image

ബജാജ് ഫിന്‍സെര്‍വ് വാലറ്റ്

സവിശേഷതകളും നേട്ടങ്ങളും

ബജാജ് ഫിൻസെർവ് വാലറ്റ് ആപ്പ് പണമടയ്ക്കാനുള്ള മികച്ച മാർഗ്ഗം മാത്രമല്ല, ഒരു ഡിജിറ്റൽ EMI നെറ്റ്‌വർക്ക് കാർഡ് കൂടിയാണ്. നിങ്ങളുടെ EMI നെറ്റ്‌വർക്ക് കാർഡ് ഡിജിറ്റലായി ആക്‌സസ് ചെയ്യാനും ഈസി EMIകളിൽ നിങ്ങളുടെ എല്ലാ പർച്ചേസുകൾക്കും പണമടയ്ക്കാനുമുള്ള കഴിവിനൊപ്പം തൽക്ഷണ ബിൽ പേമെന്‍റുകൾ, ടിക്കറ്റ് ബുക്കിംഗുകൾ, ഡീലുകൾ, ഓഫറുകൾ തുടങ്ങിയ വാലറ്റിന്‍റെ എല്ലാ പ്രവർത്തനങ്ങളും ഈ ആപ്പ് നിങ്ങൾക്ക് നൽകുന്നു.

 • padho pardesh scheme education loan

  ഇൻസ്റ്റാ ക്രെഡിറ്റ്

  ഞങ്ങളുടെ എക്സ്ക്ലൂസീവ് ഇൻസ്റ്റ ക്രെഡിറ്റ് ഫീച്ചർ EMI നെറ്റ്‌വർക്ക് കാർഡ് ഉപഭോക്താക്കളെ അവരുടെ EMI നെറ്റ്‌വർക്ക് കാർഡിൽ നിന്ന് വാലറ്റിലേക്ക് രൂ. 5,000 ട്രാൻസ്ഫർ ചെയ്യാൻ പ്രാപ്തരാക്കുന്നു. ഈ തുക 1 ദശലക്ഷത്തിലധികം ഓൺലൈൻ, ഓഫ്‌ലൈൻ MobiKwik മർച്ചന്‍റ് സ്റ്റോറുകളിൽ ഇടപാട് നടത്താൻ ഉപയോഗിക്കാം.

 • ഡിജിറ്റല്‍ EMI നെറ്റ്‍വര്‍ക്ക് കാര്‍ഡ്

  EMI നെറ്റ്‌വർക്ക് കാർഡ് ഡിജിറ്റൽ ആയി ആക്‌സസ് ചെയ്യാം. ലോണുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പലിശ രഹിത EMI ട്രാൻസാക്ഷനുകളും ട്രാക്ക് ചെയ്യാവുന്നതാണ്.

 • Education loan scheme

  എല്ലാത്തിനും ഒരൊറ്റ പേയ്മെന്‍റെ സ്ഥാനം

  MobiKwik മർച്ചന്‍റ് നെറ്റ്‌വർക്കിലുടനീളമുള്ള 2 ദശലക്ഷത്തിലധികം സ്റ്റോറുകളിൽ വാലറ്റ് അപ്ലിക്കേഷൻ സ്വീകരിക്കുന്നു. ബിൽ പേമെന്‍റ്, ടിക്കറ്റ് ബുക്കിംഗ്, പേമെന്‍റുകൾ സ്വീകരിക്കുന്നത് എന്നിവ എളുപ്പത്തിലും തടസ്സമില്ലാതെയും ഒരു ബട്ടൺ സ്പർശിക്കുന്നതിലൂടെ ചെയ്യാവുന്നതാണ്.

 • ഡെബിറ്റ് ആന്റ് ക്രെഡിറ്റ് ഫെസിലിറ്റി

  ബജാജ് ഫിൻസെർവ് വാലറ്റ് ഡെബിറ്റ്, ക്രെഡിറ്റ് ഫെസിലിറ്റി വാലറ്റ് ആയി ഉപയോഗിക്കാം.

