ആപ്പ് ഡൌൺലോഡ് ചെയ്യുക ഇമേജ്

ബജാജ് ഫിൻസെർവ് ആപ്പ്

ക്രെഡിറ്റ് കാർഡ്

ക്രെഡിറ്റ് കാര്‍ഡ് പേമെന്‍റ് : ബില്‍ഡെസ്‍ക്ക്

ക്രെഡിറ്റ് കാർഡ് ബിൽ പേമെന്‍റ്

വിവിധ പേമെന്‍റ് രീതികള്‍ വഴി നിങ്ങളുടെ ബജാജ് ഫിന്‍സെര്‍വ് RBL ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് പേമെന്‍റ് എളുപ്പത്തില്‍ നടത്തുക. NEFT, NACH, നെറ്റ് ബാങ്കിങ്ങ്, RBL മൈകാര്‍ഡ് ആപ്പ് അല്ലെങ്കില്‍ ബില്‍ ഡെസ്ക് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കുടിശ്ശിക തീയതിക്ക് മുമ്പ് അടയ്ക്കുന്നു.
ഓണ്‍ലൈന്‍ ക്രെഡിറ്റ് കാര്‍ഡ് പേമെന്‍റ് സൗകര്യം നിങ്ങളെ ഏത് സമയത്തും എവിടെ വെച്ചും കുടിശ്ശിക തുക തിരിച്ചടയ്ക്കാന്‍ അനുവദിക്കുന്നു. നിങ്ങള്‍ക്ക് ആകെ വേണ്ടത് ഒരു പ്രവര്‍ത്തനക്ഷമമായ ഇന്‍റര്‍നെറ്റ് കണക്ഷനാണ്. കുടിശ്ശിക തല്‍ക്ഷണം തീര്‍പ്പാക്കുന്നതിന് നിങ്ങള്‍ക്ക് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍, നെറ്റ് ബാങ്കിങ്ങ് തുടങ്ങിയവയും ഉപയോഗിക്കാം. നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികകള്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് അടയ്ക്കുകയും വിജയകരമായ പേമെന്‍റ് സംബന്ധിച്ച് തല്‍ക്ഷണം അറിയിപ്പുകള്‍ നേടുകയും ചെയ്യാനാവും.
നിങ്ങള്‍ ഓണ്‍ലൈന്‍ രീതികള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ചെക്ക് വഴിയും ഒരു ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേമെന്‍റ് നടത്താം. നിങ്ങളുടെ ബജാജ് ഫിന്‍സെര്‍വ് RBL ബാങ്ക് സൂപ്പര്‍‌കാര്‍ഡ് ബില്ലുകള്‍ അടയ്ക്കാനുള്ള ഏറ്റവും സൗകര്യപ്രദമായ രീതികള്‍ ഒന്നു നോക്കാം.

 • RBL മൈകാർഡ് ആപ്പ് മുഖേനയുള്ള ക്രെഡിറ്റ് കാർഡ് പേമെന്‍റ്

  നിങ്ങളുടെ ബജാജ് ഫിന്‍സെര്‍വ് RBL ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് പേമെന്‍റുകള്‍ RBL മൈകാര്‍ഡ് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് എളുപ്പത്തില്‍ ചെയ്യുക. നിങ്ങള്‍ക്ക് നിങ്ങളുടെ അക്കൗണ്ട് മാനേജ് ചെയ്യാനും, ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‍മെന്‍റ് പരിശോധിക്കാനും, ക്രെഡിറ്റ് കാര്‍ഡ് ബില്‍ മറ്റൊരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് തല്‍ക്ഷണം അടയ്ക്കുകയും ചെയ്യാനാവും.

  ഇനിയും RBL മൈകാര്‍ഡ് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തില്ലേ? ഇപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യുക, ഇത് ലളിതവും സൗകര്യപ്രദവുമാണ്. MyCard എന്ന് 5607011 -ലേയ്ക്ക് SMS ചെയ്യുകയോ അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേയില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യുക.

