കോൾ, SMS, ഇ-മെയിൽ എന്നിവയിലൂടെ ഞങ്ങളെ സമീപിക്കുക അല്ലെങ്കിൽ ഞങ്ങളുടെ ബ്രാഞ്ച് ഓഫീസുകളിൽ സന്ദർശിക്കുക.

Contact Us FAQ

  1. ഞങ്ങളെ സമീപിക്കുക
  2. >
  3. റെസല്യൂഷൻ പ്ലാൻ സംബന്ധിച്ച FAQകൾ (COVID-19)

റെസല്യൂഷൻ പ്ലാൻ സംബന്ധിച്ച FAQകൾ (COVID-19)

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ബജാജ് ഫൈനാന്‍സ് ലിമിറ്റഡ് ("BFL") അതിന്‍റെ ഉപഭോക്താക്കള്‍ക്ക് റെസല്യൂഷന്‍ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നുണ്ടോ?

ആഗസ്റ്റ് 6, 2020 ലെ COVID -19 അനുബന്ധ സമ്മർദ്ദം മുൻനിർത്തിയുള്ള റെസല്യൂഷൻ ഫ്രെയിംവർക്കിനെ കുറിച്ചുള്ള RBI മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അനുസരിച്ച് യോഗ്യരായ ഉപഭോക്താക്കൾക്ക് BFL റെസല്യൂഷൻ പ്ലാൻ‌ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ എക്സ്പീരിയ https://bit.ly/3im2vdk സന്ദർശിച്ച് ഉപഭോക്താക്കൾക്ക് ഈ സൗകര്യം നേടാനാകും കൂടാതെ “ഓഫർ സെക്ഷൻ” പരിശോധിക്കുക.

റെസല്യൂഷന്‍ പ്ലാന്‍ എന്നാല്‍ എന്താണ്?

• COVID- 19 മഹാമാരി മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മൂലം ഉപഭോക്താക്കൾക്ക് എല്ലാം കടുത്ത സാമ്പത്തിക സമ്മർദ്ദമാണ് നേരിടേണ്ടി വരുന്നത്, അതിനാലാണ് റെസല്യൂഷൻ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

• നല്ല റീപേമെന്‍റ് ട്രാക്ക് റെക്കോർഡ് ഉള്ള, BFL ന്‍റെ പോളിസി അനുസരിച്ച് യോഗ്യതയുള്ള, ബാധിക്കപ്പെട്ട ഉപഭോക്താക്കൾക്കാണ് ഇത് ലഭിക്കുക.

• വരുമാനം ആർജ്ജിക്കാനുള്ള കഴിവിനെ അപേക്ഷിച്ച് ലോൺ ബാധ്യത ആനുപാതികം അല്ലാതാകുന്നതുമൂലം ബിസിനസ്സിന്‍റെ ദീർഘകാല ലാഭക്ഷമതയിൽ ഉണ്ടാകാവുന്ന ആഘാതം ലഘൂകരിക്കാൻ ഉപഭോക്താക്കളെ സഹായിക്കുക എന്നതാണ് റെസല്യൂഷൻ പ്ലാനിന്‍റെ ഉദ്ദേശ്യം. റെസല്യൂഷൻ പ്ലാനിന് കീഴിൽ ലോൺ EMI തുക കുറച്ചും, ലോൺ കാലാവധി നീട്ടി നൽകിയുമാണ് സഹായം ലഭിക്കുക.

• യോഗ്യതയുള്ള കോർപ്പറേറ്റുകൾക്ക്, ഉടമസ്ഥതയിൽ മാറ്റം വരുത്താതെ, നിർദ്ദിഷ്ട വ്യവസ്ഥകൾക്ക് വിധേയമായി, റെസല്യൂഷൻ പ്ലാനും, പേഴ്‍സണൽ ലോണും ലഭ്യമാക്കാൻ കഴിയും.

• യോഗ്യരായ ഉപഭോക്താക്കൾക്ക് റെസല്യൂഷൻ പ്ലാൻ നൽകുന്നത്, അതുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നതിനും പാലിക്കുന്നതിനും വിധേയമായിട്ടാണ്.

ലോക്ക്ഡൗൺ കാലയളവിൽ ഫെബ്രുവരി, 29, 2020 ന് ശേഷം പുതിയ ലോണുകൾ അനുവദിച്ചാൽ റെസല്യൂഷൻ പ്ലാൻ ബാധകമാകുമോ?

