ഫിക്‌സഡ് ഡിപ്പോസിറ്റിൽ ICRA റേറ്റിംഗും അതിന്‍റെ ഗുണഫലവും

ഒരു കടോപാധിയില്‍ നിക്ഷേപം നടത്തുന്നതിനു മുമ്പ്, നിങ്ങൾ അതിലുൾപ്പെടുന്ന റിസ്ക്കിനെപ്പറ്റി ആലോചിക്കേണ്ടത് അനിവാര്യമാണ്. ഈ റിസ്ക്കുകളെപ്പറ്റി ബോദ്ധ്യമുണ്ടായിരിക്കുന്നത്, നിങ്ങളെ നഷ്ടങ്ങളൊഴിവാക്കി നിക്ഷേപത്തില്‍ നിന്നും സുനിശ്ചിതമായ റിട്ടേൺസ് ഉറപ്പു നല്‍കി സമർത്ഥമായ നിക്ഷേപ തീരുമാനങ്ങളെടുക്കുവാൻ സഹായിക്കുന്നു.
നിങ്ങൾ നിക്ഷേപം തുടങ്ങുന്നതിനു മുമ്പ്, നിക്ഷേപത്തിനായി ഏറ്റവും മികച്ച ഫൈനാൻഷ്യർമാരെ തിരഞ്ഞെടുക്കുന്നതിന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾക്ക് നിങ്ങളെ സഹായിക്കുവാനാകും. ഇൻവെസ്റ്റ്മെൻ്റ് ഇൻഫർമേഷൻ & ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന പേരിലറിയപ്പെട്ടിരുന്ന ICRA, അത്തരത്തിലുള്ള ഒരു ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയാണ്.
മുൻപന്തിയില്‍ നിന്നിരുന്ന ഫൈനാൻഷ്യർമാരാല്‍ 1991 സ്ഥാപിതമായ ICRA ഒരു സ്വതന്ത്ര പ്രൊഫഷണല്‍ ഇൻവെസ്റ്റ്മെെൻ്റ് ഇൻഫർമേഷൻ & ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയാണ്.
 

എന്താണ് ICRA റേറ്റിംഗിൻ്റെ പങ്ക്?

ICRAയുടെ ക്രെഡിറ്റ് റേറ്റിംഗ്സ് ഫൈനാൻഷ്യർമാരുടെ പലിശ തിരിച്ചടവുകൾക്കുള്ള ബാദ്ധ്യതയും മുതല്‍ തുക തിരിച്ചടയ്ക്കുന്നതിനുള്ള ബാദ്ധ്യതയും നിറവേറ്റുന്നതിനുള്ള ആപേക്ഷികമായ ശേഷിയെ ബാധിക്കുന്ന റിക്സുകളെ വിലയിരുത്തി ഒരു അഭിപ്രായം രൂപീകരിക്കുവാൻ സഹായിക്കുന്നു. ICRAയുടെ റേറ്റിംഗ്സ് പ്രകാരം സംരംഭകർക്ക് ഒരു ഉപാധിയുടെ വിപണി സാദ്ധ്യതകൾ വർധിപ്പിക്കുവാനാകും, കൂടാതെ ഡിപ്പോസിറ്റേഴ്സിനും വായ്പയെടുക്കുന്നവർക്കും കടോപാധിയില്‍ നിക്ഷേപിക്കുന്ന തുകയുടെ ആപേക്ഷിക സുരക്ഷിതത്വത്തെപ്പറ്റി നിഷ്പക്ഷമായ ഒരു അഭിപ്രായം രൂപപ്പെടുത്താനും സഹായിക്കും.