 • ബിൽ ഡെസ്‌ക് ഉപയോഗിച്ചുള്ള ക്രെഡിറ്റ് കാർഡ് പേമെന്‍റ്

  നിങ്ങളുടെ കാര്‍ഡില്‍ ബാക്കിയുള്ളത് അടയ്ക്കാനും പേമെന്‍റിന് തല്‍ക്ഷണം സ്ഥിരീകരണം ലഭിക്കാനും മറ്റ് ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ബജാജ് ഫിന്‍സെര്‍വ് RBL ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് പേമെന്‍റ് തല്‍ക്ഷണം നടത്തുക.

  ക്വിക്ക് ബില്‍ ഉപയോഗിച്ച് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്‍ ഓണ്‍ലൈനില്‍ അടയ്ക്കുക.

 • NEFT വഴിയുള്ള ക്രെഡിറ്റ് കാർഡ് പേമെന്‍റ്

  നിങ്ങളുടെ മറ്റേത് ബാങ്കിലേയും അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ ബജാജ് ഫിന്‍സെര്‍വ് RBL ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് പേമെന്‍റ് ഓണ്‍ലൈനായി നടത്തുക

  NEFT പേമെന്‍റ് നടത്തുമ്പോള്‍ താഴെയുള്ള പേയീ വിശദാംശങ്ങള്‍ തിരഞ്ഞെടുക്കുക:

  പേയീയുടെ പേര്- നിങ്ങളുടെ സൂപ്പര്‍ കാര്‍ഡില്‍ പേര് പ്രത്യക്ഷപ്പെടുന്നു
  പേയീ അക്കൗണ്ട് നമ്പര്‍‌-സൂപ്പര്‍കാര്‍ഡ് 16-അക്ക സംഖ്യ
  ബാങ്കിന്‍റെ പേര്- RBL ബാങ്ക്
  IFSC കോഡ് - RATN0CRCARD
  ബ്രാഞ്ച് ലൊക്കേഷന്‍ - NOC ഗുഡ്‍ഗാവ്, മുംബൈ

 • NACH സൌകര്യം ഉപയോഗിച്ചുള്ള ക്രെഡിറ്റ് കാർഡ് പേമെന്‍റ്

  നിങ്ങളുടെ ബജാജ് ഫിന്‍സെര്‍വ് RBL ബാങ്ക് സൂപ്പര്‍കാര്‍ഡ് -ന് വേണ്ടി NACH രജിസ്റ്റര്‍ ചെയ്യുകയും, ഓരോ മാസവും ക്രെഡിറ്റ് കാര്‍ഡ് പേമെന്‍റ് നടത്തുന്നതിലുള്ള പ്രയാസം മറക്കുകയും ചെയ്യുക. NACH സൗകര്യം ഉപയോഗിച്ച് നിങ്ങളുടെ ഏത് ബാങ്കിലും നിലവിലുള്ള അക്കൗണ്ട് സൂപ്പര്‍കാര്‍ഡുമായി ബന്ധിപ്പിക്കുക. ഫോമില്‍ നല്‍കിയിരിക്കുന്ന വിലാസത്തില്‍ NACH ഫോം ഞങ്ങള്‍ക്ക് സമര്‍പ്പിച്ച് എന്‍‍റോള്‍ ചെയ്യുക. ഫോം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 • നെറ്റ് ബാങ്കിംഗ് ഉപയോഗിച്ചുള്ള ക്രെഡിറ്റ് കാർഡ് പേമെന്‍റ്

  നിങ്ങളുടെ സൂപ്പര്‍കാര്‍ഡിലേയ്ക്ക് ഒരു പേമെന്‍റ് നടത്തുന്നതിന് നിങ്ങളുടെ നിലവിലുള്ള RBL ബാങ്ക് അക്കൗണ്ടില്‍ ഓണ്‍ലൈന്‍ നെറ്റ് ബാങ്കിങ്ങ് ഓപ്ഷന്‍ ഉപയോഗിക്കാനാവും.