ഇല്ല. RBI മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഈ ഫ്രെയിംവർക്കിന് കീഴിൽ 'സ്റ്റാൻഡേർഡ്' എന്ന് ക്ലാസ്സിഫൈ ചെയ്തതും, എന്നാൽ മാർച്ച് 1, 2020 പ്രകാരം ലെൻഡിംഗ് സ്ഥാപനത്തിൽ 30 ദിവസത്തിൽ കൂടുതൽ മുടക്കം വന്നിട്ടില്ലാത്തതുമായ അക്കൗണ്ടുകൾക്ക് മാത്രമാണ് റെസല്യൂഷന് യോഗ്യത.

ഞാൻ റെസല്യൂഷൻ പ്ലാൻ നടപ്പിലാക്കാൻ അപേക്ഷിച്ചാൽ എന്‍റെ ക്രെഡിറ്റ് ബ്യൂറോ റെക്കോർഡുകളെ ബാധിക്കുമോ?

• നിങ്ങൾക്ക് യോഗ്യതയുണ്ടെങ്കിൽ, നിങ്ങൾ റെസല്യൂഷൻ പ്ലാൻ ലഭ്യമാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ക്രെഡിറ്റ് ബ്യൂറോ റെക്കോർഡുകൾ ലഭ്യമായ റെസല്യൂഷൻ പ്ലാനിന്‍റെ വിവരങ്ങൾ വെച്ച് അപ്‍ഡേറ്റ് ചെയ്യുന്നതാണ്.

• നിങ്ങളുടെ ബ്യൂറോ റിപ്പോർട്ടുകളിൽ നിങ്ങൾ റെസല്യൂഷൻ പ്ലാനിന് കീഴിൽ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്ന് കാണാവുന്നതാണ്. എന്നിരുന്നാലും, ഓരോ സ്ഥാപനത്തിന്‍റെയും വായ്പ്പാ പോളിസി വ്യത്യസ്തം ആകാമെന്നതിനാൽ മറ്റ് ബാങ്കുകൾ/സാമ്പത്തിക സ്ഥാപനങ്ങൾ അതെങ്ങനെ പരിഗണിക്കുമെന്നതിൽ BFL ന് യാതൊരു പങ്കുമില്ല.

റെസല്യൂഷൻ പ്ലാനിനായുള്ള അഭ്യർത്ഥന എനിക്ക് എപ്പോഴാണ് നൽകാൻ കഴിയുക?

• നിങ്ങൾക്ക് ഞങ്ങളുടെ കസ്റ്റമർ കെയർ പോർട്ടൽ എക്സ്‍പീരിയ https://bit.ly/3iM2vDk സന്ദർശിച്ച് റെസല്യൂഷൻ പ്ലാൻ തിരഞ്ഞെടുക്കാം, “ഓഫർ സെക്ഷൻ” പരിശോധിച്ച് ഡ്രോപ്പ് ഡൌണിൽ നിന്ന് റെസല്യൂഷൻ പ്ലാൻ തിരഞ്ഞെടുത്ത് ലഭ്യമായ ഓഫറിന് നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്.

• നിങ്ങൾക്ക് ഞങ്ങളുടെ കോണ്ടാക്ട് സെന്‍റർ നമ്പറിൽ വിളിക്കാം, അല്ലെങ്കിൽ കസ്റ്റമർ സർവ്വീസ് ബ്രാഞ്ചുകൾ സന്ദർശിക്കാം. ബന്ധപ്പെടാനുള്ള കൂടുതൽ വിവരത്തിന് ഇവിടെ https://www.bajajfinserv.in/reach-us ക്ലിക്ക് ചെയ്യുക.

• റഗുലേറ്ററി മാർഗനിർദേശ പ്രകാരം, ഈ ഓഫറുകൾ 2020 ഡിസംബർ 31 ന് ശേഷം ലഭ്യമായിരിക്കില്ല.

• റെസല്യൂഷൻ പ്ലാൻ ഓഫറുകൾ മാസത്തിന്‍റെ 28th to 5th വരെ ലഭ്യമാകുന്നതല്ല.

റെസല്യൂഷൻ പ്ലാനിനായി എനിക്ക് എങ്ങനെ അഭ്യർത്ഥിക്കാം?

