ആപ്പ് ഡൌൺലോഡ് ചെയ്യുക image

ബജാജ് ഫിൻസെർവ് ആപ്പ്

image

സ്ത്രീകൾക്കായുള്ള ഫിക്സഡ് ഡിപ്പോസിറ്റ്

സ്ത്രീകൾക്കുള്ള ഫിക്സഡ് ഡിപ്പോസിറ്റുകൾ എങ്ങിനെയാണ് അവരുടെ ഭാവി സുരക്ഷിതമാക്കുന്നത്?

ഇന്ത്യയില്‍ ബാങ്കിങ് സംവിധാനത്തിന്‍റെ ആരംഭം മുതല്‍ക്കു തന്നെ, ഫിക്സഡ് ഡിപ്പോസിറ്റുകൾ (FDകൾ) നിക്ഷേപകർക്കിടയില്‍ വളരെ ജനപ്രീതിയാർജ്ജിച്ച നിക്ഷേപ ഉപാധികളാണ്. കൂടാതെ ഇന്നും സുനിശ്ചിതമായ റിട്ടേൺസ് ഉറപ്പു നല്‍കുന്നതിനാല്‍ അവ ഏറ്റവുമധികം ആളുകൾ തിരഞ്ഞെടുക്കുന്ന നിക്ഷേപ ഉപാധികളിലൊന്നായി തുടരുന്നു.

ഫൈനാൻഷ്യല്‍ വിപണിയില്‍ നിക്ഷേപ ഉപാധികൾക്ക് ക്ഷാമമൊന്നുമില്ല. എന്നാല്‍ അവയില്‍ കൂടുതലും വിപണിയെ ആശ്രയിച്ചാണിരിക്കുന്നത്, വിപണിയിലെ നിരന്തരമുള്ള വ്യതിയാനങ്ങൾ റിട്ടേൺസിനെ ബാധിക്കുമെന്നുള്ളതു കൊണ്ടാണ് ഇത്. നിങ്ങൾ ഒരു റിസ്കും എടുക്കാൻ താല്‍പര്യപ്പെടാത്ത വ്യക്തിയും സുരക്ഷിതമായ നിക്ഷേപ സാദ്ധ്യത തേടുന്നയാളും ആണെങ്കില്‍, ഫിക്സഡ് ഡിപ്പോസിറ്റകളാണ് ശരിയായ വഴി.

FD (ഫിക്സഡ് ഡിപ്പോസിറ്റുകൾ) ബാങ്കുകളും NBFCകളും പ്രദാനം ചെയ്യുന്നത് ഉയർന്ന പലിശയോടെയാണ്, ഇത് സേവിംഗ്സ് അക്കൗണ്ടുകളേക്കാൾ അവയെ ലാഭകരമാക്കുന്നു. മൂലധന സംരക്ഷണവും ഉറച്ച റിട്ടേൺസും പ്രദാനം ചെയ്യുന്ന FDകൾക്ക് നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുവാനും നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഫണ്ടുകൾ നിങ്ങളുടെ പക്കലുണ്ടെന്നുറപ്പു വരുത്തുവാനും സാധിക്കുന്നു.

അവയെപ്പറ്റി കൂടുതലറിയുവാൻ വായിക്കുക:

ഫിക്സഡ് ഡിപ്പോസിറ്റുകളുടെ ഇനങ്ങൾ

ഫിക്സഡ് ഡിപ്പോസിറ്റുകൾ രണ്ടു തരമുണ്ട്:

  • ബാങ്കുകൾ നൽകുന്ന ബാങ്ക് നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസിന്റെ രൂപത്തിൽ രൂ1, 00, 000 വരെ സുരക്ഷാ വലയം ഉണ്ടായിരിക്കും. ബാങ്ക് ഡിപ്പോസിറ്റുകളുടെ സാഹചര്യത്തില്‍ പലിശ പേഔട്ടുകള്‍ താഴ്ന്നവയായിരിക്കും.
  • ഫൈനാൻഷ്യല്‍ കമ്പനികളുടേയും NBFCകളുടേയും കമ്പനി ഡിപ്പോസിറ്റുകൾക്ക് പൊതുവേ പലിശ വരവുകൾ കൂടുതലായിരിക്കും

നിങ്ങൾ സുരക്ഷയോടൊപ്പം ഉയർന്ന പലിശ റിട്ടേൺസിനു വേണ്ടിയാണ് നോക്കുന്നതെങ്കില്‍ ഉയർന്ന സുസ്ഥിരതയും സേഫ്റ്റി റേറ്റിങും ഉള്ള കമ്പനി FDകൾ തിരഞ്ഞെടുക്കൂ.

ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകള്‍

നിലവിലുള്ള പലിശ നിരക്ക് നിങ്ങൾ ഒരു FD സ്കീം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളില്‍ ഒന്നാണ്. അതെങ്ങിനെയാണ് പ്രവർത്തിക്കുന്നതെന്നു നോക്കാം:

നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിൽ 1 ലക്ഷം രൂപയുണ്ടെന്നു കരുതുക. സേവിംഗ്സ് അക്കൗണ്ടുകൾ കുറഞ്ഞ പലിശ നിരക്കാണ് പ്രദാനം ചെയ്യുന്നത്, അത് നിങ്ങളുടെ സമ്പാദ്യത്തിന്‍റെ വളർച്ചയെ ബാധിക്കും. ബജാജ് ഫൈനാൻസിനൊപ്പം ആ തുക ഫിക്സഡ് ഡിപ്പോസിറ്റുകളില്‍ നിക്ഷേപിക്കുവാൻ നിങ്ങൾ തീരുമാനിച്ചാല്‍, നിങ്ങൾക്ക് പലിശ തുകയായി ഏകദേശം 7,800 രൂപ വർഷാവസാനം നേടാൻ സാധിക്കും. നിങ്ങൾ നിങ്ങളുടെ പണം ഒരു ദീർഘകാലത്തേയ്ക്ക് മാറ്റിവെയ്ക്കാൻ തയ്യാറാണെങ്കില്‍, ആനുപാതികമായി നിങ്ങളുടെ നേട്ടങ്ങളും വർദ്ധിക്കും.

ഫിക്സഡ് ഡിപ്പോസിറ്റ് സവിശേഷതകളും ആനുകൂല്യങ്ങളും

നിങ്ങൾ അപ്രതീക്ഷിതമായി ഒരു സാമ്പത്തിക നേട്ടം ഉണ്ടാക്കുകയാണെങ്കില്‍ FD സ്കീമുകളില്‍ നിക്ഷേപിക്കുന്ന കാര്യം നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്. ഫിക്സഡ് ഡിപ്പോസിറ്റുകളില്‍ നിക്ഷേപിക്കുന്നതു കൊണ്ടുള്ള മറ്റ് ആനുകൂല്യങ്ങൾ ഇവിടെ കൊടുക്കുന്നു:

