അവലോകനം:

play

ഇന്ത്യയിലെ ഒട്ടുമിക്ക ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും അവിഭാജ്യ ഘടകമാണ് പടക്കങ്ങൾ. എന്നിരുന്നാലും അവ ഉപയോഗിക്കുന്നത് മൂലം അപകടം, മുറിവ്, അംഗവൈകല്യം എന്നിവ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ബജാജ് ഫിൻസെർവിൽ നിന്നുള്ള ഫയർക്രാക്കർ ഇൻഷുറൻസിലൂടെ, ഫയർക്രാക്കറുമായി ബന്ധപ്പെട്ട പ്രവർത്തികളിലൂടെ സംഭവിക്കുന്ന സാമ്പത്തിക ബാധ്യതകൾക്ക് പരിരക്ഷ നേടാം.

മുറിവുകൾക്കുള്ള ചികിത്സ, അംഗവൈകല്യം മൂലമുണ്ടാകുന്ന വരുമാന നഷ്ടം തുടങ്ങി നിരവധി കാര്യങ്ങൾക്ക് പോളിസി പരിരക്ഷ ഓഫർ ചെയ്യുന്നു. ഉൾക്കൊള്ളുന്നവ, ഉൾക്കൊള്ളാത്തവ, അപേക്ഷാ പ്രക്രിയ, പോളിസിയിലെ മറ്റ് വിവരങ്ങൾ എന്നിവ അറിയാൻ തുടർന്നു വായിക്കുക.

 • ഫയർക്രാക്കർ ഇൻഷുറൻസിന് കീഴിലുള്ള പരിരക്ഷ

 • ഇൻഷുർ ചെയ്ത ഉയർന്ന തുക

  രൂ.549 എന്ന നാമമാത്രമായ പ്രീമിയം തുകയിലൂടെ രൂ.2 ലക്ഷം വരെയുള്ള പരിരക്ഷ ഫയർക്രാക്കർ ഇൻഷുറൻസ് പോളിസി ഓഫർ ചെയ്യുന്നു.

 • സ്ഥിര/ഭാഗിക അംഗവൈകല്യത്തിന് പരിരക്ഷ

  സ്ഥിര, ഭാഗിക അംഗവൈകല്യത്തിന് രൂ. 1 ലക്ഷം വരെയുള്ള പരിരക്ഷ പോളിസി ഓഫർ ചെയ്യുന്നു. താഴെപ്പറയുന്ന സാഹചര്യങ്ങളിൽ പരിരക്ഷ ബാധകമാണ്:
  - കാഴ്ചശക്തി നഷ്ടപ്പെടുന്നു (രണ്ട് കണ്ണുകളും)
  - അവയവങ്ങൾ വേർപെടൽ അല്ലെങ്കില്‍ രണ്ടു കൈകളും രണ്ടു കാലുകളും ഉപയോഗിക്കുന്നതിനുള്ള ശേഷിയില്ലായ്മ
  - അവയവങ്ങൾ വേർപെടൽ അല്ലെങ്കില്‍ രണ്ടു കൈകളും രണ്ടു കാലുകളും ഉപയോഗിക്കുന്നതിനുള്ള ശേഷിയില്ലായ്മ
  - ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുക, ഒരു കൈ അല്ലെങ്കില്‍ ഒരു കാല്‍ വേര്‍പ്പെടുക അല്ലെങ്കില്‍ അവ ഉപയോഗിക്കുവാനുള്ള ശേഷി നഷ്ടപ്പെടുക

 • ചികിത്സാ ചെലവുകൾ പരിരക്ഷിക്കുന്നു

  പടക്കം മൂലമുണ്ടാകുന്ന പരിക്കുകളുടെ ചികിത്സയ്ക്കുള്ള ചികിത്സാ ചെലവുകൾ ഈ പോളിസി പരിരക്ഷിക്കുന്നു. രൂ. 2 ലക്ഷം വരെ ആകസ്മിക ആശുപത്രി പ്രവേശനത്തിനും. രൂ.25,000 ആംബുലൻസ് ചാർജുകൾക്കും ഇത് പരിരക്ഷ നൽകുന്നു.