നിങ്ങൾ റെസല്യൂഷൻ പ്ലാൻ ലഭ്യമാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങളുടെ യോഗ്യത പരിശോധിക്കാൻ കസ്റ്റമർ പോർട്ടൽ എക്സ്പീരിയയിൽ https://bit.ly/3iM2vDk ലോഗിൻ ചെയ്യുക.

• നിങ്ങൾ ലോഗിൻ ചെയ്യുകയും സ്വയം ആധികാരികമാക്കുകയും വേണം.

"ഓഫർ വേൾഡ്" ടാബ് തിരഞ്ഞെടുക്കുക. ലഭ്യമായ ഓഫർ പരിശോധിക്കുന്നതിന് റെസല്യൂഷൻ പ്ലാൻ ഓഫർ തിരഞ്ഞെടുക്കുക.

• നിബന്ധനകളും വ്യവസ്ഥകളും (“T&C”) ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കുക.

• T&C അംഗീകരിക്കുക, അത് പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക, അഭ്യർത്ഥന സമർപ്പിക്കുക.

• നിങ്ങൾക്ക് യോഗ്യത ഇല്ലെങ്കിൽ, റെസല്യൂഷൻ പ്ലാനിനുള്ള ഓഫർ നിങ്ങൾക്ക് കാണാനാവില്ല.
റെസല്യൂഷൻ പ്ലാൻ ഓഫറുകൾ മാസത്തിന്‍റെ 28th മുതൽ 5th വരെ ലഭ്യമാകുന്നതല്ല.

ബദലായി, ഞങ്ങളുടെ കോണ്ടാക്ട് സെന്‍റർ നമ്പറിൽ വിളിക്കാം, അല്ലെങ്കിൽ ഞങ്ങളുടെ കസ്റ്റമർ സർവ്വീസ് ബ്രാഞ്ചുകൾ സന്ദർശിക്കാം

റെസല്യൂഷൻ പ്ലാനിനുള്ള എന്‍റെ അഭ്യർത്ഥന സ്വീകരിച്ചാൽ എന്നെ അറിയിക്കുമോ?

റെസല്യൂഷൻ പ്ലാനിനായുള്ള നിങ്ങളുടെ അഭ്യർത്ഥന പ്രോസസ്സ് ചെയ്താൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു SMS അയച്ച് നിങ്ങളെ അറിയിക്കുന്നതാണ്. ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ എക്സ്പീരിയ സന്ദർശിച്ച് നിങ്ങൾക്ക് സ്റ്റാറ്റസ് പരിശോധിക്കാം ഒപ്പം നിലവിലുള്ള അല്ലെങ്കിൽ പ്ലാനിന് കീഴിൽ ബുക്ക് ചെയ്തിട്ടുള്ള പുതിയ ലോണിനായുള്ള പുതുക്കിയ റീപേമെന്‍റ് ഷെഡ്യൂളും പരിശോധിക്കുക.

BFLമായുള്ള എന്‍റെ എല്ലാ ആക്ടീവ് ലോണുകൾക്കും എനിക്ക് റെസല്യൂഷൻ പ്ലാൻ‌ നൽ‌കുമോ, കൂടാതെ എല്ലാ ലോണുകൾക്കും പ്രത്യേകം അഭ്യർ‌ത്ഥന നൽകേണ്ടതുണ്ടോ?

നിങ്ങളുടെ ഒന്നോ അതിൽ കൂടുതലോ ആക്ടീവ് ലോണുകളുമായി ബന്ധപ്പെട്ട് BFL പോളിസി പ്രകാരം നിങ്ങൾക്ക് യോഗ്യതയുണ്ടെങ്കിൽ, BFL മായി നിങ്ങളുടെ വ്യത്യസ്ത തരത്തിലുള്ള ആക്ടീവ് ലോൺ ബന്ധങ്ങൾക്ക് ഒന്നോ അതിൽ കൂടുതലോ വ്യത്യസ്ത ഓഫറുകൾ ഉണ്ടാകാം. ഞങ്ങളുടെ വെബ്സൈറ്റിലെ ഓഫർ വിവരങ്ങൾ നിങ്ങൾ റഫർ ചെയ്താൽ, അതിൽ യോഗ്യതയുള്ള ലോണുകളുടെ വിശദാംശങ്ങൾ ഉണ്ടായിരിക്കും. നിങ്ങള്‍ക്ക് ഒന്നിലധികം ലോണുകള്‍ അല്ലെങ്കില്‍ വ്യത്യസ്ത തരം ലോണുകള്‍ ഉണ്ടെങ്കില്‍ (ഉദാ: കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ലോണുകള്‍, പേഴ്സണല്‍ ലോണുകള്‍ അല്ലെങ്കില്‍ ബിസിനസ് ലോണുകള്‍) നിങ്ങള്‍ ഓരോ ഓഫറും പ്രത്യേകമായി തിരഞ്ഞെടുക്കേണ്ടതാണ്.

