‍റുകൾക്കായി അഭ്യർത്ഥിക്കുന്നത് സമയം ചെലവഴിക്കേണ്ട ഒരു പ്രോസസ് ആയിരുന്നു. എന്നിരുന്നാലും, ഇലക്ട്രോണിക് ക്ലിയറിംഗ് സർവ്വീസ് ഉപയോഗിച്ച് ഡിമാറ്റ് അക്കൗണ്ടുകളിലേക്ക് ഇപ്പോൾ ഡിവിഡന്‍റുകൾ ഓട്ടോമാറ്റിക്കായി ക്രെഡിറ്റ് ചെയ്യുന്നു. ഓരോ ഡിമാറ്റ് അക്കൗണ്ടിനും ഒരു യുനീക് ഐഡി ഉണ്ട്, നിങ്ങൾ ഷെയറുകളും സെക്യൂരിറ്റികളും വാങ്ങുമ്പോൾ, ഫലപ്രദമായ ഏതെങ്കിലും ഡിവിഡന്‍റ് ആ ഐഡിയിലേക്ക് അടയ്ക്കുന്നതാണ്.

ഡിമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് തുറക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

ബിഎഫ്എസ്എല്ലിൽ ഒരു ഡിമാറ്റ് അക്കൗണ്ട് തുറക്കുന്നതിന്‍റെ നേട്ടങ്ങൾ

ഇന്ത്യയിലെ പ്രധാനപ്പെട്ട സ്റ്റോക്ക്ബ്രോക്കറുകളിൽ ഒന്നാണ് ബിഎഫ്എസ്എൽ. ഇത് ഒരു രജിസ്റ്റർ ചെയ്ത സ്റ്റോക്ക്ബ്രോക്കറാണ്, ഇത് നിക്ഷേപകരെ നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ്, സെൻട്രൽ ഡിപ്പോസിറ്ററി സർവ്വീസസ് ലിമിറ്റഡ് എന്നിവ അവരുടെ ഡിപ്പോസിറ്ററി പങ്കാളിയായി തിരഞ്ഞെടുക്കാനും നിക്ഷേപകർക്ക് സുതാര്യമായ ട്രേഡിംഗ് അവസരങ്ങൾ വാഗ്ദാനവും ചെയ്യുന്നു. ബജാജ് ഫൈനാൻഷ്യൽ സെക്യൂരിറ്റീസ് ലിമിറ്റഡിൽ ഒരു ഡിമാറ്റ് അക്കൗണ്ട് തുറക്കുമ്പോൾ റീട്ടെയിൽ നിക്ഷേപകർ നിരവധി ആനുകൂല്യങ്ങൾ ആസ്വദിക്കുന്നു.

 • ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിന് നിരക്കുകൾ ഇല്ല: ബിഎഫ്എസ്എൽ റീട്ടെയിൽ നിക്ഷേപകരെ ചെലവുകൾ ഒന്നും ഇല്ലാതെ ഓൺലൈനിൽ ഡീമാറ്റ് അക്കൗണ്ട് തുറക്കാൻ പ്രാപ്തരാക്കുന്നു. ഡിമാറ്റ് അക്കൗണ്ടുകൾ തുറക്കുന്നതിനും നിലനിർത്തുന്നതിനും അവർ നിരക്കുകൾ നൽകേണ്ടതില്ല.
 • മിനിറ്റുകൾക്കുള്ളിൽ ട്രേഡിംഗ് ആരംഭിക്കുക: ബിഎഫ്എസ്എല്ലിലെ മുഴുവൻ അക്കൗണ്ട് തുറക്കൽ പ്രോസസ് 15 മിനിറ്റ് മാത്രം എടുക്കുന്നതാണ്. നിങ്ങളുടെ പാൻ കാർഡ്, അഡ്രസ് പ്രൂഫ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ നിങ്ങളുടെ പക്കൽ സജ്ജമാണെങ്കിൽ, നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ട് അതിവേഗം തുറക്കുകയും ട്രേഡിംഗ് ആരംഭിക്കുകയും ചെയ്യാം.
 • വൈവിധ്യമാർന്ന നിക്ഷേപ പോർട്ട്ഫോളിയോ: ഷെയറുകളിലും സ്റ്റോക്കുകളിലും നിക്ഷേപിക്കുന്നതിന് പുറമേ ഇക്വിറ്റികൾ, മ്യൂച്വൽ ഫണ്ടുകൾ, ഐപിഒകൾ, ഇക്വിറ്റി ഡെറിവേറ്റീവുകൾ എന്നിവയിൽ നിക്ഷേപിക്കാൻ ബിഎഫ്എസ്എൽ ഡിമാറ്റ് അക്കൗണ്ട് നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോ വൈവിധ്യമാക്കുമ്പോൾ, നിങ്ങൾ റിസ്ക്കുകൾ കുറയ്ക്കുക മാത്രമല്ല, ലാഭം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
 • യൂസർ-ഫ്രണ്ട്‌ലി ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ: യൂസർ-ഫ്രണ്ട്‌ലി മാത്രമല്ല സൗകര്യപ്രദമായ നിരവധി ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിലേക്ക് ബിഎഫ്എസ്എൽ നിങ്ങൾക്ക് ആക്‌സസ് നൽകുന്നുവെന്ന് നിങ്ങൾക്ക് കണ്ടെത്താം. iOS അല്ലെങ്കിൽ Android മൊബൈൽ ആപ്പ് ഉപയോഗിച്ച്, നിങ്ങൾക്ക് യാത്രാവേളയിലും ട്രേഡ് ചെയ്യാം.
 • കുറഞ്ഞ ബ്രോക്കറേജ് നിരക്കുകൾ: വിപണിയിലെ ഏറ്റവും കുറഞ്ഞ ബ്രോക്കറേജ് നിരക്കുകളിൽ ഒന്ന് ഈടാക്കി റീട്ടെയിൽ നിക്ഷേപകരുടെ ലാഭം പരമാവധിയാക്കാൻ ബിഎഫ്എസ്എൽ സഹായിക്കുന്നു. മിതമായ നിരക്കിലുള്ള സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ സഹായത്തോടെ, റീട്ടെയിൽ നിക്ഷേപകർക്ക് അവരുടെ തിരഞ്ഞെടുക്കുന്ന പ്ലാനിനെ ആശ്രയിച്ച് ബ്രോക്കറേജ് നിരക്കുകളുടെ 99% വരെ ലാഭിക്കാം.

ഒരു ഡിമാറ്റ് അക്കൗണ്ട് തുറക്കുമ്പോൾ ഓർമ്മിക്കേണ്ട കാര്യങ്ങൾ

നിങ്ങൾ ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ്, പരിഗണിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇന്ന് മിക്കവാറും എല്ലാ ഡിസ്കൗണ്ട് സ്റ്റോക്ക് ബ്രോക്കർമാരും ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് ഒരുമിച്ച് ഓഫർ ചെയ്യുന്നു, എന്നിരുന്നാലും, നിങ്ങൾ ഒരു ബ്രോക്കറുമായി ഡീമാറ്റ് അക്കൗണ്ട് മാത്രമാണ് തുറക്കുന്നതെങ്കിൽ, ഒരു ട്രേഡിംഗ് അക്കൗണ്ട് തുറന്ന് അത് നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ടുമായി ലിങ്ക് ചെയ്യേണ്ടതും പ്രധാനമാണ്. അത് നിങ്ങളെ ഓഹരികൾ വാങ്ങാനും വിൽക്കാനും പ്രാപ്തമാക്കും. നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിന് ഒരു ബ്രോക്കറെ തിരഞ്ഞെടുക്കുന്നതിന് മുമ്പ്, നിങ്ങൾ ശരിയായ ബ്രോക്കറുമായി ഒരു ഡീമാറ്റ്, ട്രേഡിങ്ങ് അക്കൗണ്ട് തുറക്കുന്നു എന്ന് ഉറപ്പാക്കാൻ താഴെപ്പറയുന്നവ പരിശോധിക്കണം.