 • വൈകല്യം മൂലം വരുമാനം നഷ്‌ടപ്പെടുന്നതിനുള്ള പരിരക്ഷ

  ഒരു അപകടം വൈകല്യത്തിന് കാരണമായേക്കാം, ഇത് പതിവ് വരുമാനം നഷ്‌ടപ്പെടുന്നതിലേക്ക് നയിച്ചേക്കാം. ബജാജ് ഫിൻ‌സെർവിൽ‌ നിന്നുള്ള ഫയർ‌ക്രാക്കർ‌ ഇൻ‌ഷുറൻ‌സ് ഉപയോഗിച്ച്, പോളിസിയുടെ നിബന്ധനകൾക്ക് അനുസൃതമായി നിങ്ങൾക്ക് ആഴ്ചയിൽ രൂ. 1,000 വരെ നഷ്ടപരിഹാരം ലഭിക്കും.

  കുട്ടികള്‍ 3 മാസം മുതല്‍ 25 മാസം വരെ പ്രായമുള്ളവരാണെങ്കില്‍ ആശ്രിതര്‍ക്കുള്ള പരിരക്ഷയും ലഭിക്കും.

  ഫയര്‍ ക്രാക്കര്‍ ഇന്‍ഷുറന്‍സ് പോളിസിയില്‍ ആശ്രിതരായ കുട്ടികള്‍/പങ്കാളികള്‍ക്കുള്ള വിശദാംശങ്ങള്‍ ഇവയാണ്.

  കവറേജ് പ്രൊപ്പോസറിനായി ഇൻഷുർ ചെയ്ത തുക ജീവിതപങ്കാളിക്കായി ഇൻഷുർ ചെയ്ത തുക കുട്ടിക്കായി ഇൻഷുർ ചെയ്ത തുക
  സ്ഥായിയായ ഭാഗിക വൈകല്യം രൂ. 200,000 രൂ. 1,00,000 രൂ. 50,000
  ആകസ്മികമായ ആശുപത്രി പ്രവേശനം രൂ. 200,000 രൂ. 200,000 രൂ. 200,000
  റോഡ് ആംബുലൻസ് രൂ. 25,000 രൂ. 25,000 രൂ. 25,000
  വരുമാന നഷ്ടം ഓരോ ആഴ്ചയിലും രൂ. 1,000 ബാധകമല്ല ബാധകമല്ല
 • ഫയർക്രാക്കർ ഇൻഷുറൻസിന് കീഴിലുള്ള ഒഴിവാക്കലുകൾ

 • പ്രായ നിയന്ത്രണങ്ങൾ

  18 വയസ്സിന് താഴെയുള്ളവരും 70 വയസ്സിന് മുകളിലുള്ളവരുമായ വ്യക്തികൾക്ക് ഈ ഇൻഷുറൻസ് പോളിസി വാങ്ങാൻ യോഗ്യതയില്ല.

 • മറ്റ് കാരണങ്ങളാൽ സംഭവിച്ച പരിക്കുകൾ

  പടക്കങ്ങൾ മൂലമുണ്ടാകാത്ത പരിക്കുകളുടെ ചികിത്സയ്ക്കുള്ള മെഡിക്കൽ ചെലവുകൾ ഫയർക്രാക്കർ ഇൻഷുറൻസിന്‍റെ പരിധിയിൽ വരില്ല.

 • നിലവിലുള്ള വൈകല്യങ്ങൾ

  മുമ്പത്തെ അപകടത്തിൽ നിന്ന് ഉണ്ടായിട്ടുള്ള വൈകല്യം മൂലം ആശുപത്രി പ്രവേശനം വരുമ്പോൾ ഈ പോളിസിയുടെ പരിധിയിൽപ്പെടില്ല.