എന്‍റെ ലോണിനായി റെസല്യൂഷന്‍ പ്ലാന്‍ ലഭ്യമാക്കാൻ ഞാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, ഞാന്‍ എന്ത് ചെയ്യണം?

• നിങ്ങളുടെ ഭാഗത്തുനിന്ന് ഒന്നും ചെയ്യേണ്ടതില്ല. നിങ്ങളുടെ ലോണിന്‍റെ നിബന്ധനകൾ പ്രകാരം നിലവിലെ ലോണിനുള്ള EMI ഞങ്ങൾ തുടർന്നും കളക്ട് ചെയ്യുന്നതാണ്.

• റെസല്യൂഷൻ പ്ലാൻ പ്രകാരം ലോണിലെ പുതുക്കൽ ബ്യൂറോകൾക്ക് റിപ്പോർട്ട് ചെയ്യുമെന്നതിനാൽ, കസ്റ്റമേർസിന് വേണ്ടത്ര ഫണ്ട് ഉണ്ടെങ്കിൽ, നിലവിലെ ലോണിന്‍റെ നിബന്ധനകൾ പ്രകാരം തിരിച്ചടവ് തുടരാനാണ് ഞങ്ങൾ പ്രോത്സാഹിപ്പിക്കുക. ബാങ്കുകൾ/ ധനകാര്യ സ്ഥാപനങ്ങൾ അത്തരം റിപ്പോർട്ട് ചെയ്യൽ അതേ രീതിയിലോ മറ്റ് രീതിയിലോ പരിഗണിക്കാവുന്നതാണ്, അത് ഭാവിയിൽ നിങ്ങൾ പുതിയ ലോൺ എടുക്കുന്നതിനെ ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

റെസല്യൂഷൻ പ്ലാൻ ലഭ്യമാക്കുന്നതിന് ഞാൻ ഏതെങ്കിലും ഡോക്യുമെന്‍റുകൾ, പുതിയ NACH ഡെബിറ്റ് മാൻഡേറ്റ് എന്നിവ സമർപ്പിക്കേണ്ടതുണ്ടോ?

ലോൺ കാലയളവ് പൂർത്തിയാകുന്നതിന് മുമ്പായി നിലവിലുള്ള മാൻഡേറ്റ് കാലഹരണപ്പെടുകയാണെങ്കിലും റെസല്യൂഷൻ പ്ലാൻ നടപ്പിലാക്കിയതിനുശേഷം പുതുക്കിയ തുക കവർ ചെയ്യുന്നതിന് NACH ഡെബിറ്റ് മാൻഡേറ്റ് പര്യാപ്തമല്ലെങ്കിലും നിങ്ങൾ BFL ആവശ്യപ്പെടുന്ന പുതിയ NACH ഡെബിറ്റ് മാൻഡേറ്റ് നൽകണം. മറ്റെല്ലാ സാഹചര്യങ്ങളിലും, പുതിയ മാൻഡേറ്റ് സമർപ്പിക്കേണ്ട ആവശ്യമുണ്ടാകില്ല. റെസല്യൂഷൻ പ്ലാനിന് കീഴിൽ നൽകുന്ന സഹായം ചില T&Cകളുടെ അംഗീകാരം/പാലിക്കൽ എന്നിവയ്ക്ക് വിധേയമായതിനാൽ, നിങ്ങളുടെ ലോൺ അക്കൗണ്ടിൽ റെസല്യൂഷൻ പ്ലാൻ നടപ്പിലാക്കുന്നതിനായി BFL നിർദ്ദേശിച്ചതനുസരിച്ച് T&C/ഡോക്യുമെന്‍റേഷൻ എന്നിവയ്ക്കുള്ള നിങ്ങളുടെ അംഗീകാരം/നിർവ്വഹണം ഞങ്ങൾക്ക് ആവശ്യമാണ്.