 • വിശ്വസനീയമായ ബ്രാൻഡ് നാമം: മികച്ച വിപണി പ്രശസ്തിയുള്ള ഒരു വിശ്വസനീയമായ പ്ലാറ്റ്‌ഫോം തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ട് തുറക്കുന്ന പ്ലാറ്റ്‌ഫോം സെബിയിൽ രജിസ്റ്റർ ചെയ്ത പ്ലാറ്റ്‌ഫോം ആയിരിക്കണം. ഇത് ഒരു ഡിപ്പോസിറ്ററി പങ്കാളിയായിരിക്കണം, പ്രസക്തമായ എല്ലാ സർക്കാർ ഏജൻസികളും നൽകുന്ന എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണം.
 • ഒരു സെക്യുവേർഡ് പ്ലാറ്റ്‌ഫോം: നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്ലാറ്റ്‌ഫോം നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടിന്‍റെ പൂർണ്ണമായ സുരക്ഷ ഉറപ്പാക്കണം.
 • ബ്രോക്കറേജ്-ഫീസ്: നിങ്ങൾ ഒരു ഡിമാറ്റ് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ്, ബ്രോക്കർ ഈടാക്കുന്ന ബ്രോക്കറേജ് പരിശോധിക്കുക, കാരണം ഇത് ദീർഘകാല അടിസ്ഥാനത്തിൽ ഈടാക്കുന്നതാണ്.
 • ഉപയോഗിക്കാൻ എളുപ്പമുള്ള യൂസർ ഇന്‍റർഫേസ്: ഒരു മികച്ച ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോം അതിന്‍റെ ലളിതമായ യുഐയും ആപ്പിനുള്ളിലെ സങ്കീർണ്ണമല്ലാത്ത നാവിഗേഷനും ഉപയോഗിച്ച് നിങ്ങൾക്ക് കാര്യങ്ങൾ ലളിതമാക്കും.
 • സഹായവും പിന്തുണയും: നിങ്ങൾ ഒരു ട്രേഡിൽ പ്രശ്നം നേരിടുകയും അടിയന്തിര പിന്തുണ ആവശ്യമുണ്ടെങ്കിൽ, അത് ചെയ്യാനുള്ള കഴിവ് പ്ലാറ്റ്‌ഫോമിന് ഉണ്ടായിരിക്കണം.

ഡിമാറ്റ് അക്കൗണ്ട് എങ്ങനെ തുറക്കാം എഫ്എക്യുകൾ

ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കാൻ എത്ര ചെലവാകും?

ചില ബ്രോക്കർമാർ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനുള്ള നിരക്കുകൾ ഇടാക്കുന്നില്ല. എന്നിരുന്നാലും, അക്കൗണ്ട് മെയിന്‍റനൻസിനായി ബ്രോക്കർമാർ ചില നിരക്കുകൾ ഈടാക്കുന്നു ബ്രോക്കറേജ് നിരക്കുകളും ഈടാക്കുന്നു, ഈ നിരക്കുകൾ ബ്രോക്കർമാർ അനുസരിച്ച് വ്യത്യാസപ്പെടും.

ബജാജ് ഫൈനാൻഷ്യൽ സെക്യൂരിറ്റീസിൽ നിന്നുള്ള ഫ്രീഡം ട്രേഡിംഗ് പായ്ക്കിനായി നിങ്ങൾ സൈൻ അപ്പ് ചെയ്താൽ നിങ്ങൾക്ക് ഒരു സൗജന്യ ഡിമാറ്റ് അക്കൗണ്ട് തുറക്കാം. ഈ പായ്ക്ക് ഉപയോഗിച്ച്, ആദ്യ വർഷത്തെ ഡിമാറ്റ് എഎംസി പൂജ്യവും രണ്ടാമത്തെ വർഷത്തേക്ക്, ഇത് രൂ. 365+ജിഎസ്‌ടി ആണ്.

എനിക്ക് എങ്ങനെ ഒരു ഡീമാറ്റ് അക്കൗണ്ട് സൗജന്യമായി തുറക്കാം?

ബജാജ് ഫൈനാൻഷ്യൽ സെക്യൂരിറ്റീസ് ലിമിറ്റഡിൽ നിന്നുള്ള ഫ്രീഡം ട്രേഡിംഗ് പായ്ക്കിനായി സൈൻ ഇൻ ചെയ്താൽ നിങ്ങൾക്ക് ഒരു സൗജന്യ ഡിമാറ്റ് അക്കൗണ്ട് തുറക്കാം നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ പേപ്പർലെസ് രീതിയിൽ നടപടിക്രമം നടത്താവുന്നതാണ് അടിസ്ഥാന വിവരങ്ങൾ പൂരിപ്പിച്ച് നിങ്ങളുടെ കെവൈസി ഫോം സമർപ്പിച്ച് നിങ്ങൾക്ക് തുടരാം ഓൺലൈൻ ട്രേഡിംഗ് നടത്താൻ ഡിമാറ്റ് അക്കൗണ്ട് അനിവാര്യമാണ്.