  ഒരു RBL ക്രെഡിറ്റ് കാര്‍ഡ് ലോഗിന്‍ നടത്തുന്നതിനും ഒരു പേമെന്‍റ് നടത്തുന്നതിനും, ഇവിടെ ക്ലിക്ക് ചെയ്യുക

 • ചെക് പേമെന്‍റ് വഴിയുള്ള ക്രെഡിറ്റ് കാർഡ് പേമെന്‍റ്

  Please make the cheque in favor of Bajaj Finserv RBL Bank SuperCard <16 Digit Card No.>

ക്രെഡിറ്റ് കാർഡ് പേമെന്‍റ് FAQ കൾ

മിനിമം കുടിശ്ശിക തുക മാത്രം പേ ചെയ്താൽ എന്ത് സംഭവിക്കും?

നിങ്ങളുടെ ക്രെഡിറ്റ് കാർഡിലെ മിനിമം കുടിശ്ശിക തുക പേ ചെയ്യുന്നത് കാർഡിലെ പെനാൽറ്റി ചാർജ് ഒഴിവാക്കുന്നതാണ്. എന്നിരുന്നാലും, ശേഷിക്കുന്ന ബാലൻസ് അടുത്ത മാസത്തെ ബില്ലിലേക്ക് ചേർക്കുന്നത് നിങ്ങൾക്ക് വലിയ ബാധ്യതക്ക് ഇടയാക്കും.

അത് കുടിശ്ശിക തുകയിൽ പലിശ ഈടാക്കുകയും നിങ്ങളുടെ CIBIL സ്കോറിനെ മോശമായി ബാധിക്കുകയും ചെയ്യും.

എന്‍റെ ക്രെഡിറ്റ് കാർഡ് പൂർണ്ണമായി അടയ്ക്കണോ?

കാര്യമായ ആനുകൂല്യങ്ങൾ ആസ്വദിക്കുന്നതിന് എപ്പോഴും എല്ലാ മാസവും അടയ്‌ക്കേണ്ട മൊത്തം തുക അടയ്ക്കാൻ ശുപാർശ ചെയ്യുന്നു.

 • ശേഷിക്കുന്ന ബാലൻസിൽ വലിയ പലിശ വർദ്ധിക്കുന്നതിൽ നിന്ന് അത് നിങ്ങളെ തടയുന്നു.
 • നിങ്ങളുടെ CIBIL സ്കോർ വർദ്ധിപ്പിക്കൂ ക്രെഡിറ്റ് റിപ്പോർട്ട് ശക്തിപ്പെടുത്തൂ.
 • നിങ്ങളുടെ നിലവിലുള്ള കടങ്ങൾ വീട്ടി പുതിയ ചെലവുകൾക്കായി ക്രെഡിറ്റ് പരിധി തുറക്കൂ.

എന്‍റെ ക്രെഡിറ്റ് കാർഡ് ബിൽ എങ്ങനെ പേ ചെയ്യാം?

വ്യത്യസ്ത പേമെന്‍റ് രീതികളിലൂടെ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുന്നതിനുള്ള സൌകര്യം ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു. താഴെപ്പറയുന്നവയിൽ നിന്ന് തിരഞ്ഞെടുക്കുക – നെറ്റ് ബാങ്കിംഗ്, NEFT, ചെക്ക് പേമെന്‍റ്, NACH സൌകര്യം, ബിൽ ഡെസ്‌ക് അല്ലെങ്കിൽ RBL മൈകാർഡ് ആപ്പ്.

എപ്പോഴാണ് എന്‍റെ ക്രെഡിറ്റ് കാർഡ് ബിൽ പേ ചെയ്യേണ്ടത്?

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബിൽ ജനറേറ്റ് ചെയ്ത ശേഷം, കൃത്യ തീയതിക്കുള്ളിൽ ഏത് സമയത്തും നിങ്ങൾക്ക് പേമെന്‍റ് നടത്താം. കൃത്യ സമയത്ത് അടച്ചില്ലെങ്കിൽ അത് അധിക പലിശ ഈടാക്കുന്നതിന് കാരണമാകും.

പലിശ ഒഴിവാക്കാൻ എന്‍റെ ക്രെഡിറ്റ് കാർഡിൽ എത്ര മാത്രം ഞാൻ പേ ചെയ്യണം?