ICRA’യുടെ ക്രെഡിറ്റ് റേറ്റിംഗ്സ് നിരവധി തലങ്ങളില്‍ സഹായകമാകുന്നതാണ്. അവ രൂപീകൃതമായിട്ടുള്ളത്:
     • സംരംഭകരായ നിക്ഷേപകരേയും വ്യക്തികളായ നിക്ഷേപകരേയും അല്ലെങ്കില്‍ ക്രെഡിറ്റേഴ്സിനേയും ബോധവല്‍ക്കരിക്കാനും വഴി കാട്ടുവാനുമാണ്
     • കടം വാങ്ങുന്നവരേയും കടം കൊടുക്കുന്നവരേയും ഫൈനാൻഷ്യല്‍, മൂലധന വിപണിയില്‍ നിന്നും വൈവിദ്ധ്യമാർന്ന നിക്ഷേപക സമൂഹത്തിനുള്ളിലെ കൂടുതല്‍ വിഭവങ്ങൾ പ്രയോജനപ്പെടുത്തുവാൻ പ്രേരിപ്പിക്കുന്നു
     • ഫൈനാൻഷ്യല്‍ മാർക്കറ്റുകളുടെ സുതാര്യത പ്രോല്‍സാഹിപ്പിക്കുന്നു
     • ഇടനിലക്കാർക്ക് ധന സമാഹരണ പ്രക്രിയ എളുപ്പമാക്കുന്നു

കടോപാധികളെക്കുറിച്ചുള്ള കൃത്യവും നിഷ്പക്ഷവും ആയ അഭിപ്രായങ്ങളിലൂടെ കടം നല്‍കുന്നവർക്ക് അവരുടെ ഉപാധികളുടെ വിപണി സാദ്ധ്യതകൾ വർധിപ്പിക്കാനാകും, അതു വഴി അവരുടെ വിപണിയിലെ സാമ്പത്തിക നില മെച്ചപ്പെടുത്തുവാനും.

ICRAയുടെ ക്രെഡിറ്റ് റേറ്റിംഗ് മാനദണ്ഡങ്ങൾ എന്തെല്ലാം?

ആസ്തികളുടെ മേന്മ ഫൈനാൻഷ്യർമാരുടെ ആസ്തി പോർട്ട്ഫോളിയോയും, അവരുടെ ഉപഭോക്താക്കളുടെ ക്രെഡിറ്റ് മേന്മയും കൈകാര്യം ചെയ്യുന്നതിനും ഉള്ള ശേഷിയെ പ്രതിഫലിപ്പിക്കുന്നു. ICRAയുടെ റേറ്റിംഗ്സ്, ഫണ്ടിൻ്റെ ഏറ്റവും ഉയർന്ന സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന സൂചികയിലൂടെ, ഡിപ്പോസിറ്റേഴ്സിനെ ശരിയായ നിക്ഷേപ തീരുമാനങ്ങളെടുക്കുവാൻ സഹായിക്കുന്നു. .
ഈ റേറ്റിങ്സ് പല ഘടകങ്ങളുടേയും അടിസ്ഥാനത്തിലാണ് നല്‍കപ്പെടുന്നത്, ലഭ്യമായ വിവരങ്ങൾ, നടത്തിയ വിശകലനങ്ങൾ, മാനേജ്മെൻ്റുമായി നടത്തിയ കൂടിക്കാഴ്ചകൾ എന്നിവയാണവ. .
ഫിക്സഡ് ഡിപ്പോസിറ്റ് റേറ്റിംഗിനായുള്ള ICRAയുടെ റേറ്റിംഗ് സംവിധാനത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ ഇവിടെക്കൊടുക്കുന്നു:

വിലയിരുത്തല്‍ അർത്ഥം
MAAA ഏറ്റവും ഉയർന്ന ക്രെഡിറ്റ് മേന്മ
MAA ഉയർന്ന ക്രെഡിറ്റ് മേന്മ
MA ആവശ്യത്തിനുള്ള ക്രെഡിറ്റ് മേന്മ
MB അപര്യാപ്തമായ ക്രെഡിറ്റ് മേന്മ
MC റിസ്ക് സാദ്ധ്യതയുള്ള ക്രെഡിറ്റ് മേന്മ
MD ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് മേന്മ
ICRAയുടെ ക്രെഡിറ്റ് റേറ്റിംഗ്സ് സുരക്ഷയുടെ ഒരു അളവുകോല്‍ ആണ്, അവ ഉപയോഗിച്ച് ബാദ്ധ്യതകൾ സമയത്തിന് അടച്ചു തീർക്കുമോ എന്നതില്‍ നിങ്ങൾക്ക് ഒരു ഉറപ്പ് നേടാനാവും. കൂടാതെ ഉപാധിയ്ക്ക് ഉണ്ടാവാനിടയുള്ള വീഴ്ചകളെപ്പറ്റി ഒരു വിദഗ്ധ അഭിപ്രായം രൂപപ്പെടുത്തിയെടുക്കുവാനും സാധിക്കും. .

ICRA റേറ്റിംഗ്‍സ് ഡിപ്പോസിറ്റേഴ്സിനെ ബാധിക്കുന്നതെങ്ങിനെ?

ഫിക്സഡ് ഡിപ്പോസിറ്റുകൾ പൊതുവേ ഒരു നിശ്ചിത കാലയളവിനുള്ളില്‍ നിങ്ങൾക്ക് സുസ്ഥിരമായ റിട്ടേൺസ് നേടാനാവുന്ന സുരക്ഷിതമായ നിക്ഷേപ ഉപാധികളായാണ് കണക്കാക്കപ്പെടുന്നത്. മിക്കപ്പോഴും, ഉയർന്ന റിട്ടേൺസ് പ്രദാനം ചെയ്യുന്നു എന്നതുകൊണ്ട് തന്നെ കൂടുതല്‍ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ഫൈനാൻഷ്യർമാരെ തിരഞ്ഞെടുക്കുവാൻ പ്രേരിപ്പിക്കും. എന്നാല്‍ ഇത് കൂടുതല്‍ അപകടമുണ്ടാക്കും, ഡിപ്പോസിറ്റേഴ്സിന് നിക്ഷേപിച്ച പണം കൂടി നഷ്ടമാവാനും ഇത് ഇടയാക്കും.
എന്നാല്‍, ICRAയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉപയോഗിച്ച്, നിങ്ങൾക്ക് നിങ്ങളുടെ ഫണ്ടിൻ്റെ സുരക്ഷ ഉറപ്പു വരുത്തുകയും ശരിയായ ഫൈനാൻഷ്യർമാരെ തിരഞ്ഞെടുക്കുകയും ചെയ്യാം. നിങ്ങൾക്ക് റേറ്റിംഗ്സ് താരതമ്യപ്പെടുത്തി ഏറ്റവും ഉയർന്ന പലിശ നിരക്കുകൾ പ്രദാനം ചെയ്യുന്ന ഫൈനാൻഷ്യറെ തിരഞ്ഞെടുക്കാവുന്നതാണ്, അതോടൊപ്പം ICRAയുടെ ഉയർന്ന സുരക്ഷാ റേറ്റിംഗ്സ് ഉറപ്പു വരുത്തുകയും ചെയ്യാം.
 

ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ ICRA റേറ്റിംഗ്‍സ് എത്രയാണ്?

ബജാജ് ഫിനാൻസ് ഫിക്സഡ് ഡിപ്പോസിറ്റുകൾ ICRAയുടെ MAAA (സ്റ്റേബിൾ) ആണുള്ളത്, അത് ഉയർന്ന സുരക്ഷയും കുറഞ്ഞ നിക്ഷേപ റിസ്ക്കും സൂചിപ്പിക്കുന്നു. കൂടാതെ ബജാജ് ഫൈനാൻസ് FDകൾക്ക് CRISILൻ്റെ FAAA/സ്റ്റേബിൾ റേറ്റിംഗും ഉണ്ട്, അത് അവയില്‍ നിക്ഷേപിക്കുന്നതിനുള്ള മറ്റൊരു കാരണമാണ്.