ഫയർക്രാക്കർ ഇൻഷുറൻസിനായി എങ്ങനെ അപേക്ഷിക്കാം?

ഒരു ഫയർക്രാക്കർ ഇൻഷുറൻസിനായി അപേക്ഷിക്കുന്നത് വേഗതയേറിയതും പ്രശ്‌നരഹിതവുമാണ്. നിങ്ങൾ ചെയ്യേണ്ടത് അപേക്ഷാ ഫോം പൂരിപ്പിച്ച് ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്, UPI, നെറ്റ് ബാങ്കിംഗ് പോലുള്ള ഏതെങ്കിലും സൗകര്യപ്രദമായ പേമെന്‍റ് രീതി ഉപയോഗിച്ച് പേമെന്‍റ് നടത്തുക എന്നതാണ്.

ഫയർക്രാക്കർ ഇൻഷുറൻസ് എങ്ങനെ ക്ലെയിം ചെയ്യാം?

താഴെപ്പറയുന്നവ വഴി ഇൻ‌ഷുററുമായി ബന്ധപ്പെടുന്നതിലൂടെ നിങ്ങളുടെ നിലവിലുള്ള ഫയർ‌ക്രാക്കർ‌ ഇൻ‌ഷുറൻ‌സ് പോളിസിയിൽ‌ ഒരു ക്ലെയിം സമർപ്പിക്കാൻ‌ കഴിയും:

ഞങ്ങളെ ബന്ധപ്പെടുക

പ്രൊഡക്ട് സംബന്ധമായ ഏത് അന്വേഷണത്തിനും ഒരു ഇമെയില്‍ വഴി ഞങ്ങളുമായി ബന്ധപ്പെടുക pocketservices@bajajfinserv.in.

ഒരു പുതിയ പോക്കറ്റ് ഇൻഷുറൻസ് പ്രൊഡക്ട് മനസ്സിൽ ഉണ്ടോ? നിങ്ങളുടെ ആശയം സമർപ്പിക്കുകയും ആവേശകരമായ ഒരു സമ്മാനം നേടാനുള്ള അവസരം ഒരുക്കുകയും ചെയ്യുക!

ബജാജ് ഫിന്‍സെര്‍വ് നിങ്ങളുടെ അനുദിന ആവശ്യത്തിനുള്ള പോക്കറ്റിന് ഇണങ്ങിയ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്നു.

നിങ്ങളുടെ ആഗ്രഹം എന്‍റര്‍ ചെയ്യുക

ഉദാഹരണം: റിംഗ് ഇന്‍ഷുറന്‍സ്, പെറ്റ് ഇന്‍ഷുറന്‍സ്

ഒരു പുതിയ പോക്കറ്റ് ഇൻഷുറൻസ് പ്രൊഡക്ട് മനസ്സിൽ ഉണ്ടോ? നിങ്ങളുടെ ആശയം സമർപ്പിക്കുകയും ആവേശകരമായ ഒരു സമ്മാനം നേടാനുള്ള അവസരം ഒരുക്കുകയും ചെയ്യുക!

പൂർണ പേര്

Please enter First Name Last Name

ഇമെയിൽ ഐഡി

ദയവായി സാധുതയുള്ള ഇമെയിൽ ഐഡി എന്‍റർ ചെയ്യുക

നിങ്ങള്‍ക്ക് നന്ദി

നിങ്ങളുടെ ആശയം തിരഞ്ഞെടുക്കപ്പെട്ടാല്‍ ഞങ്ങള്‍ നിങ്ങളെ ബന്ധപ്പെടുന്നതാണ്.

ന്യൂസ്‍ലെറ്റർ സബ്സ്ക്രൈബ് ചെയ്യുക

ബജാജ് ഫിൻ‌സെർവിലെ പേഴ്സണൽ ലോണിനെ കുറിച്ച് നിങ്ങൾ അറിയേണ്ടത്

ആളുകൾ ഇതും പരിഗണിക്കുന്നു