റെസല്യൂഷന്‍ പ്ലാനിന്‍റെ കാര്യത്തില്‍ ഞാന്‍ അധികമായി അടയ്ക്കേണ്ട പലിശ നിരക്ക് എത്രയാണ്?

കൺസ്യൂമർ ഡ്യൂറബിൾ ലോണുകൾക്ക്, ഓരോ ലോണിനും പ്രതിമാസം 1% നിരക്ക് ഈടാക്കുന്നതാണ്. അങ്ങനെ ഈടാക്കുന്ന തുക. പുതുക്കിയ പേമെന്‍റ് പ്ലാൻ (റെസല്യൂഷൻ പ്ലാൻ) പ്രകാരം ദീർഘിപ്പിച്ച കാലയളലിവേക്കുള്ള ഏകദേശം 24% വാർഷിക പലിശനിരക്കിനെ പ്രതിനിധീകരിക്കുന്നു. പേഴ്സ്ണൽ ലോൺ, ബിസിനസ് ലോൺ, പ്രൊഫഷണൽ ലോൺ എന്നിവയ്ക്കുള്ള പലിശ നിരക്കുകൾ അതേപടി തുടരും.

ഒരിക്കൽ അപേക്ഷിച്ചാൽ എനിക്ക് റെസല്യൂഷൻ പ്ലാൻ ഒഴിവാക്കാൻ കഴിയുമോ?

• ഇല്ല. നിങ്ങൾ തിരഞ്ഞെടുത്ത ഓഫറുകളുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ ലോണുകളുടെ റെസല്യൂഷൻ പ്ലാൻ നടപ്പിലാക്കൽ തിരഞ്ഞെടുത്താൽ, നിങ്ങൾക്ക് അത് തിരഞ്ഞെടുക്കാൻ കഴിയില്ല.

എന്‍റെ ലോണുകളിൽ, മൊറട്ടോറിയം കാലയളവിൽ പലിശ കണക്കാക്കിയിട്ടുണ്ട്, അത് ഒഴിവാക്കുമോ?

ഇല്ല. മൊറട്ടോറിയം കാലയളവിൽ ഇതിനകം ലഭ്യമാക്കിയ ലോണിലുള്ള പലിശ ഒഴിവാക്കുന്നതായിരിക്കില്ല.

പാർട്ട് പ്രീപേമെന്‍റ് നടത്തുന്നതിനോ റെസല്യൂഷൻ പ്ലാനിന് കീഴിൽ പുതുക്കിയ ലോൺ ഫോർക്ലോസ് ചെയ്യുന്നതിനോ എന്തെങ്കിലും അധിക നിരക്കുകൾ ഈടാക്കുമോ?

• പേഴ്സ്ണൽ ലോൺ, ബിസിനസ് ലോൺ, പ്രൊഫഷണൽ ലോൺ എന്നിവയ്ക്ക് നിലവിലുള്ള ലോണുകളുടെ നിബന്ധനകളുടെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തിൽ പാർട്ട് പേമെന്‍റിന് അല്ലെങ്കിൽ ഫോർക്ലോഷറിന് നിരക്കുകൾ ബാധകമായേക്കാം.

• കൺസ്യൂമർ ഡ്യുറാബിൾ ലോണുകൾക്ക് പാർട്ട് പേമെന്‍റിനോ ഫോർക്ലോഷറിനോ നിരക്കുകളൊന്നുമില്ല (CD ലോണുകൾ PL- RMPLലേക്ക് പരിവർത്തനം ചെയ്യുന്നു, ഫോർക്ലോഷർ നിരക്കുകളൊന്നും ബാധകമല്ല)

റെസല്യൂഷൻ പ്ലാനിന് കീഴിലുള്ള ലോണുകളുടെ കാര്യത്തിൽ ഫോർക്ലോഷറിനും പാർട്ട് പ്രീ-പേമെന്‍റിനുമുള്ള ലോക്ക് ഇൻ കാലയളവ് എന്തായിരിക്കും?

• റെമീഡിയൽ PL ന്‍റെ ഫോർക്ലോഷർ ഇപ്പറയുന്ന ഒന്നെങ്കിലും പൂർത്തയാക്കിയില്ലെങ്കിൽ അനുവദിക്കില്ല (1) EMI പരിവൃത്തി, കസ്റ്റമർ EMI യഥോചിതം അടച്ചിട്ടുണ്ടാവണം.