ഒരു ഡിമാറ്റ് അക്കൗണ്ട് ഓൺലൈനിൽ തുറക്കാൻ എത്ര സമയം എടുക്കും?

ബജാജ് ഫൈനാൻഷ്യൽ സർവ്വീസ് ഡിമാറ്റ് അക്കൗണ്ട് തുറക്കാൻ നിങ്ങളുടെ സമയത്തിന്‍റെ 10-15 മിനിറ്റ് എടുക്കും ഡിമാറ്റ് അക്കൗണ്ട് തുറക്കുന്നതിനുള്ള പ്രോസസ് ഓൺലൈനിൽ നടത്താം എന്നതിനാൽ, നിക്ഷേപകർക്ക് ഇത് എളുപ്പവും സൗകര്യപ്രദവുമാണ്. നടപടിക്രമം തികച്ചും പേപ്പർലെസും പ്രയാസ രഹിതവുമാണ് ഏതാനും അടിസ്ഥാന വിവരങ്ങൾ പൂരിപ്പിക്കുകയും കെവൈസി ഡോക്യുമെന്‍റുകൾ സജ്ജമാക്കുകയും ചെയ്യുന്നതിലൂടെ, നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ട് തയ്യാറായിക്കഴിഞ്ഞു.

ഒരു എൻആർഐക്ക് ഡിമാറ്റ് അക്കൗണ്ട് തുറക്കാൻ കഴിയുമോ?

ഉവ്വ്. ഏത് ഇന്ത്യൻ ബ്രോക്കറേജുമായും എൻആർഐകൾക്ക് ഒരു ഡിമാറ്റ് അക്കൗണ്ട് തുറക്കാം, എന്നാൽ ബാങ്ക് ട്രാൻസാക്ഷനുകൾക്കായി അവരുടെ പ്രത്യേക അക്കൗണ്ടുകൾ ഉപയോഗിക്കണം. ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടിന്‍റെ തരത്തെ അടിസ്ഥാനമാക്കി താഴെപ്പറയുന്ന തരത്തിലുള്ള ഡിമാറ്റ് അക്കൗണ്ടുകൾ ലഭ്യമാണ്.

 • റീപാട്രിയബിൾ ഡിമാറ്റ് അക്കൗണ്ട്: വിദേശത്ത് ഫണ്ടുകൾ ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്ന എൻആർഐകൾക്ക് വേണ്ടിയുള്ളതാണ് ഈ ഡിമാറ്റ് അക്കൗണ്ട്. ഈ അക്കൗണ്ട് ഒരു എൻആർഇ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിരിക്കണം
 • നാൺ-റീപാട്രിയബിൾ ഡിമാറ്റ് അക്കൗണ്ട്: ഈ ഡിമാറ്റ് എൻആർഐകൾക്കും വേണ്ടിയുള്ളതാണ്, എന്നാൽ അതിൽ നിന്ന് അവർക്ക് വിദേശത്ത് ഫണ്ടുകൾ ട്രാൻസ്ഫർ ചെയ്യാൻ കഴിയില്ല ഇത് ആദ്യം ഒരു എൻ‌ആർഒ അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്യേണ്ടതുണ്ട്

എനിക്ക് എസ്ഐപിക്ക് ഡിമാറ്റ് അക്കൗണ്ട് ആവശ്യമുണ്ടോ?

ഇല്ല. എസ്ഐപിക്ക് ഡിമാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് നിർബന്ധമല്ല. എന്നിരുന്നാലും, വർദ്ധിച്ചുവരുന്ന നിക്ഷേപ മാർഗങ്ങൾ ഉള്ളതിനാൽ, മ്യൂച്വൽ ഫണ്ടുകളും എസ്ഐപിയും ഉൾപ്പെടെയുള്ള എല്ലാ സെക്യൂരിറ്റികളിലും ട്രേഡ് ചെയ്യുന്നതിനുള്ള വൺ-സ്റ്റോപ്പ് ഷോപ്പാണ് ഡീമാറ്റ്. ഒരേ അക്കൗണ്ടിലൂടെ തന്നെ നിങ്ങളുടെ എല്ലാ നിക്ഷേപവും നടത്തുന്നതിലൂടെ ഒന്നിലധികം ലോഗിനുകളും അക്കൗണ്ടുകളും നിലനിർത്തുന്നതിനുള്ള ശ്രമവും പ്രയാസവും നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയും. ഒരു ഡിമാറ്റ് അക്കൗണ്ടിൽ, പീരിയോഡിക് അപ്ഡേറ്റുകൾ ഉൾപ്പെടെ നിങ്ങളുടെ മുഴുവൻ പോർട്ട്ഫോളിയോയും കാണാവുന്നതാണ്.