 • സിംഗിൾ-വിൻഡോ വ്യൂ

  നിങ്ങളുടെ കാര്‍ഡ് വിശദാംശങ്ങളുടെയും, മുന്‍ ട്രാന്‍സാക്ഷനുകളുടെയും ഒരു പൂര്‍ണ്ണമായ കാഴ്ച ഒറ്റ വിന്‍ഡോയില്‍ നേടുക.

 • വമ്പിച്ച ഓഫറുകൾ

  ബജാജ് ഫിന്‍സെര്‍വ് കസ്റ്റമര്‍മാര്‍ക്ക് തങ്ങളുടെ സമീപത്തുള്ള പാര്‍ട്ണര്‍ സ്റ്റോറുകളുടെ വിശദാംശങ്ങള്‍ക്കൊപ്പം എക്സ്‍ക്ലൂസീവായ ഡീലുകളും ഓഫറുകളും നേടാം.

 • വർദ്ധിച്ച സുരക്ഷ

  ഫിസിക്കൽ EMI നെറ്റ്‌വർക്ക് കാർഡ് മോഷ്ടിക്കപ്പെട്ടാൽ കാർഡ് ബ്ലോക്ക് ചെയ്യുന്നതിനോ അൺബ്ലോക്ക് ചെയ്യുന്നതിനോ ഉള്ള എളുപ്പവഴികൾക്കൊപ്പം തട്ടിപ്പിനെതിരെ അധിക സുരക്ഷ നേടുക.

 • Education loan scheme

  ഇച്ഛാനുസൃത സേവനങ്ങൾ

  ഡീലര്‍മാരിലേക്കും സ്റ്റോര്‍ ഔട്ട്‍ലെറ്റുകളിലേക്കും, നിങ്ങളുടെ ലൊക്കേഷനും മുൻഗണനയ്ക്കും അനുയോജ്യമായ രീതിയിൽ രൂപപ്പെടുത്തിയ ഉൽപ്പന്നങ്ങളും ബ്രാൻഡുകളും തിരയുന്നതിനുള്ള മികച്ച സർച്ച് എഞ്ചിൻ എന്നിവയിലേക്ക് ആക്സസ് നേടുക.

വാലറ്റിനുള്ള ഫീസും നിരക്കുകളും (ഇൻസ്റ്റ ക്രെഡിറ്റ്)