  • സുനിശ്ചിതമായ നേട്ടങ്ങൾ: പ്രിൻസിപ്പല്‍ തുകയില്‍ സുനിശ്ചിതമായ പലിശ ലഭിക്കുന്നു. അതിനെ വിപണിയിലെ വ്യതിയാനങ്ങളൊന്നും ബാധിക്കാത്തതിനാല്‍ അത് നിങ്ങൾക്ക് ഒരു വിശ്വസിക്കാവുന്ന നിക്ഷേപ ഉപാധിയായി മാറുന്നു.
  • ഉയർന്ന പലിശനിരക്കുകൾ: സേവിങ്സ് അക്കൌണ്ടുകൾ പ്രദാനം ചെയ്യുന്നതിനേക്കാൾ ഒരുപാട് കൂടുതലാണ് പലിശ നിരക്ക്. നിങ്ങൾക്ക് നിശ്ചിത കാലയളവില്‍ നിങ്ങളുടെ ഫണ്ടുകൾ ഉപയോഗിക്കാൻ സാധിക്കില്ല. എങ്കിലും ഈ ലിക്വിഡിറ്റിയുടെ കുറവ് ഉയർന്ന പലിശ നിരക്ക് പരിഹരിക്കുന്നു. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് സഞ്ചിത പലിശ വരവുകളോ അസഞ്ചിത പലിശ വരവുകളോ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
  • മുതിർന്ന പൗരന്മാർക്കുള്ള ഉയർന്ന പലിശ നിരക്കുകൾ: മുതിർന്ന പൗരന്മാർക്ക് ബജാജ് ഫൈനാൻസിൽ 0.25% ഉയർന്ന പലിശ നിരക്കിന് യോഗ്യതയുണ്ട്.
  • ലോണുകളുടെ ലളിതമായ ലഭ്യത: നിങ്ങളുടെ FDയുടെ നിശ്ചിത പ്രിൻസിപ്പല്‍ തുകയിന്മേല്‍ ലോണുകൾക്ക് അപേക്ഷിക്കുവാൻ നിങ്ങൾക്ക് യോഗ്യതയുണ്ട്.
  • ഫ്ലെക്സിബിൾ കാലയളവ്: FD അക്കൗണ്ടുകളുടെ കാലയളവ് 12 - 60 മാസങ്ങൾ വരെയാണ്. നിങ്ങളുടെ നിലവിലുള്ള എഫ്ഡി അക്കൗണ്ട് അവസാനിപ്പിക്കുന്നതിനും വ്യത്യസ്തമായ കാലയളവുള്ള മറ്റൊരെണ്ണം തുറക്കുന്നതിനും, നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫ്ലെക്സിബിലിറ്റി നിങ്ങള്‍ക്കുണ്ടാകും.
  • ബഡ്ജറ്റ്-ഫ്രണ്ട്ലി: നിങ്ങൾക്ക് ഒരു നാമമാത്രമായ തുകയായ 25000 രൂപ വെച്ച് തുടങ്ങാവുന്നതാണ്

സുരക്ഷിതം: CRISILൻറെ FAAA യും ICRAയുടെ MAAA സുസ്ഥിരതാ റേറ്റിങ്സ് ബജാജ് ഫൈനാൻസില്‍ നിങ്ങളുടെ നിക്ഷേപം ഒരിക്കലും റിസ്കില്‍ ആയിരിക്കുകയില്ല എന്നുറപ്പു നല്‍കുന്നു. നിക്ഷേപത്തിൻറെ കാര്യത്തില്‍ അവരുടെ അച്ഛന്മാരുടേയോ ഭർത്താക്കന്മാരുടേയോ പിന്തുണ നേടുന്നുണ്ടെങ്കിലും കൂടുതല്‍ കൂടുതല്‍ സ്ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരായിക്കൊണ്ടിരിക്കുന്നു. അവരില്‍ പലർക്കും അവരുടെ പണം നിക്ഷേപിക്കുന്ന കാര്യം വരുമ്പോൾ ആത്മ വിശ്വാസം നഷ്ടപ്പെടുന്നു, ഇത് അവർക്ക് നഷ്ടങ്ങളുണ്ടാക്കുന്നു. എന്നാല്‍, ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ കാര്യത്തില്‍ ഈ പേടി വേണ്ട. ബജാജ് ഫൈനാൻസ് അതിൻറെ FD സ്കീമുകളില്‍ ഉയർന്ന പലിശ നിരക്ക് പ്രദാനം ചെയ്യുന്നു, അത് പുതുക്കുമ്പോൾ കൂടുകയും ചെയ്യുന്നു.

ബജാജ് ഫൈനാൻസ് ഓൺലൈൻ FD കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങൾക്ക് കൃത്യമായ മെച്യൂരിറ്റി തുക കണക്കുകൂട്ടാം. ഇത് നിങ്ങളുടെ സാമ്പത്തികം മെച്ചപ്പെടുത്തുന്നതിനും ശരിയായ നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിനും നിങ്ങളെ സഹായിക്കുന്നു. നിങ്ങൾ തൊഴിൽ ചെയ്യുന്ന വ്യക്തിയോ ഒരു വീട്ടമ്മയുമായോ ആയിക്കൊള്ളട്ടെ, ബജാജ് ഫിനാൻസ് FDയിൽ നിങ്ങളുടെ നിക്ഷേപം നിക്ഷേപിക്കുകയും നിങ്ങളുടെ പണം വർദ്ധിക്കാൻ അനുവദിക്കുകയും ചെയ്യുക, എന്നിട്ട് റിസ്കുകൾ എല്ലാം മാറ്റിവയ്ക്കുക.