ഡിമാറ്റ് അക്കൗണ്ട് എങ്ങനെ നേടാം?

 • ഡീമാറ്റ് അക്കൗണ്ട് ലഭിക്കാൻ, നിങ്ങൾക്ക് ഒരു പാൻ കാർഡും വിലാസവും തിരിച്ചറിയൽ രേഖയും തെളിയിക്കുന്നതിനുള്ള സാധുതയുള്ള ഡോക്യുമെന്‍റുകളും ഉണ്ടായിരിക്കണം
 • ഇത് നിറവേറ്റിക്കഴിഞ്ഞാൽ, ഡിപ്പോസിറ്ററി പാർട്ടിസിപ്പന്‍റിന്‍റെ വെബ്‌സൈറ്റിലെ അക്കൗണ്ട് ഓപ്പണിംഗ് ഫോം നിങ്ങൾക്ക് സന്ദർശിക്കാം
 • ഫോം പൂരിപ്പിച്ച് ആവശ്യമായ ഡോക്യുമെന്‍റുകൾ (പാൻ, അഡ്രസ് പ്രൂഫ്, ഐഡന്‍റിറ്റി പ്രൂഫ്, ബാങ്ക് പ്രൂഫ്) അപ്‍ലോഡ് ചെയ്യുക
 • ആപ്ലിക്കേഷൻ ഇ-സൈൻ ചെയ്യുക

ഡീമാറ്റ് അക്കൗണ്ടുകളുടെ തരങ്ങൾ ഏതൊക്കെയാണ്?

റീട്ടെയിൽ നിക്ഷേപകർക്ക് തുറക്കാൻ കഴിയുന്ന മൂന്ന് തരം ഡിമാറ്റ് അക്കൗണ്ടുകൾ ഉണ്ട്. റെഗുലർ ഡിമാറ്റ് അക്കൗണ്ട് ഇന്ത്യയിലെ താമസക്കാർക്കും പൗരന്മാർക്കും വേണ്ടിയുള്ളതാണ്. മറുവശത്ത്, റീപാട്രിയബിൾ, നോൺ റീപാട്രിയബിൾ ഡീമാറ്റ് അക്കൗണ്ടുകളാണ് എൻആർഐകൾക്ക് കൂടുതൽ അനുയോജ്യം.

ഒരു വ്യക്തിക്ക് ഒന്നിലധികം ഡിമാറ്റ് അക്കൗണ്ടുകൾ തുറക്കാൻ കഴിയുമോ?

അതെ, വ്യത്യസ്ത സ്റ്റോക്ക്ബ്രോക്കറുകളിൽ ഒന്നിലധികം ഡിമാറ്റ് അക്കൗണ്ടുകൾ തുറക്കുക എന്നത് ഒരു വ്യക്തിക്ക് സാധ്യമാണ്. എന്നിരുന്നാലും, ഒരേ സ്റ്റോക്ക്ബ്രോക്കറുമായി നിങ്ങൾക്ക് ഒന്നിലധികം അക്കൗണ്ടുകൾ തുറക്കാൻ കഴിയില്ല.

ഡിമാറ്റ് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാൻ കഴിയുമോ?

നിങ്ങൾക്ക് ഒരു സ്റ്റോക്ക്ബ്രോക്കറിൽ നിന്ന് മറ്റൊന്നിലേക്ക് ഡിമാറ്റ് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാം. നിങ്ങൾക്ക് സിഡിഎസ്എൽ വെബ്സൈറ്റ് വഴി അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാം, പുതിയ സ്റ്റോക്ക്ബ്രോക്കർ വെരിഫിക്കേഷൻ പൂർത്തിയാക്കിയ ശേഷം, നിങ്ങൾക്ക് ഡിമാറ്റ് അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ കഴിയും. ട്രാൻസ്ഫർ പ്രോസസിൽ, നിങ്ങളുടെ ട്രേഡുകളുടെ വിശദാംശങ്ങൾ സുരക്ഷിതമായി നിലനിൽക്കുന്നു, അതിനാൽ നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല.