• മറ്റ് റെസല്യൂഷൻ പ്ലാനുകളിലെ ലോക്ക് ഇൻ പിരീഡും പാർട്ട് പ്രീ-പേമെന്‍റും പ്രാരംഭ ലോണിന് കസ്റ്റമർ ഒപ്പ് വെച്ച/ അംഗീകരിച്ച ലോൺ ഡോക്യുമെന്‍റുകൾ അനുസരിച്ചാണ് നടത്തുക.

അത്തരം ലോണുകൾക്ക് എനിക്ക് അഡ്വാൻസ് EMIകൾ അല്ലെങ്കിൽ പാർട്ട് പ്രീ-പേമെന്‍റ് നൽകാനാകുമോ?

COVID-19 പാൻഡെമിക് മൂലമുണ്ടായ താൽക്കാലിക തടസ്സം കാരണം നിങ്ങളുടെ സൗകര്യാർത്ഥം റെസല്യൂഷൻ പ്ലാൻ എനേബിൾ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, നിലവിലുള്ള ലോണിന്‍റെ നിബന്ധനകൾ അനുസരിച്ച് ഏതെങ്കിലും അഡ്വാൻസ് EMI പേമെന്‍റ് അല്ലെങ്കിൽ പാർട്ട് പ്രീ-പേമെന്‍റ് നടത്താനുള്ള ഓപ്ഷൻ നിങ്ങൾക്ക് ഉണ്ട്.

എന്‍റെ ലോൺ മാർച്ച് 1, 2020 ലെ കണക്ക് പ്രകാരം NPA ൽ ഉണ്ടെങ്കിൽ, റെസല്യൂഷൻ പ്ലാൻ എനിക്ക് ബാധകമാകുമോ?

ഇല്ല. റെസല്യൂഷന്‍ പ്ലാന്‍ "സ്റ്റാന്‍ഡേര്‍ഡ്" എന്ന് ക്ലാസിഫൈ ചെയ്ത, മാര്‍ച്ച് 1, 2020 പ്രകാരം 30 ദിവസത്തില്‍ കൂടുതല്‍ ഓവർഡ്യൂ ആകാത്ത ലോണുകള്‍ക്ക് മാത്രമാണ് ലഭ്യമാകുക.

ഞാന്‍ ഇതിനകം ECLGS/ഫ്ലെക്സി കണ്‍വേര്‍ഷന്‍ സൗകര്യത്തിന് കീഴില്‍ ലോണ്‍ ലഭ്യമാക്കുന്നുണ്ടെങ്കിൽ എനിക്ക് റെസല്യൂഷന്‍ പ്ലാനിന് യോഗ്യതയുണ്ടാകുമോ?

• അത്തരം ലോണുകൾക്കുള്ള റെസല്യൂഷന്‍ പ്ലാനിന് ലഭ്യമായ പ്രത്യേക പ്ലാനുകള്‍/ഓഫറുകള്‍ ഉണ്ടായിരിക്കും.

ഫ്രെയിംവർക്കിന് കീഴിൽ അനുവദിച്ച മൊറട്ടോറിയം കാലയളവിൽ മറ്റേതെങ്കിലും ലോണുകൾക്ക് എന്നെ അയോഗ്യനാക്കുമോ?

ഇല്ല. എന്നിരുന്നാലും, മറ്റേതെങ്കിലും ലോണുകൾക്കുള്ള നിങ്ങളുടെ യോഗ്യത സമയാസമയങ്ങളിൽ ബാധകമായ ബാങ്കിന്‍റെ ബന്ധപ്പെട്ട ലോൺ സ്കീമിനായി നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങളെ ആശ്രയിച്ചിരിക്കും.

റെസല്യൂഷൻ പ്ലാനിന് കീഴിൽ മൊറട്ടോറിയത്തിനുള്ള പരമാവധി കാലയളവ് എത്രയായിരിക്കും?

• പേഴ്സ്ണൽ, കൺസ്യൂമർ, മറ്റ് ലോണുകൾ എന്നിവയ്ക്ക് കമ്പനിയുടെ വിവേചനാധികാരത്തിൽ 24 മാസം വരെ.

റെസല്യൂഷൻ പ്ലാൻ നടപ്പിലാക്കിയ ഉടൻ എന്‍റെ EMI ആരംഭിക്കുമോ അതോ റെസല്യൂഷൻ പ്ലാനിനുശേഷം കുറച്ച് മൊറട്ടോറിയം കാലയളവ് ഉണ്ടാകുമോ?