കൃത്യ തീയതിക്കുള്ളിൽ മൊത്തം കുടിശ്ശിക തുകയും അടച്ചു തീർക്കുക എന്നുള്ളതാണ് ക്രെഡിറ്റ് കാർഡ് കുടിശ്ശികയിൽ പലിശ ഒഴിവാക്കാനുള്ള ഏറ്റവും പ്രായോഗികമായ മാർഗ്ഗം.

വൈകിയുള്ള പേമെന്‍റ് കാരണം നിങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ എത്ര പോയിന്‍റ് കുറവ് വരുന്നു?

എത്ര ദിവസം വൈകിയാണ് പേമെന്‍റ് ചെയ്തത് തുടങ്ങിയ വ്യത്യസ്ത ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ കുറയുന്നത്.

 • ഒരു ദിവസം വൈകി പേ ചെയ്യുന്നത് സാധാരണയായി ക്രെഡിറ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്താറില്ല.
 • അസാധാരണമായി 30 മുതൽ 60 ദിവസം വരെ വൈകുന്നത് പേമെന്‍റുകൾ ചെയ്യുന്നത് വരെ രേഖപ്പെടുത്തുന്നു.
 • പതിവായി 30 മുതൽ 60 ദിവസം വരെ വൈകുന്നത് നിങ്ങളുടെ സിബിൽ സ്കോറിനെ മോശമായി ബാധിക്കും.
 • 90 ദിവസത്തിലേറെ വൈകിപ്പിക്കുകയാണെങ്കിൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ 7 വർഷത്തോളം മോശമായി ബാധിക്കും.
കൃത്യസമയത്ത് തന്നെ അനുയോജ്യമായ രീതിയിൽ ബിൽ പേമെന്‍റുകൾ നടത്തി ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡിന്‍റെ നേട്ടങ്ങൾ ആസ്വദിക്കൂ.

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബിൽ നേരത്തെ അടയ്ക്കുകയാണെങ്കിൽ എന്ത് സംഭവിക്കും?

ക്രെഡിറ്റ് കാർഡ് ബില്ലിന്‍റെ നേരത്തെയുള്ള പേമെന്‍റ് പലിശ നിരക്കുകൾ ഒഴിവാക്കുന്നതിനും കൂടുതൽ ട്രാൻസാക്ഷനുകൾക്കായി നിങ്ങളുടെ ക്രെഡിറ്റ് ലൈൻ സ്വതന്ത്രമാക്കുന്നതിനും ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതിനാൽ നിരവധി ആനുകൂല്യങ്ങൾ അടങ്ങുന്നു. കുടിശ്ശിക നേരത്തെ അടയ്ക്കുന്നത് കാർഡ് ഉടമയെ ക്രെഡിറ്റ് പരിധിയും അതിനോടൊപ്പമുള്ള ഗ്രേസ് പിരീഡും പരമാവധി ഉപയോഗിക്കാൻ അനുവദിക്കുന്നു.

പേമെന്‍റ് നടത്തിയ ശേഷം എനിക്ക് എങ്ങനെ സ്ഥിരീകരണം ലഭിക്കും?

നിങ്ങളുടെ ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ് പേമെന്‍റ് നടത്തിയ ശേഷം, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മെയിൽ ID, ഫോൺ നമ്പർ എന്നിവയിൽ പേമെന്‍റ് സ്ഥിരീകരണം ലഭിക്കുന്നതാണ്. എക്സ്പീരിയയിൽ നിങ്ങൾക്ക് ആപ്പ് നോട്ടിഫിക്കേഷനുകളും ലഭിക്കും.
ചെക്കുകൾ പോലുള്ള ഓഫ് ലൈൻ രീതികളിലൂടെ നിങ്ങൾ പേമെന്‍റ് നടത്തുകയാണെങ്കിൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലും ആപ്പ് നോട്ടിഫിക്കേഷൻ വഴിയും ചെക്ക് ക്ലിയറൻസും ബിൽ പേമെന്‍റും സംബന്ധിച്ച ഒരു SMS നിങ്ങൾക്ക് ലഭിക്കുന്നതാണ്.

പ്രീ അപ്രൂവ്ഡ് ഓഫർ