ഫിക്‌സഡ് ഡിപ്പോസിറ്റിൽ CRISIL റേറ്റിംഗും അതിന്‍റെ ഗുണഫലവും

ഇത്തരം സാഹചര്യങ്ങളില്‍ ഏജൻസികൾ നല്‍കിയിട്ടുള്ള ക്രെഡിറ്റ് റേറ്റിങ്ങുകൾ നിങ്ങളുടെ സഹായത്തിനെത്തും. CRISIL അത്തരമൊരു ഗ്ലോബല്‍ അനലിറ്റിക്കല്‍ കമ്പനിയാണ്, അവർ റേറ്റിങ്സ്, റിസർച്ച്, റിസ്ക് & പോളിസി ഉപദേശങ്ങൾ എന്നീ സേവനങ്ങൾ പ്രദാനം ചെയ്യുന്നു. അത് ഇന്ത്യയിലെ ആദ്യത്തെ റേറ്റിങ് ഏജൻസിയാണ്, അവരാണ് രാജ്യത്ത് ക്രെഡിറ്റ് റേറ്റിങ് എന്ന സംവിധാനം വ്യാപകമാക്കി മാറ്റിയത്.

CRISIL റേറ്റിംഗ് ആർക്കാണ് നൽകുന്നത്?

CRISIL റേറ്റ് ചെയ്തിട്ടുള്ള ചില ബാദ്ധ്യതാ ഉപാധികളാണ് ലോണുകൾ, കമേഴ്സ്യല്‍ പേപ്പറുകൾ, മാറ്റാനാവാത്ത കടപ്പത്രങ്ങൾ, ബാങ്ക് ഹൈബ്രിഡ് മൂലധന ഉപകരണങ്ങൾ, സെക്യൂരിറ്റിയായി വെച്ചിട്ടുള്ള ആസ്തികൾ, മോർഗേജിനായി വെച്ചിട്ടുള്ള സെക്യൂരിറ്റികൾ, ബോണ്ടുകൾ, ഡിപ്പോസിറ്റുകളുടെ സർട്ടിഫിക്കറ്റുകൾ മുതലായവ.

എന്താണ് CRISIL റേറ്റിംഗിൻ്റെ പ്രാധാന്യം?

ക്രെഡിറ്റ് റേറ്റിങ്ങുകൾ പൊതുവേ നിക്ഷേപകരേയും കടം വാങ്ങുന്നവരേയും ലോണുകൾ നേടുവാനോ നിക്ഷേപങ്ങൾ നടത്തുവാനോ പറ്റിയ വിശ്വസ്തരായ ഫൈനാൻഷ്യർമാരെ തിരഞ്ഞെടുക്കുവാൻ സഹായിക്കുന്ന ഒരു മാനദണ്ഡമാണ്. ഇന്ത്യയിലെ ആദ്യ ക്രെഡിറ്റ് റേറ്റിങ് ഏജൻസി എന്ന നിലയില്‍, CRISILൻ്റെ വിലയിരുത്തലുകൾ ഫൈനാൻഷ്യർമാരുടെ പലിശ തിരിച്ചടയ്ക്കുവാനും മുതല്‍ തുക തിരിച്ചടയ്ക്കുവാനും ഉള്ള പ്രാപ്തിയെ ബാധിക്കുന്ന റിസ്കിൻ്റെ തലങ്ങളേക്കുറിച്ച് സമഗ്രമായ ഒരു അഭിപ്രായം രൂപപ്പെടുത്തുവാൻ സാധിക്കും.
ഒരു ബാദ്ധ്യതാ ഉപാധിയില്‍ നിക്ഷിപ്തമായ തുകയുടെ ആപേക്ഷിക സുരക്ഷയെപ്പറ്റി CRISIL നിഷ്പക്ഷവും, വസ്തുതാപരവും, സ്വതന്ത്രവുമായ അഭിപ്രായം നല്‍കുന്നു. ഏതൊരു സ്ഥാപനത്തിൻ്റേയും സാമ്പത്തിക നിലയും ഉറപ്പു വരുത്തിക്കൊണ്ട് തന്നെ അത് ആ ഉപാധിയുടെ വിപണി സാദ്ധ്യതകൾ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു.

CRISIL റേറ്റിംഗിൻ്റെ മാനദണ്ഡങ്ങൾ എന്തെല്ലാം?