• റെസല്യൂഷൻ പ്ലാൻ അനുസരിച്ച് മൊറട്ടോറിയം ദീർഘിപ്പിക്കുന്നത് നിങ്ങൾക്കായി അംഗീകരിച്ചില്ലെങ്കിൽ റെസല്യൂഷൻ പ്ലാൻ നടപ്പിലാക്കിയ ഉടൻ തന്നെ നിങ്ങളുടെ EMI ആരംഭിക്കും.

റെസല്യൂഷൻ പ്ലാൻ കാരണം എന്‍റെ നിലവിലുള്ള ലോൺ ഓഫർ ബാധിക്കപ്പെടുമോ?

• നിലവിലുള്ള ഓഫറിനുള്ള പരിഗണന BFLന്‍റെ ആഭ്യന്തര നയം പ്രകാരം ആയിരിക്കും.

റെസല്യൂഷൻ പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ എനിക്ക് EMI/കാലയളവ് പ്രാബല്യം തിരഞ്ഞെടുക്കാൻ കഴിയുമോ?

• ഇല്ല. നിങ്ങളുടെ ലോണിന് ബാധകമായ ഓഫറിന്‍റെ അടിസ്ഥാനത്തിൽ റെസല്യൂഷൻ പ്ലാൻ നടപ്പിലാക്കുന്നതാണ്.

ഓഫർ ലഭ്യമാക്കുമ്പോൾ ഞാൻ പുതിയ ആപ്ലിക്കേഷൻ/എഗ്രിമെന്‍റ് ഉപയോഗിച്ച് അപേക്ഷിക്കേണ്ടതുണ്ടോ?

• നിങ്ങള്‍ ലഭ്യമാക്കിയ ഓഫറിന്‍റെ അടിസ്ഥാനത്തില്‍, ഞങ്ങളുടെ കസ്റ്റമര്‍ പോര്‍ട്ടല്‍ എക്സ്പീരിയയില്‍ അല്ലെങ്കില്‍ BFL നിര്‍ദ്ദേശിക്കുന്ന മറ്റേതെങ്കിലും രീതിയില്‍ പുതുക്കിയ നിബന്ധനകളും വ്യവസ്ഥകളും നിങ്ങള്‍ അംഗീകരിക്കുന്നതിന് നിങ്ങളുമായി പങ്കുവെയ്ക്കുന്നതായിരിക്കും.

EMI കുടിശ്ശിക തീയതിയിൽ മാറ്റത്തിനായി എനിക്ക് അഭ്യർത്ഥിക്കാൻ കഴിയുമോ?

• EMI കുടിശ്ശിക തീയതി നിശ്ചിതമായിരിക്കും, അഭ്യർത്ഥന പ്രകാരം മാറ്റാൻ കഴിയില്ല.

എന്‍റെ അവസാന 2 EMI കളാണ് ഉള്ളത്, റെസല്യൂഷൻ പ്ലാനിന് എനിക്ക് ഓപ്ഷൻ ലഭിക്കുമോ?

• ഉവ്വ്, ഒന്നിൽ കൂടുതൽ EMI അടയ്ക്കാനുള്ള കേസുകളിൽ ബാധകമാണ്.

എന്‍റെ മുമ്പത്തെ ലോണുകൾ റെസല്യൂഷൻ പ്ലാനിന് കീഴിൽ ഉൾപ്പെടുവാണെങ്കിൽ, എനിക്ക് പുതിയ ലോണിന് അപേക്ഷിക്കാൻ കഴിയുമോ?

• സമയാസമയങ്ങളിൽ BFL ന്‍റെ ഇന്‍റേണൽ റിസ്ക് പോളിസിയെ അടിസ്ഥാനമാക്കി നിങ്ങൾക്കായി സൃഷ്ടിക്കുന്ന ഭാവി ഓഫറുകളെ ഇത് ആശ്രയിച്ചിരിക്കും.

റെസല്യൂഷൻ പ്ലാൻ അഭ്യർത്ഥന പ്രോസസ്സ് ചെയ്യുന്നതിന് എത്ര ദിവസമെടുക്കും?

• ലോണുകള്‍ക്കുള്ള റെസല്യൂഷന്‍ പ്ലാനിന്‍റെ നടപ്പാക്കല്‍ സാധാരണയായി 10 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പ്രോസസ് ചെയ്യുന്നതാണ്.

