ലോണ്‍ റീപേമെന്റ് അല്ലെങ്കില്‍ ഫോർക്ലോഷർ എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്?
ഹൌസിംഗ് ലോണ്‍ റീപേമെന്റ് എന്നത് ബാക്കിയുള്ള ലോണ്‍ തുക EMI കളായി അടയ്ക്കുന്നതിന് പകരം ഒറ്റ തവണയായി റീപേമെന്റ് ചെയ്യുന്നതാണ്.നിങ്ങളുടെ നിശ്ചിത EMI കാലയളവിനു മുൻപ് വായ്പ റീപേ ചെയ്യാന്‍ കഴിയുന്ന നിങ്ങളുടെ ഹോം ലോണ്‍ പ്രക്രിയയുടെ നിലവിലുള്ള ഭാഗമാണ് ഇത്.നിങ്ങൾ ഇതിനകം അടച്ച EMIകളുടെ എണ്ണം നിങ്ങൾക്ക് തിരഞ്ഞെടുക്കാം ഒപ്പം നിങ്ങളുടെ ലോണ്‍ ഫോര്‍ക്ലോസ് ചെയ്യാനുദ്ദേശിക്കുന്ന മാസവും.ഇത് ഫോർക്ലോഷർ തുക കണ്ടെത്താന്‍ നിങ്ങളെ സഹായിക്കും.
ഹോം ലോണ്‍ റീപേമെന്റ് കാൽക്കുലേറ്റർ എങ്ങനെ ഉപയോഗിക്കാം?
ഈ കാൽക്കുലേറ്റർ ഉപയോഗിക്കുന്നത് വളരെ എളുപ്പമാണ്. ഇനിപറയുന്ന വിശദാംശങ്ങൾ നൽകുക:
1. നിങ്ങളുടെ ലോണ്‍ തുക ( രൂ.1 ലക്ഷത്തിനും രൂ.50 ലക്ഷത്തിനും ഇടയ്ക്ക്)
2. കാലയളവ് (1 മുതല്‍ 20 വര്‍ഷങ്ങള്‍ക്കിടയില്‍)
3. പലിശ നിരക്ക്
4. നിങ്ങൾ ഇതിനകം അടച്ച EMIകളുടെ എണ്ണം
5. നിങ്ങളുടെ ലോണ്‍ ഫോര്‍ക്ലോസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന മാസം
എന്താണ് ഫോർക്ലോഷർ മാസം?
നിങ്ങളുടെ ലോണ്‍ കാലയളവില്‍ എപ്പോഴാണോ ലോണ്‍ തുക മുഴുവന്‍ മുന്‍കൂറായി റീപേ ചെയ്യുന്നത് ആ മാസമാണ് ഇത്.ഉദാഹരണത്തിന്,നിങ്ങളുടെ ലോണ്‍ കാലയളവ് 5 വര്‍ഷം (60 മാസം) ആണെങ്കില്‍, 3 വര്‍ഷവും 4 മാസത്തിനും (40ത് മാസം) ശേഷം മുഴുവന്‍ ലോണ്‍ തുകയും റീപേ ചെയ്യുന്നെങ്കില്‍ ആ (40ാമത്) മാസമായിരിക്കും നിങ്ങളുടെ ഫോർക്ലോഷർ മാസം.
ഫോർക്ലോഷറില്‍ ലാഭിക്കാനായ പലിശ തുക എത്രയാണ്?
പല ബാങ്കുകളും ഫൈനാൻഷ്യൽ സ്ഥാപനങ്ങളും നിങ്ങൾ അടയ്ക്കുന്ന തുകയുടെ 1% മുതൽ 4% വരെ ഫോർക്ലോഷർ ചാർജ് ആയി ഈടാക്കുന്നു.ഞങ്ങള്‍,ബജാജ് ഫിന്‍സേര്‍വ് ഫോർക്ലോഷർ പ്രീപേമെന്റിന് ചാര്‍ജ് ഈടാക്കുന്നില്ല.നിങ്ങളുടെ മുഴുവന്‍ ലോണ്‍ തുകയും മൂലധനത്തിന്റെയും പലിശയുടെയും ഒരു കോമ്പിനേഷന്‍ എന്ന നിലയില്‍ ചാര്‍ജുകള്‍ ഇല്ലാതെ തിരിച്ചടയ്ക്കാന്‍ കഴിയും.ഇപ്രകാരം, ഞങ്ങളുടെ സേവനം പ്രയോജനപ്പെടുത്തി നിങ്ങൾക്ക് പലിശ തുക ലാഭിക്കാനാകും.