CRISILൻ്റേയും ICRAൻ്റേയും ഏറ്റവും ഉയർന്ന സുരക്ഷാ റേറ്റിംഗ്സിലൊന്ന് കരസ്ഥമാക്കിയിട്ടുള്ള ബജാജ് ഫൈനാൻസ് ഡിപ്പോസിറ്റേഴ്സിന് പലതരം ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്, ആ ആനുകൂല്യങ്ങളില്‍ ചിലതാണ്:
     • ഉയർന്ന പലിശ നിരക്കുകൾ – വിപണിയില്‍ ലഭ്യമായിട്ടുള്ളതില്‍ ഏറ്റവും ഉയർന്ന പലിശ നിരക്കുകളിലൊന്നാണ് ബജാജ് ഫൈനാൻസ് നല്‍കുന്നത്, അത് ഏവരും തിരഞ്ഞെടുക്കുന്ന ഫൈനാൻഷ്യറായി ബജാജ് ഫൈനാൻസിനെ മാറ്റുന്നു. പ്രദാനം ചെയ്യുന്ന ഉയർന്ന പലിശ നിരക്കുകൾക്കു പുറമേ,
      ബജാജ് ഫിനാൻസ് FDകൾ നൽകുന്നു 0.25% സീനിയർ സിറ്റിസെൻസിന് ഉയർന്ന പലിശ നിരക്കുകൾ.
     • മിനിമം ഡിപ്പോസിറ്റ് തുക രൂ.25,000 മാത്രം – ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റുകളില്‍ നിങ്ങൾക്ക് വെറും രൂ.25,000 വെച്ച് നിക്ഷേപിക്കുവാൻ തുടങ്ങാവുന്നതാണ്.
     • ഫ്ലെക്സിബിൾ കാലയളവ് – നിങ്ങൾക്ക് നിങ്ങളുടെ കാലാവധി എളുപ്പത്തിൽ തിരഞ്ഞെടുക്കാവുന്നതാണ്, നിക്ഷേപിക്കല്‍ ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റുകളില്‍ നടത്തുമ്പോൾ
     • പീരിയോഡിക് പലിശ വരവുകൾക്കുള്ള ഓപ്ഷനുകൾ ലഭ്യമാണ് –ബജാജ് ഫൈനാൻസ് FDകളില്‍, നിങ്ങൾക്ക് പീരിയോഡിക് പലിശ വരവുകളില്‍ നിന്ന് പണം നേടുവാനുള്ള ഓപ്ഷൻ മാത്രമല്ല, നിങ്ങളുടെ സൌകര്യത്തിന് അനുയോജ്യമായ ഫ്രീക്വൻസികൾ തിരഞ്ഞെടുക്കുന്നതിനും ഉള്ള സൌകര്യമുണ്ട്.

ഇന്നുതന്നെ ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റുകളില്‍ നിക്ഷേപിക്കുവാൻ തുടങ്ങൂ, ഉറച്ച റിട്ടേൺസില്‍ നിന്നും ഒരു ഫ്ലെക്സിബിൾ ആയ കാലയളവില്‍ സുസ്ഥിരമായ റിട്ടേൺസില്‍ നിന്നും ആനുകൂല്യങ്ങൾ നേടൂ, കൂടാതെ ഓൺലൈൻ അപേക്ഷാ ക്രമം വളരെ ലളിതവുമാണ്.

ഇപ്പോഴും എന്തെങ്കിലും സംശയം ബാക്കിയുണ്ടോ? പരിശോധിക്കുക കസ്റ്റമർ പോർട്ടൽ നിക്ഷേപകരുടെ നിഷ്പക്ഷമായ അഭിപ്രായങ്ങൾ വായിച്ചറിയുന്നതിന്, അല്ലെങ്കിൽ നേരിട്ട് ബന്ധപ്പെടാം ബജാജ് ഫൈനാന്‍സ് കസ്റ്റമര്‍ കെയര്‍.