നിലവിലുള്ള ലോണിന്‍റെ (CIP) EMI പ്രസന്‍റേഷന്‍ സമയത്ത് റെസല്യൂഷന്‍ പ്ലാനിന് കീഴിലുള്ള ലോണുകള്‍ക്കുള്ള പരിഗണന എന്തായിരിക്കും?(CIP)?

• നിലവിലെ ലോൺ പ്രൊസസ്സിന്‍റെ അതേ രീതിയിൽ തന്നെ ഇത് മാനേജ് ചെയ്യും. പുതിയ ലോൺ ബുക്കിംഗിന് ശേഷം പഴയ ലോണിന് അധിക EMI ഡെബിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, പുതിയ ലോണിൽ അത് അഡ്‍ജസ്റ്റ് ചെയ്യുന്നതാണ്.

ഞാൻ ഇതിനകം മൊറട്ടോറിയം ലഭ്യമാക്കിയിട്ടുണ്ട്, റെസല്യൂഷൻ പ്ലാൻ നടപ്പിലാക്കുന്നതിന് ഞാൻ ഓട്ടോമാറ്റിക്കലി യോഗ്യനാകുമോ?

• ഇല്ല. ഞങ്ങളുടെ ഇന്‍റേണല്‍ പോളിസിയുടെ അടിസ്ഥാനത്തിലാണ് റെസല്യൂഷൻ പ്ലാൻ ഓഫറുകൾ ജനറേറ്റ് ചെയ്യുന്നത്, മാത്രമല്ല ഞങ്ങളുടെ കസ്റ്റമര്‍ പോര്‍ട്ടല്‍ എക്സ്പീരിയയില്‍ നിങ്ങള്‍ അത് പരിശോധിക്കേണ്ടതുണ്ട്.

ഞാൻ ഒരു റെസല്യൂഷൻ പ്ലാൻ ഓഫർ തിരഞ്ഞെടുത്താൽ എന്‍റെ EMI കാർഡ് ബ്ലോക്ക് ചെയ്യുമോ?

• റെസല്യൂഷൻ പ്ലാൻ നടപ്പിലാക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങളുടെ EMI കാർഡ് ബ്ലോക്ക് ചെയ്യപ്പെടും. അടുത്ത കുറച്ച് മാസങ്ങളിലെ നിങ്ങളുടെ ലോൺ തിരിച്ചടവിന്‍റെ അടിസ്ഥാനത്തിൽ അത് അൺബ്ലോക്ക് ചെയ്യുന്നതായിരിക്കും.

RBL ബാങ്ക്, ബജാജ് ഫൈനാൻസ് ലിമിറ്റഡ് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് എന്നിവയുൾപ്പെടെ ബജാജ് ഫൈനാൻസ് ലിമിറ്റഡിൽ (BFL) ഉള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ഇത് ബാധകമാണോ?

• FD, ഗോൾഡ് ലോൺ, കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകളിലെ കുടിശ്ശിക എന്നിവ ഒഴികെ BFLൽ നിലവിലുള്ള ലോണുകൾക്ക് മാത്രമേ ഇത് ബാധകമാകൂ. കൂടുതൽ വ്യക്തമാക്കുകയാണെങ്കിൽ, റെസല്യൂഷന്‍ പ്ലാന്‍ RBL ബാങ്കിനും BFL കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡിനും ബാധകമല്ല.

റെസല്യൂഷൻ പ്ലാനിനായുള്ള അപേക്ഷയുടെ കാര്യത്തിൽ എന്‍റെ ബജാജ് ഫിൻസെർവ് EMI നെറ്റ്‌വർക്ക് കാർഡ് എപ്പോഴാണ് അൺബ്ലോക്ക് ചെയ്യുക?

റെസല്യൂഷൻ പ്ലാൻ കൂടാതെ/അല്ലെങ്കിൽ നിലവിലുള്ള BFL പോളിസി പ്രകാരം ലോൺ പൂർണമായി തിരിച്ചടച്ച ശേഷം.

ഞങ്ങളുടെ സോഷ്യൽ ചാനലുകൾ

സോഷ്യൽ മീഡിയയിൽ ഞങ്ങളുമായി ബന്ധപ്പെടുക, ഞങ്ങളുടെ ഏറ്റവും പുതിയ വാർത്തകളും ഓഫറുകളും അറിഞ്ഞിരിക്കുക