ഫോർക്ലോഷർ നിരക്കുകൾ (1st EMI പേമെന്‍റിന് ശേഷം മാത്രം) തീയതി പ്രകാരം കുടിശ്ശികയുള്ള ലോൺ തുകയിൽ 2% ഒപ്പം ബാധകമായ നികുതികളും.
DOCUMENT/STATEMENT CHARGES Statement of Account/ Repayment Schedule/Foreclosure Letter/No Dues Certificate/Interest Certificate/List of documents. കസ്റ്റമർ പോർട്ടൽ എക്സ്പീരിയയിലേക്ക് ലോഗിൻ ചെയ്തു കൊണ്ട് നിങ്ങളുടെ ഇ-സ്റ്റേറ്റുമെന്‍റുകൾ/ ലെറ്ററുകൾ/ സർട്ടിഫിക്കറ്റുകൾ എന്നിവ അധിക ചാർജുകൾ ഇല്ലാതെ ഡൗൺലോഡ് ചെയ്യുക. നിങ്ങളുടെ സ്റ്റേറ്റ്മെന്‍റുകള്‍/ലെറ്ററുകള്‍/സര്‍ട്ടിഫിക്കറ്റുകള്‍/ഡോക്യുമെന്‍റുകളുടെ ലിസ്റ്റിന്‍റെ ഒരു ഫിസിക്കല്‍ കോപ്പി ഞങ്ങളുടെ ഏതെങ്കിലും ബ്രാഞ്ചില്‍ നിന്നും ഒരു സ്റ്റേറ്റ്‍മെന്‍റ്/ലെറ്റര്‍/സര്‍ട്ടിഫിക്കറ്റിന് രൂ. 50 (ബാധകമായ നികുതികള്‍ ഉള്‍പ്പടെ) നിരക്കില്‍ ലഭിക്കും.
റീപേമെന്‍റ് ഇൻസ്ട്രുമെന്‍റിന്‍റെ ബൗൺസ് ചാർജ്ജുകൾ റീപേമെന്‍റ് ഇൻസ്ട്രുമെന്‍റ് (കൾ) മടങ്ങിയ കാരണത്താലാണ് വീഴ്ച്ച വന്നതെങ്കില്‍, (നികുതി ഉൾപ്പടെ) രൂ.450 പ്രതിമാസം/ഓരോ വീഴ്ച മൂലമുള്ള മുടങ്ങലിന് നിങ്ങളുടെ അക്കൌണ്ടിൽ നിന്ന് ഈടാക്കുന്നതായിരിക്കും.
പലിശ നിരക്ക് ഇൻസ്റ്റ ക്രെഡിറ്റ് രൂ. 5,000 - 28% പ്രതിവർഷം
ഇൻസ്റ്റ ക്രെഡിറ്റ് രൂ. 7,000 - 19% പ്രതിവർഷം
ഇൻസ്റ്റ ക്രെഡിറ്റ് രൂ. 10,000- 13% പ്രതിവർഷം
പിഴ പലിശ പ്രതിമാസ ഇന്‍സ്റ്റാള്‍മെന്‍റ്/EMI പേമെന്‍റില്‍ കാലതാമസം വരുന്നത്, ഡിഫാൾട്ട് തീയതി മുതൽ പ്രതിമാസ ഇന്‍സ്റ്റാള്‍മെന്‍റ്/EMI ലഭിക്കുന്നത് വരെ. പ്രതിമാസ ഇന്‍സ്റ്റാള്‍മെന്‍റ്/EMI കുടിശ്ശികയില്‍ പ്രതിമാസം 4% നിരക്കില്‍ പിഴ പലിശ വരുത്തും.  റീസൻറ്ലി അപ്ഡേറ്റ‍ഡ്

“കുറിപ്പ്: കേരള സംസ്ഥാനത്ത് എല്ലാ നിരക്കുകൾക്കും അധിക സെസ് ബാധകമാണ്.“

അപേക്ഷിക്കേണ്ട വിധം

ബജാജ് ഫിൻസെർവ് വാലറ്റ് ആപ്പിൽ നിങ്ങളുടെ ഡിജിറ്റൽ EMI നെറ്റ്‌വർക്ക് കാർഡ് ആക്‌സസ് ചെയ്യാൻ, ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടരുക:

സ്റ്റെപ്പ് 1

Google പ്ലേ സ്റ്റോറില്‍ നിന്നോ അല്ലെങ്കില്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ബജാജ് ഫിന്‍സെര്‍വ് വാലറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

സ്റ്റെപ്പ് 2

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയും ബജാജ് ഫിന്‍സെര്‍വില്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ നല്‍കുകയും ചെയ്യുക.

സ്റ്റെപ്പ് 3

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ച വൺ ടൈം പാസ്‍വേർഡ് (OTP) എന്‍റർ ചെയ്യുക.

സ്റ്റെപ്പ് 4

OTP വെരിഫിക്കേഷന് ശേഷം 'കൂടുതൽ അറിയുക' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

സ്റ്റെപ്പ് 5

ബജാജ് ഫിന്‍സെര്‍വില്‍ രജിസ്റ്റർ ചെയ്ത ജനനത്തീയതി രേഖപ്പെടുത്തുക.

 
പൂർത്തിയായാൽ, നിങ്ങളുടെ ഡിജിറ്റൽ EMI നെറ്റ്‌വർക്ക് കാർഡ് ആക്‌സസ് ചെയ്യാനും സുരക്ഷിതമായി ട്രാൻസാക്ഷൻ നടത്താനും കഴിയും.