ഒരു ഫൈനാൻഷ്യറുടെ ആസ്തികളുടെ മേന്മ അതിൻ്റെ ക്രെഡിറ്റ് റിസ്ക്കുകൾ കൈകാര്യം ചെയ്യുവാനുള്ള ശേഷിയെ നിർണ്ണയിക്കുന്നു. അത് ഉപഭോക്താക്കളുടെ ക്രെഡിറ്റ് ക്വാളിറ്റിയെ മാത്രം സംബന്ധിച്ച ഒന്നല്ല, എന്നാല്‍ ആസ്തികളുടെ പോർട്ട്ഫോളിയോയെയും കൂടി ബാധിക്കുന്ന ഒന്നാണ്. ക്രെഡിറ്റ് & മാർക്കറ്റ് റിസ്ക്കുകൾ പോർട്ട്ഫോളിയോ തലത്തില്‍ തന്നെ കൈകാര്യം ചെയ്യുവാനും നിയന്ത്രിക്കുവാനും CRISIL ൻ്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു, കൂടാതെ വളർച്ചയേയും അപകടങ്ങളേയും സംബന്ധിച്ച മാനേജ്മെൻ്റിൻ്റെ മനോഭാവവും അത് വിശകലനം ചെയ്യുന്നു.
അതിനാല്‍, CRISILൻ്റെ റേറ്റിങ്സ് ഫൈനാൻഷ്യർമാർക്കും വായ്പയെടുക്കുന്നവർക്കും നിക്ഷേപകർക്കും തമ്മില്‍ ഒരു പാലം സൃഷ്ടിക്കുന്നു, ഇത് അവരെ ശരിയായ തീരുമാനങ്ങളെടുക്കുവാൻ സഹായിക്കുന്നു. ഇത് ഒരു ഫണ്ടിന് ഏറ്റവും ഉയർന്ന തലത്തിലുള്ള സുരക്ഷയും ഉറപ്പുവരുത്തുന്നു. മാനേജ്മെൻ്റുമായി നടത്തുന്ന കൂടിക്കാഴ്ചകളുടേയും ശേഖരിക്കുന്ന വിവരങ്ങളിലൂടെയും അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിലൂടെയും ആണ് ഈ റേറ്റിങ്ങുകൾ ഉണ്ടാക്കിയിട്ടുള്ളത്.
CRISILൻ്റെ കടബാദ്ധ്യതകളുടെ ക്രെഡിറ്റ് റേറ്റിങ് സൂചിപ്പിക്കുന്നത് ബാദ്ധ്യതകളെല്ലാം സമയത്ത് അടച്ചു തീർക്കുന്നുവെന്നതാണ്; ഒപ്പം ഉപാധികളുടെ വീഴ്ചകൾക്കുള്ള സാദ്ധ്യതയും ഇത് സൂചിപ്പിക്കുന്നു. ദീർഘകാലം, ഹ്രസ്വകാലം, സ്ട്രക്ചേർഡ് ഫൈനാൻസ്, കോർപ്പറേറ്റ് ക്രെഡിറ്റ് റേറ്റിങ്സ്, ഫിക്സഡ് ഡിപ്പോസിറ്റ് റേറ്റിങ്സ്, ഫൈനാൻഷ്യല്‍ സ്ട്രെങ്ത്ത് റേറ്റിങ്സ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായാണ് ഇൻഷുറൻസ് കമ്പനികൾക്ക് റേറ്റിങ് നടത്തുന്നത്.

CRISIL റേറ്റിംഗ്‍സ് ഡിപ്പോസിറ്റേഴ്സിനെ ബാധിക്കുന്നതെങ്ങിനെ?