ഇന്ത്യയിൽ ഐപിഒക്ക് അപേക്ഷിക്കുന്നതിന് ഡിമാറ്റ് അക്കൗണ്ട് നിർബന്ധമാണോ?

അതെ, നിങ്ങൾ ഇന്ത്യയിൽ ഒരു ഐപിഒക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഒരു ഡിമാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്.

എനിക്ക് ഡിമാറ്റ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കഴിയുമോ?

നിങ്ങൾ ഷെയറുകൾ അല്ലെങ്കിൽ സെക്യൂരിറ്റീസ് വിൽക്കുമ്പോൾ, നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടിൽ പ്രതിഫലിക്കാൻ ഏതാനും ദിവസമെടുക്കും നിങ്ങൾക്ക് തുക കാണാനാകുമ്പോൾ, നിങ്ങളുടെ ട്രേഡിംഗ് അക്കൗണ്ട് വഴി നിങ്ങൾക്ക് പണം പിൻവലിക്കാം.

ട്രേഡിംഗ് അക്കൗണ്ട് തുറക്കാതെ എനിക്ക് ഡിമാറ്റ് അക്കൗണ്ട് തുറക്കാൻ കഴിയുമോ?

നിങ്ങൾ സമ്പത്ത് നിക്ഷേപിക്കാനും വളർത്താനും ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾക്ക് ഒരു ഡിമാറ്റ് അക്കൗണ്ട് മാത്രമല്ല, ഒരു ട്രേഡിംഗ് അക്കൗണ്ട് ആവശ്യമാണ്. ഡിജിറ്റൽ ഫോർമാറ്റിൽ സെക്യൂരിറ്റികൾക്കായുള്ള ഒരു റിപോസിറ്ററിയായി ഡിമാറ്റ് അക്കൗണ്ട് പ്രവർത്തിക്കുന്നു. ട്രേഡുകൾ നിക്ഷേപിക്കുന്നതിനും നടപ്പിലാക്കുന്നതിനും, നിങ്ങൾക്ക് ഒരു ട്രേഡിംഗ് അക്കൗണ്ട് ആവശ്യമാണ്, അതിലൂടെ നിങ്ങളുടെ സെക്യൂരിറ്റികൾ ഡീമാറ്റ് അക്കൗണ്ടിൽ സൂക്ഷിക്കാം. അതിനാൽ, ഒരു ട്രേഡിംഗ് അക്കൗണ്ട് ഇല്ലാതെ ഒരു ഡീമാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കുന്നതിൽ അർത്ഥമില്ല.

ഒരു ട്രേഡിംഗ് അക്കൗണ്ട് ഡിമാറ്റ് അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്യേണ്ടത് ആവശ്യമാണോ?

നിങ്ങൾ ഷെയറുകൾ പോലുള്ള ക്യാഷ് സെഗ്മെന്‍റിൽ ട്രേഡ് ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടുമായി നിങ്ങളുടെ ട്രേഡിംഗ് അക്കൗണ്ട് ലിങ്ക് ചെയ്യേണ്ടത് നിർബന്ധമാണ് ട്രേഡുകൾ നിങ്ങളുടെ ട്രേഡിംഗ് അക്കൗണ്ടിൽ നിന്ന് നടപ്പിലാക്കുകയും പ്രോസസ് ചെയ്തതിന് ശേഷം, അവ നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടിൽ പ്രതിഫലിക്കുകയും ചെയ്യും.

നിങ്ങൾ ക്യാഷ് സെഗ്‌മെന്‍റിൽ ട്രേഡ് ചെയ്യുന്നില്ലെങ്കിലും, ലിങ്ക് ചെയ്യുന്നത് ഉചിതമാണ് അതിനാൽ, ഷെയർ ട്രാൻസ്ഫർ ആവശ്യമാണെങ്കിൽ നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടിന്‍റെ വിശദാംശങ്ങൾ നൽകാൻ നിങ്ങൾ സമയം ചെലവഴിക്കേണ്ടതില്ല.

എനിക്ക് എന്‍റെ പുതിയ ട്രേഡിംഗ് അക്കൗണ്ട് ഡീമാറ്റ് അക്കൗണ്ടുമായി ലിങ്ക് ചെയ്യാൻ കഴിയുമോ?

അതെ, ഡിമാറ്റ് അക്കൗണ്ടുമായി നിങ്ങളുടെ പുതിയ ട്രേഡിംഗ് അക്കൗണ്ട് ലിങ്ക് ചെയ്യാം. നിങ്ങൾ നിങ്ങളുടെ ബ്രോക്കറുമായി ബന്ധപ്പെട്ട് ആവശ്യമായ പ്രോസസ് പിന്തുടരണം.

ഡീമാറ്റ് അക്കൗണ്ടിന്‍റെ നിരക്കുകൾ എന്തൊക്കെയാണ്?

ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിന് ബിഎഫ്എസ്എൽ നിരക്കുകൾ ഒന്നും ഈടാക്കുന്നില്ല. ബ്രോക്കറേജ് നിരക്കുകൾ കുറയ്ക്കുന്നതിന് മിതമായ വിലയുള്ള സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ ഒന്ന് നിങ്ങൾക്ക് എളുപ്പത്തിൽ സബ്സ്ക്രൈബ് ചെയ്യാം. വാർഷിക അക്കൗണ്ട് മെയിന്‍റനൻസ് ഫീസ് ബിഎഫ്എസ്എൽ ഈടാക്കുന്നില്ല.

ഇനി എന്തിനാണ് നിങ്ങൾ കാത്തിരിക്കുന്നത്? ഇന്ന് തന്നെ ഒരു ഡിമാറ്റ് അക്കൗണ്ട് തുറന്ന് നിങ്ങളുടെ നിക്ഷേപ യാത്ര ആരംഭിക്കുക!

ഫ്രീഡം പായ്ക്കിന് അക്കൗണ്ട് തുറക്കൽ സൗജന്യമാണ്, 1st വർഷത്തേക്ക് സീറോ ആനുവൽ മെയിന്‍റനൻസ് ചാർജ് (എഎംസി) & 2nd വർഷത്തേക്ക് രൂ. 365+ജിഎസ്‌ടി.
 

നിരാകരണം:
ഞങ്ങളുടെ വെബ്‌സൈറ്റിലും ബന്ധപ്പെട്ട പ്ലാറ്റ്‌ഫോമുകളിലും/വെബ്‌സൈറ്റുകളിലും ഉൾപ്പെടുത്തിയിട്ടുള്ളതോ ലഭ്യമായതോ ആയ വിവരങ്ങൾ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ അപ്‌ഡേറ്റ് ചെയ്യുന്ന വേളയിൽ, മനപൂർവമല്ലാത്ത തെറ്റുകളോ അക്ഷര പിശകുകളോ അല്ലെങ്കിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിൽ കാലതാമസമോ ഉണ്ടായേക്കാം. ഈ സൈറ്റിലും അതുമായി ബന്ധപ്പെട്ട വെബ് പേജുകളിലും അടങ്ങിയിരിക്കുന്ന മെറ്റീരിയൽ റഫറൻസിനും പൊതുവിവരങ്ങൾക്കുമുള്ളതാണ്, ഏതെങ്കിലും പൊരുത്തക്കേട് ഉണ്ടായാൽ ബന്ധപ്പെട്ട പ്രോഡക്ട്/സർവ്വീസ് ഡോക്യുമെന്‍റിൽ സൂചിപ്പിച്ചിരിക്കുന്ന വിശദാംശങ്ങൾ അതേപടി നിലനിൽക്കും. ഇവിടെ അടങ്ങിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് മുമ്പ് വരിക്കാരും ഉപയോക്താക്കളും പ്രൊഫഷണൽ ഉപദേശം തേടേണ്ടതാണ്. പ്രസക്തമായ പ്രോഡക്ട്/സർവ്വീസ് ഡോക്യുമെന്‍റും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും പരിശോധിച്ചതിന് ശേഷം ഏതെങ്കിലും പ്രോഡക്ടും സർവ്വീസും സംബന്ധിച്ച് അറിവോടെയുള്ള തീരുമാനം എടുക്കുക. എന്തെങ്കിലും പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ, ദയവായി ക്ലിക്ക് ചെയ്യുക ഞങ്ങളെ ബന്ധപ്പെടുക.

*നിബന്ധനകളും വ്യവസ്ഥകളും ബാധകം