ഫിക്സഡ് ഡിപ്പോസിറ്റുകളില്‍ നിക്ഷേപിക്കുന്ന കാര്യം വരുമ്പോൾ, നമ്മൾ ആദായവും ഉയർന്ന റിട്ടേൺസും ആണ് പ്രതീക്ഷിക്കുക. ഇത് നമ്മെ കൂടുതല്‍ പലിശ നിരക്കുകൾ നല്‍കുന്ന ഫൈനാൻഷ്യർമാരുടെ അടുത്തെത്തിക്കും. എന്നാല്‍ ഗവൺമെൻ്റിൻ്റെ സഹായം ഇല്ലാതെ പ്രവർത്തിക്കുന്ന ചില കമ്പനി ഡിപ്പോസിറ്റുകളില്‍ നിക്ഷേപിക്കുന്നത് കുറച്ച് അപകടം പിടിച്ചതാണ്.
അതിനാല്‍ ഡിപ്പോസിറ്റേഴ്സിന് അവർ നിക്ഷേപിക്കുന്ന പണം നഷ്ടമായേക്കാം. എന്നാല്‍, CRISIL റേറ്റിങ്സ് നിങ്ങളെ ശരിയായ തീരുമാനങ്ങളെടുക്കുവാൻ സഹായിക്കുന്നു, നിങ്ങൾക്ക് റേറ്റിങ് മേന്മകൾക്കനുസരിച്ച് ശരിയായ ഫൈനാൻഷ്യറെ തിരഞ്ഞെടുക്കാനാവുമെന്നതിനാലാണിത്. CRISIL റേറ്റിങ്സ് വ്യത്യസ്ത കമ്പനികളില്‍ ലഭ്യമായിട്ടുള്ള അത്യാകർഷകങ്ങളായ ഓഫറുകളെ പരിചയപ്പെടുവാൻ നിങ്ങൾക്ക് അവസരമൊരുക്കുന്നു. നിങ്ങൾക്ക് ഈ റേറ്റിങ്സ് വിപണിയിലെ വ്യത്യസ്ത ശക്തികളെ തമ്മില്‍ താരതമ്യപ്പെടുത്തി വിശകലനം ചെയ്യുവാനുള്ള അവരമൊരുക്കുന്നു.

ഫിക്സഡ് ഡിപ്പോസിറ്റുകൾക്കു വേണ്ടിയുള്ള CRISILൻ്റെ റേറ്റിങ് സംവിധാനം നമുക്കൊന്ന് നോക്കാം:


വിലയിരുത്തല്‍ അർത്ഥം
NM അർത്ഥ പൂർണ്ണമല്ല
FD ഡിഫോൾട്ട്‎
FC ഉയർന്ന വിപത് സാധ്യത
FB അപര്യാപ്തമായ സുരക്ഷ
FA ആവശ്യത്തിനുള്ള സുരക്ഷ
FAA ഉയർന്ന സുരക്ഷ
FAAA ഏറ്റവും ഉയർന്ന സുരക്ഷ

ഒരു കമ്പനി FD യുടെ പലിശ നിരക്കുകളെ CRISIL റേറ്റിങ്സ് നേരിട്ട് ബാധിക്കില്ല, എന്നാല്‍ പൊതുവേ നിക്ഷേപകർ തങ്ങളുടെ നിക്ഷേപത്തെ കുറിച്ചുള്ള തീരുമാനങ്ങൾ ഏതൊരു സംരംഭത്തിൻ്റേയും വിശ്വസ്തതയെ ആസ്പദമാക്കിയാണ് എടുക്കുന്നത്.

ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ CRISIL റേറ്റിംഗ്‍സ് എന്താണ്?

ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് CRISILല്‍ നിന്നും FAAA/സ്റ്റേബിൾ റേറ്റിങ് ഉണ്ട്, അത് ഉയർന്ന നിക്ഷേപ സുരക്ഷയും എറ്റവും കുറഞ്ഞ നിക്ഷേപ റിസ്ക്കിനെ സൂചിപ്പിക്കുന്നു. ബജാജ് ഫൈനാൻസ് FDകൾക്ക് ICRA യുടെ MAAA (സ്റ്റേബിൾ) റേറ്റിങും ഉണ്ട്, അത് അവയില്‍ നിക്ഷേപം നടത്തുന്നതിനുള്ള മറ്റൊരു കാരണമാണ്.

ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റുകൾ പ്രദാനം ചെയ്യുന്ന മറ്റ് ആനുകൂല്യങ്ങൾ എന്തെല്ലാം?

ഉയർന്ന സുരക്ഷിതത്വത്തിനും വിശ്വസ്തതയ്ക്കും പുറമേ നിങ്ങൾക്ക് ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റുകളില്‍ നിന്നും ഈ ആനുകൂല്യങ്ങൾ കൂടി നേടാവുന്നതാണ്:

  • ഉയർന്ന പലിശ നിരക്കുകൾ – ബജാജ് ഫൈനാൻസ് ഡിപ്പോസിറ്റുകൾ വിപണിയിലെ ഏറ്റവും കൂടിയ പലിശ നിരക്കുകളിലൊന്നാണ് പ്രദാനം ചെയ്യുന്നത്, അതിനാല്‍ തന്നെ നിക്ഷേപകർ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്ന ഫൈനാൻഷ്യർമാരിലൊന്നായി ബജാജ് ഫൈനാൻസ് മാറുന്നു. സീനിയർ സിറ്റിസെൻസിന് സാധാരണ പലിശ നിരക്കുകളേക്കാൾ കൂടിയ പലിശ നിരക്കുകളുടെ ആനുകൂല്യവും ലഭിക്കുന്നതാണ്, അങ്ങിനെ അവർക്ക് അവരുടെ ജീവിതത്തിലെ സമ്പാദ്യങ്ങളെ സുരക്ഷിതമായി കാത്തുവെക്കാനും അതില്‍ നിന്ന് സുസ്ഥിരമായ റിട്ടേൺസ് നേടാനും സാധിക്കും.
  • രൂ. 25,000 ന്‍റെ കുറഞ്ഞ നിക്ഷേപം – ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റുകളില്‍, നിങ്ങൾക്ക്, വെറും 25,000 രൂപ വെച്ച് നിക്ഷേപം തുടങ്ങാവുന്നതാണ്, അതിനാല്‍ നിങ്ങൾക്ക് നിക്ഷേപിക്കല്‍ വലിയൊരു തുക കൂട്ടിവെയ്ക്കുന്നതു വരെ കാത്തിരിക്കാതെ എപ്പോൾ വേണമെങ്കിലും തുടങ്ങാവുന്നതാണ്. ഒരു ചെറിയ മിനിമം ഡിപ്പോസിറ്റ് തുക കൊണ്ടു പോലും നിങ്ങൾക്ക് പടിപടിയായി മികച്ച റിട്ടേൺസ് നേടി സമ്പാദ്യം മെച്ചപ്പെടുത്താവുന്നതാണ്.
  • സുനിശ്ചിതമായ റിട്ടേൺസ് – നിങ്ങൾക്ക് നിങ്ങളുടെ നിക്ഷേപങ്ങളില്‍ സുനിശ്ചിതമായ നേട്ടങ്ങളുണ്ടാക്കുവാൻ സാധിക്കും, നിങ്ങളുടെ നിക്ഷേപങ്ങളെ വിപണി വ്യതിയാനങ്ങൾ ബാധിക്കുകയില്ല എന്നതാണിതിനു കാരണം. നിങ്ങളുടെ നിക്ഷേപങ്ങൾ ലളിതമായി പ്ലാൻ ചെയ്യുവാൻ സഹായിക്കുന്ന ഒരു ഫിക്സഡ് ഡിപ്പോസിറ്റ് കാല്‍ക്കുലേറ്റർ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ റിട്ടേൺസ് മുൻകൂട്ടി കാണുവാനും സാധിക്കും.
  • ലളിതമായ ഓൺലൈൻ അപേക്ഷ പ്രക്രിയ – നിങ്ങളുടെ FD അക്കൌണ്ട് ലളിതമായി ഓൺലൈനിലൂടെ കൈകാര്യം ചെയ്യാമെന്നതിനാല്‍, അത് നിങ്ങളുടെ നിക്ഷേപങ്ങളെ വളരെയെളുപ്പത്തില്‍ ട്രാക്ക് ചെയ്യാൻ സഹായിക്കുന്നു, കൂടാതെ നിങ്ങൾക്ക് സമയവും ലാഭിക്കാനാകുന്നു.

ബജാജ് ഫൈനാൻസ് ഡിപ്പോസിറ്റുകളില്‍ നിക്ഷേപിക്കുന്നതിലൂടെ വിശ്വസ്തതയുടേയും അത്യാകർഷകങ്ങളായ റിട്ടേൺസിൻ്റേയും പരിപൂർണ്ണമായ മിശ്രണം നിങ്ങൾക്ക് ലഭിക്കുന്നു, അത് നിങ്ങളെ പ്രയാസ രഹിതമായ നിക്ഷേപങ്ങളിലൂടെ നിങ്ങളുടെ ലാഭം പരമാവധി വർധിപ്പിക്കുവാനും നിങ്ങളെ സഹായിക്കുന്നു.

ഇപ്പോഴും സംശയങ്ങൾ ബാക്കിയാണോ? നിക്ഷേപകരുടെ നിഷ്പക്ഷമായ അഭിപ്രായങ്ങൾ വായിച്ചറിയുന്നതിന് കസ്റ്റമർ പോർട്ടല്‍ സന്ദർശിക്കുക, അല്ലെങ്കില്‍ ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറില്‍ നേരിട്ട് ബന്ധപ്പെടുക.